മതേതര സർക്കാർ എങ്ങനെയാണ് മതത്തിന്റെ അടിസ്ഥാനത്തിൽ ആളുകളെ വിളിച്ച്  കൂട്ടുന്നതെന്ന് എം ടി രമേശ്

Advertisement

തിരുവനന്തപുരം.  മതേതര സർക്കാർ എങ്ങനെയാണ് മതത്തിന്റെ അടിസ്ഥാനത്തിൽ ആളുകളെ വിളിച്ച് കൂട്ടുക എന്ന് ബി ജെ പി നേതാവ് എം ടി രമേശ് ചോദിച്ചു. പി പി മുകുന്ദൻ അനുസ്മരണത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്തിന്റെ മതേതര കാഴ്ചപ്പാടിന് വിരുദ്ധമാണ്.ആളുകളെ വേർതിരിച്ച് സംഘർഷം ഉണ്ടാക്കി മുതലെടുപ്പിനുള്ള നീക്കം. പച്ചയായ വോട്ട് രാഷ്ട്രീയമാണ് സർക്കാർ നടത്തുന്നത്

വർഗീയ രാഷ്ട്രീയത്തിന് സർക്കാർ നേതൃത്വം നൽകുന്നു .സിപിഐഎമ്മിന് വേണമെങ്കിൽ അങ്ങനെയാവാം. ഒരു സർക്കാർ എങ്ങനെയാണ് ഇതിന് നേതൃത്വം നൽകുക.

ആളുകളെ വേർതിരിച്ച് സംഗമം നടത്തുന്നത് സാമുദായിക ധ്രുവീകരണം ഉണ്ടാക്കും

സർക്കാർ തന്നെ ഇത് നടത്തുന്നത് ഭരണഘടന ലംഘനവും സത്യപ്രതിജ്ഞാ ലംഘനവുമാണ്.

തലക്കുളത്തൂർ പഞ്ചായത്ത് പ്രസിഡന്റിനെ തരംതാഴ്ത്തിയ സംഭവം

ഭാരതാംബയോട് സിപിഐഎമ്മിനുള്ള വിരോധം എല്ലാവർക്കും അറിയാം

ഭാരതത്തെ അവർ അമ്മയായി കാണുന്നില്ല

സിപിഐഎം തരംതാഴ്ത്തുന്നവരെ ബിജെപി ഉയർത്തിക്കൊണ്ട് വരും.അവർ ഇനിയും തരം താഴ്ത്തലുകൾ തുടരണം

അത് ബി.ജെ.പിക്കാണ് ഗുണം ചെയ്യുന്നത്.

സിപിഐഎം എതിർക്കുന്നവരെ ബിജെപി പിന്തുണയ്ക്കും



കെ.ടി.ജലീൽ – പി.കെ.ഫിറോസ് തർക്കം

ഒരുമിച്ച് ബിസിനസ് നടത്തുന്നവർ കൂട്ടം പിരിയുമ്പോൾ തർക്കം സ്വാഭാവികം . ഇവർ തമ്മിൽ ഒരുമിച്ച് ബിസിനസ് ഉണ്ടായിരുന്നു

തെറ്റിയപ്പോൾ പലതും വിളിച്ചു പറയുന്നു.

ലീഗ് നേതൃത്വത്തിലുള്ളവർക്ക് വലിയ വലിയ ബിസിനസ് താൽപര്യങ്ങളുണ്ട്

ജലീൽ – ഫിറോസ് തർക്കത്തെ അതിനപ്പുറത്തേക്ക് ഞങ്ങൾ കാണുന്നില്ല.




SIR നടപ്പാക്കുന്നത് സംബന്ധിച്ച്

വോട്ടർ പട്ടിക പരിഷ്കരിക്കണമെന്ന നിലപാടാണ് ബിജെപിയുടേത്

ക്രമക്കേടുകളെ കുറിച്ച് എല്ലാ രാഷ്ട്രീയ പാർട്ടികളും ആശങ്കപ്പെടുന്നുണ്ടല്ലോ

അപ്പോൾ വോട്ടർ പട്ടിക പരിഷ്കരിക്കേണ്ട

കോൺഗ്രസിനും സിപിഐഎമ്മിനുമാണ് ഇതിൽ ആശങ്ക

കേരളത്തിൽ ഏറ്റവും കൂടുതൽ കള്ളവോട്ട് ചേർക്കുന്നത് അവരാണ്

അത് പിടിക്കപ്പെടുമെന്ന ആശങ്കയാണ് കോൺഗ്രസിനും സിപിഐഎമ്മിനും ഉള്ളത്.

വ്യാജ വോട്ടർമാർ വെളിയിലാകും എന്നതാണ് അവരുടെ ആശങ്ക

ഒരുഭാഗത്ത് വോട്ടർ പട്ടിക ക്രമക്കേട് ഉയർത്തുന്നു

മറുഭാഗത്ത് വോട്ടർപട്ടിക പരിഷ്കരണത്തെ എതിർക്കുന്നു.

ഇവരുടെ ഇരട്ടത്താപ്പ് ജനങ്ങൾ തിരിച്ചറിയും.

Advertisement