കോൺഗ്രസ് നേതാവ് ജോസ് നെല്ലേടം ആത്മഹത്യ ചെയ്യുന്നതിന് മുമ്പ് നടത്തിയ പ്രതികരണം പുറത്ത്

Advertisement

പുൽപ്പള്ളി. മുള്ളൻകൊല്ലിയിൽ കോൺഗ്രസ് നേതാവ് ജോസ് നെല്ലേടം ആത്മഹത്യ ചെയ്യുന്നതിന് മുമ്പ് നടത്തിയ പ്രതികരണം പുറത്ത് വന്നു. തൻ്റെ രക്തത്തിന് വേണ്ടി കുപ്രചാരണം നടന്നുവെന്ന് ജോസ് പറയുന്നു. താങ്ങാൻ കഴിയുന്ന കാര്യങ്ങളല്ല നടന്നത്. സോഷ്യൽ മീഡിയയിൽ താൻ വലിയ അഴിമതിക്കാരനും ഗൂഢാലോചനക്കാരനും എന്ന രീതിയിലാണ് പ്രചരണം നടന്നത് എന്നും ജോസ് പറയുന്നു. ജോസിന്റെ ആത്മഹത്യ കുറിപ്പ് പുറത്തുവിടണമെന്ന് ഡിസിസി പ്രസിഡണ്ട് എൻഡി അപ്പച്ചൻ ആവശ്യപ്പെട്ടു

പെരിക്കല്ലൂരിൽ തോട്ടയും മദ്യവും പിടിച്ചതുമായി ബന്ധപ്പെട്ട് തനിക്ക് ലഭിച്ചത് തെറ്റായ വിവരമാണ്. ഇത് മുൻകാലങ്ങളിൽ ചെയ്തപോലെ പോലീസിന് വിവരം കൈമാറി. നിജസ്ഥിതി പരിശോധിച്ചു കേസന്വേഷിക്കേണ്ടതും പ്രതി ചേർക്കേണ്ടതും പോലീസ് ആണ്. ഇതുമായി ബന്ധപ്പെട്ട പോലീസ് വിവരങ്ങൾ തേടിയിരുന്നു. ഇതിനുശേഷം തനിക്കെതിരെ നടന്നത് വലിയ കുപ്രചരണം ആണ്

താൻ ക്വാറിക്കാരുടെ കയ്യിൽ നിന്ന് പണം വാങ്ങി എന്നതടക്കം കുപ്രചരണം നടന്നു. മക്കളുടെ ഭാവിയെ പോലും ബാധിക്കുന്ന വിധത്തിലാണ് പ്രചരണം ഉണ്ടായത്. വിവിധ ബാങ്കുകളിൽ 50 ലക്ഷം രൂപയുടെ കടം തനിക്കുണ്ട്.

ജോസ് നെല്ലേടത്തിന്റെ ആത്മഹത്യ കുറിപ്പ് പുറത്തുവിടണമെന്ന് മുള്ളൻകൊല്ലിയിലെത്തിയ ഡിസിസി പ്രസിഡണ്ട് എൻഡി അപ്പച്ചൻ ആവശ്യപ്പെട്ടു

സംഭവവുമായി ബന്ധപ്പെട്ട് ജോസിന്റെ സഹപ്രവർത്തകരുടെയും കുടുംബങ്ങളുടെയും മൊഴിയെടുക്കാൻ ആണ് പോലീസിന്റെ തീരുമാനം. കോൺഗ്രസിലെ ഗ്രൂപ്പ് വഴക്ക് രൂക്ഷമാണ് മുള്ളൻകൊല്ലിയിൽ. ഇതിൻറെ തുടർച്ചയായി സംഭവവികാസങ്ങളാണ് വാർഡ് അംഗം കൂടിയായ ജോസ് നെല്ലേടത്തിന്റെ ആത്മഹത്യയിലേക്ക് നയിച്ചത്

Advertisement