2025 സെപ്തംബർ 13 ശനി
BREAKING NEWS
👉ഡി വൈ എഫ് ഐ തൃശൂർ ജില്ലാ സെക്രട്ടറി വി പി ശരത് പ്രസാദിൻ്റെ ശബ്ദ സന്ദേശം അനുചിതമെന്ന് സി പി എം നേതാവ് എ സി മൊയ്തീൻ
👉പുൽപ്പളളി മുള്ളൻകൊല്ലിയിലെ കോൺഗ്രസ് നേതാവ് ജോസ് നെല്ലേടത്തിൻ്റെ മരണം, ശബ്ദ സന്ദേശം പുറത്ത്

👉കോടികൾ ഉണ്ടാക്കിയെന്ന് ആരോപണമുണ്ട്. എന്നാൽ തനിക്ക് 50 ലക്ഷത്തിൻ്റെ ബാധ്യതയുണ്ട്.
👉വയനാട് കോൺഗ്രസിലെ കള്ളക്കേസ് വിവാദം: സോഷ്യൽ മീഡിയയിൽ വൻതോതിൽ കടന്നാക്രമണം നടന്നു.

👉പെരിക്കല്ലൂരിൽ തോട്ടയും മദ്യവും കണ്ടത്തിയെന്ന് തനിക്ക് ലഭിച്ചത് തെറ്റായ വിവരം. അത് പോലീസിനെ അറിയിക്കുക മാത്രമാണ് താൻ ചെയ്തത്.
👉അത് അന്വേഷിച്ച് കണ്ടെത്തേണ്ടത് പോലീസാണെന്നും ജോസ് നെല്ലേടത്തിൻ്റെ ശബ്ദരേഖ

👉തന്നെയും കുടുംബത്തേയും തകർക്കാൻ ഗൂഢശ്രമം നടന്നതായും ജോസ്നെല്ലേടം മരിക്കുന്നതിന് മുമ്പ് റിക്കാഡ് ചെയ്ത വീഡിയോ സന്ദേശത്തിൽ പറയുന്നു.
👉കൊല്ലം ഏരൂരിൽ വീട്ടിലേക്ക് ലോറി ഇടിച്ച് കയറി 75കാരിയും മകനും അത്ഭുതകരമായി രക്ഷപ്പെട്ടു.
👉മഹാരാഷ്ട്രയിൽ സൈനീക ഉദ്യോഗസ്ഥയായി വേഷം കെട്ടി ആളുകളെ പറ്റിച്ച രുചിക ജെയിൻ (48) പോലീസ് വലയിൽ
👉ഇവരുടെ പക്കൽ നിന്ന് മെഡലുകളും തോക്കുകളും കണ്ടെടുത്തു.

🌴കേരളീയം 🌴
🙏 സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. മലപ്പുറം അരീക്കോട് സ്വദേശിയായ പത്ത് വയസുകാരിക്കാണ് രോഗബാധ.
🙏 എല്‍ഡിഎഫ് രാജ്യത്തിന്റെ വെളിച്ചമെന്നും കെട്ടുപോകാന്‍ പാടില്ലെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.സിപിഐ സംസ്ഥാന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

🙏 ശബ്ദരേഖ പുറത്ത് വന്ന സാഹചര്യത്തില്‍ ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി ശരത് പ്രസാദിനോട് വിശദീകരണം ചോദിക്കുമെന്ന് ജില്ലാ സെക്രട്ടറി അബ്ദുല്‍ ഖാദര്‍.
🙏 ഡിവൈഎഫ്ഐ നേതാവ് ശരത്തിന്റെ പുറത്തുവന്ന ശബ്ദരേഖയില്‍ മറുഭാഗത്തുള്ള ശബ്ദം തന്റെ തന്നെയാണെന്ന് മണ്ണുത്തിയില്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ട നിബിന്‍ ശ്രീനിവാസന്‍.

🙏 40 വര്‍ഷങ്ങള്‍ക്ക് ശേഷം 1.57 കോടി രൂപ ലാഭമുണ്ടാക്കി കെ.എസ്.ആര്‍.ടി.സി മുന്നേറ്റത്തിന്റെ പാതയിലാണെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ.ബി ഗണേഷ്‌കുമാര്‍.
🙏 കെ എസ് യു പ്രവര്‍ത്തകരെ മുഖംമൂടിയും കൈവിലങ്ങും ധരിപ്പിച്ച് കോടതിയില്‍ ഹാജരാക്കിയ സംഭവത്തില്‍ വടക്കാഞ്ചേരി ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി പൊലീസിനെ രൂക്ഷമായി വിമര്‍ശിച്ചു.

🙏 തനിക്കെതിരായ ലൈംഗികാരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് റാപ്പര്‍ വേടന്‍. അതില്‍ യാതൊരു സംശയവും തനിക്കില്ലെന്നും വേടന്‍ പറഞ്ഞു.
🙏 സംസ്ഥാനത്തെ എല്ലാ ജനകീയ ആരോഗ്യ കേന്ദ്രങ്ങളിലും ചൊവ്വാഴ്ചകളില്‍ സ്ത്രീകള്‍ക്കായി പ്രത്യേക വെല്‍നസ് ക്ലിനിക് ആരംഭിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.

