വന്ദേഭാരതിൽ  ഹൃദയമാറ്റ ശസ്ത്രക്രിയയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ച 13കാരിയുടെ ശസ്ത്രക്രിയ വിജയകരം

Advertisement

എറണാകുളം ലിസ്സി ആശുപത്രിയിൽ വീണ്ടുമൊരു ഹൃദയ ശസ്ത്രക്രിയ. കൊല്ലം സ്വദേശിയായ പതിമൂന്നുകാരിയുടെ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയം. വന്ദേഭാരതിൽ  ഹൃദയമാറ്റ ശസ്ത്രക്രിയയ്ക്കായി കുട്ടിയെ ഇന്നലെ രാത്രിയിൽ ആണ് കൊച്ചി ലിസി ആശുപത്രിയിൽ എത്തിച്ചത്. തുടർന്ന് ശസ്ത്രക്രിയക്ക് ശേഷം മൂന്നരയോടെ  ഹൃദയം മിടിച്ച് തുടങ്ങി. അപകടത്തിൽ മസ്തിഷ്ക മരണം സംഭവിച്ച പതിനെട്ടുകാരനായ അങ്കമാലി സ്വദേശിയുടെ ഹൃദയമാണ് മാറ്റിവച്ചത്. വന്ദേഭാരത് എക്സ്പ്രസിൽ കൊച്ചിയിലെത്തിയ എയർ ആംബുലൻസ് ലഭ്യമാകാതെ വന്നപ്പോൾ വന്ദേ ഭാരതിaൽ പതിമൂന്നുകാരിയെ ലിസ്സി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
ഹൃദയമടക്കം ആറ് അവയവങ്ങൾ ദാനം ചെയ്യാൻ സമ്മതമാണെന്ന് യുവാവിന്റെ കുടുംബം അറിയിച്ചിരുന്നു. അപ്നിയ ടെസ്റ്റിലൂടെയാണ് യുവാവിന്റെ മസ്തിഷ്കമരണം സ്ഥിരീകരിച്ചത്.

ഹൃദയം സ്വീകരിച്ച കുട്ടി മൂന്ന് വർഷമായി ഹൃദ്രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു. ഇന്നലെയാണ് കുട്ടിയ്ക്ക് അനുയോജ്യമായ ഹൃദയം ലഭ്യമാണെന്ന വിവരം ലിസി ആശുപത്രിയിൽ നിന്ന് കുടുംബത്തിന് ലഭിച്ചത്. ശ്രീചിത്ര ആശുപത്രിയിൽ ആയിരുന്നു കുട്ടിയുടെ ചികിത്സ. ആശുപത്രിയിൽ നിന്ന് വീട്ടിലേക്ക് മടങ്ങി വരുന്നതിനിടെയാണ് ലിസി ആശുപത്രിയിൽ നിന്ന് ഹൃദയം ലഭ്യമാണെന്ന് വിവരം ലഭിച്ചത്.

Advertisement