🙏 ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രതിനിധി സംഘം സിപിഎമ്മിന്റെ കേരള ആസ്ഥാന മന്ദിരമായ തിരുവനന്തപുരം എകെജി സെന്റര്‍ സന്ദര്‍ശിച്ചു. പ്രതിനിധി സംഘത്തെ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ നേതൃത്വത്തില്‍ സ്വീകരിച്ചു.
🙏 സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ മുന്‍മന്ത്രിയും സിപിഎം നേതാവുമായ കടകംപ്പള്ളി സുരേന്ദ്രനെതിരെയും അന്വേഷണം.
🙏 വയനാട്ടില്‍ മുന്‍ ഡിസിസി ട്രഷറര്‍ എന്‍ എം വിജയന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ കെപിസിസി നേതൃത്വം കുടുബത്തിന് നല്‍കിയ ഉറപ്പ് പാലിക്കപ്പെട്ടില്ല എന്ന് വിജയന്റെ മരുമകള്‍ പത്മജ.

🙏 കൂടല്‍മാണിക്യം ക്ഷേത്രത്തിലെ കഴകം നിയമനത്തില്‍ ചേര്‍ത്തല സ്വദേശി അനുരാഗിന്റെ നിയമനവുമായി മുന്നോട്ട് പോകാമെന്ന് ഹൈക്കോടതി. ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡിന് ഹൈക്കോടതിയുടെ അനുമതി ലഭിച്ചിരിക്കുകയാണ്.
🙏 നടന്‍ സൗബിന്‍ ഷാഹിര്‍ പ്രതിയായ മഞ്ഞുമ്മല്‍ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസ് അന്വേഷിക്കാന്‍ പ്രത്യേക സംഘം. എറണാകുളം ഡിസിപി വിനോദ് പിള്ളയ്ക്കാണ് മേല്‍നോട്ട ചുമതല.

🙏 തിരുവനന്തപുരം സെന്റ് സേവിയേഴ്സ് കോളേജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു. ചിറയിന്‍കീഴ് സ്വദേശിയായ അനഘ സുരേഷാണ് ജീവനൊടുക്കിയത്.
🙏 സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കള്‍ക്കെതിരെ അപകീര്‍ത്തികരമായ വീഡിയോ പുറത്തിറക്കിയെന്ന കേസില്‍ ക്രൈം നന്ദകുമാറിന് തിരിച്ചടി.

🇳🇪 ദേശീയം 🇳🇪
🙏 പ്രധാനമന്ത്രി നരേന്ദ്രമോദിയെയും അമ്മയെയും ഉള്‍പ്പെടുത്തി എഐ വീഡിയോ പുറത്തിറക്കി കോണ്‍ഗ്രസ് ബിഹാര്‍ ഘടകം. സ്വപ്നത്തില്‍ അമ്മ വന്ന് തന്നെ രാഷ്ട്രീയതാത്പര്യത്തിന് ഉപയോഗിക്കരുതെന്ന് പ്രധാനമന്ത്രിയോട് പറയുന്നതും അദ്ദേഹം ഞെട്ടിയുണരുന്നതുമാണ് എഐ വീഡിയോയിലുള്ളത്.
🙏 കര്‍ണാടകയിലെ ഹാസനില്‍ ഗണേശ നിമജ്ജന ഘോഷയാത്രയിലേക്ക് ട്രക്ക് പാഞ്ഞുകയറി എട്ട് പേര്‍ മരിച്ചു. അപകടത്തില്‍ 20 പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. അഞ്ചുപേര്‍ സംഭവസ്ഥലത്തും മൂന്ന്പേര്‍ ആശുപത്രിയിലുമാണ് മരിച്ചത്.

🙏 പരിഹസിച്ചത് ചോദ്യം ചെയ്തതിന് ദില്ലിയിലെ രോഹിണിയില്‍ 15 കാരിയെ ബ്ലെയ്ഡിന് കുത്തിക്കീറി കൗമാരക്കാരികള്‍. പുറത്തും മുഖത്തുമായി ഇരുപതിലേറെ തുന്നിക്കെട്ടലുമായി 15കാരി ഗുരുതരാവസ്ഥയില്‍.
🙏 ഒട്ടകങ്ങളെ ഉപയോഗിച്ച് മദ്യം കടത്തിയ സംഘത്തെ പിടികൂടി പൊലീസ്. ഫരീദാബാദില്‍ നിന്ന് ദില്ലിയിലേക്ക് മദ്യം കടത്തിയ സംഘത്തെയാണ് പൊലീസ് പിടികൂടിയത്.
🙏 സുപ്രീം കോടതിയുടെ അതീവ സുരക്ഷാ മേഖലകളില്‍ ഫോട്ടോകള്‍ എടുക്കുന്നതും സോഷ്യല്‍ മീഡിയ റീലുകള്‍ ചിത്രീകരിക്കുന്നതും നിരോധിച്ച് സുപ്രീംകോടതി. അഭിമുഖങ്ങളോ, ലൈവുകളോ നല്‍കാന്‍ താരതമ്യേന സുരക്ഷാ പ്രശ്നങ്ങള്‍ കുറവുള്ള പുല്‍ത്തകിടിയുള്ള ഭാഗങ്ങള്‍ തെരഞ്ഞെടുക്കണമെന്നും മാധ്യമ പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടു.

🙏 മുന്‍ നിലപാടുകളില്‍ നിന്ന് വ്യത്യസ്തമായി പലസ്തീന്‍ പ്രശ്നത്തില്‍ ദ്വിരാഷ്ട്ര പരിഹാരം നിര്‍ദേശിക്കുന്ന പ്രമേയത്തിന് അനുകൂലമായി വോട്ട് രേഖപ്പെടുത്തി ഇന്ത്യ. യുഎന്‍ പൊതുസഭയില്‍ ഫ്രാന്‍സ് കൊണ്ടുവന്ന പ്രമേയത്തിനെയാണ് ഇന്ത്യ അനുകൂലിച്ചത്.
🇦🇽 അന്തർദേശീയം 🇦🇺
🙏 നേപ്പാള്‍ സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസായ സുശീല കാര്‍ക്കി നേപ്പാളിന്റെ ഇടക്കാല പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. നേപ്പാളിന്റെ ആദ്യ വനിത പ്രധാനമന്ത്രിയാണ് സുശീല കാര്‍ക്കി. രാജ്യത്ത് ചീഫ് ജസ്റ്റിസ് പദവിയിലെത്തിയ ആദ്യവനിത കൂടിയാണ് സുശീല കാര്‍ക്കി.

🙏 നേപ്പാളില്‍ അശാന്തി തുടരുന്നതിനിടെ ആന്ധ്രാപ്രദേശില്‍ നിന്നുള്ള തീര്‍ത്ഥാടകരുടെ ബസ് കാഠ്മണ്ഡുവിനടുത്ത് അക്രമികള്‍ തകര്‍ക്കുകയും കൊള്ളയടിക്കുകയും ചെയ്തു. വ്യാഴാഴ്ചയാണ് സംഭവം.
🙏 അമേരിക്കന്‍ വലതുപക്ഷ രാഷ്ട്രീയ പ്രവര്‍ത്തകനായ ചാര്‍ളി കിര്‍ക്കിനെ വെടിവച്ച് കൊലപ്പെടുത്തിയ അക്രമി പിടിയിലായെന്ന് ഡൊണാള്‍ഡ് ട്രംപ്. അക്രമിയെ അറിയുന്നവര്‍ തന്നെയാണ് ഇയാളെ പിടികൂടാന്‍ സഹായിച്ചതെന്നാണ് ട്രംപ് വിശദമാക്കിയത്.
🙏 അമേരിക്കന്‍ വലതുപക്ഷ രാഷ്ട്രീയ പ്രവര്‍ത്തകനായ ചാര്‍ളി കിര്‍ക്ക് വെടിയേറ്റ് കൊലപ്പെട്ട സംഭവത്തില്‍ അറസ്റ്റിലായത് 22കാരന്‍ ടെയ്ലര്‍ റോബിന്‍സണ്‍. കൊലപാതകത്തിന് ശേഷം ടെയ്ലര്‍ റോബിന്‍സണ്‍ പൊലീസ് സ്റ്റേഷനില്‍ ബന്ധുവിനൊപ്പം എത്തി കീഴടങ്ങുകയായിരുന്നു.

🙏 ഖത്തറില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഹമാസിന്റെ ഉന്നതനേതാക്കള്‍ ദോഹയില്‍ എത്തുമെന്ന കാര്യം ഉറപ്പാക്കിയ ശേഷമാണ് ഇസ്രയേല്‍ ആക്രമണം നടത്തിയത്.
🙏 ഗാസയില്‍ ഇസ്രയേല്‍ ആക്രമണങ്ങളില്‍ 59 പലസ്തീന്‍കാര്‍ കൂടി കൊല്ലപ്പെട്ടു. ഒഴിഞ്ഞുപോകാന്‍ ആവശ്യപ്പെടുന്ന ലഘുലേഖകള്‍ ഇസ്രയേല്‍ വിമാനങ്ങള്‍ വിതറുന്നുണ്ടെങ്കിലും ഭൂരിപക്ഷവും ഇപ്പോഴും ഗാസ സിറ്റിയില്‍ തുടരുകയാണ്.

🏏 കായികം 🏑
🙏 ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ ഒമാനെതിരെ പാകിസ്ഥാന് 93 റണ്‍സിന്റെ വമ്പന്‍ വിജയം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 160 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ ഒമാന്‍ 16.4 ഓവറില്‍ 67 റണ്‍സിന് ഔള്‍ഔട്ടായി.






































