കൊല്ലം സ്വദേശിയായ 13 കാരിയുടെ ഹൃദയം മാറ്റിവെയ്ക്കൽ ശസ്ത്രക്രിയ പുലർച്ചെ 4ന് പൂർത്തിയാകുമെന്ന് ഡോ.ജോസ് ചാക്കോ പെരിയപുറം

Advertisement

കൊച്ചി:
കൊല്ലം അഞ്ചൽ കരുകോൺ സ്വദേശിയായ പതിമൂന്നുകാരിയുടെ ഹൃദയമാറ്റശസ്ത്രക്രിയ പുലർച്ചെ 4 മണിയോടെ പൂർത്തിയാക്കി വെൻ്റിലേറ്ററിലേക്ക് മാറ്റാനാകുമെന്ന് ഡോ.ജോസ് ചാക്കോ പെരിയപുറം. മസ്തിഷ്ക മരണം സംഭവിച്ച അങ്കമാലി സ്വദേശി 18 കാരനായ
ബിൽ ജിത്തിൻ്റെ അവയവങ്ങൾ ഇനി 7 പേർക്ക് പുതുജീവനേകും.
അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയിൽ രാത്രി 11 മണിയോടെ
ശരീരഭാഗങ്ങൾ നീക്കം ചെയ്യൽ ശസ്ത്രക്രീയകൾ തുടങ്ങി. ഹൃദയമാണ് ആദ്യം അംബുലൻസിലേക്ക് എടുക്കുന്നത്. 45 മിനിട്ട് കൊണ്ട് 28 കിലോമീറ്റർ ദൂരം താണ്ടി ആംബുലൻസ് എത്തിയാൽ എല്ലാം നിശ്ചയിച്ചതു പോലെ ചെയ്തെടുക്കുവാൻ കഴിയുമെന്നും ഡോ.ജോസ് ചാക്കോ പെരിയപുറം പറഞ്ഞു. എന്നാൽ 20 മിനിട്ട് കൊണ്ട് ആംബുലൻസ് ലിസി ആശുപത്രിയിൽ എത്തിക്കാനാവുമെന്ന് പോലീസ് പറഞ്ഞു. ഹൃദയ ശസ്ത്രക്രീയ മൂന്ന് മുതൽ 4 മണിക്കു റോളം നീണ്ടു നില്ക്കും. ഇതിനുള്ള
അംബുംലൻസും,പോലിസ് സംവിധാനവുംസജ്ജമാണ്.

ഹൃദയം മാറ്റി വെക്കൽ ശസ്ത്രക്രിയയ്ക്ക് കുട്ടിയെ വന്ദേ ഭാരത് ട്രെയിനിലാണ് കൊച്ചിയിലെത്തിച്ചത്. തിരുവനന്തപുരത്ത് നിന്ന് ഡോക്ടറെ കണ്ട് മടങ്ങുന്ന വഴിയാണ് കുട്ടിയെ ഉടനെ ലിസി ആശുപത്രിയിൽ എത്തിക്കാൻ വീട്ടുകാർക്ക് നിർദ്ദേശം ലഭിച്ചത്. കുട്ടിക്ക് അനുയോജ്യമായ ഹൃദയം ലഭിച്ചു എന്ന അറിയിപ്പ് വന്നതോടുകൂടിയാണ് പെട്ടെന്നുള്ള യാത്ര.
എയര്‍ ആംബുലന്‍സ് ലഭ്യമാകുന്നതിൽ കാലതാമസം വന്നതോടെ യാത്ര ട്രെയിനിലേക്ക് മാറ്റുകയായിരുന്നു. ഏഴുമണിയോടെ ആശുപത്രിയിൽ എത്താനായിരുന്നു നിർദ്ദേശം. മൂന്നുവർഷമായി ഹൃദയസംബന്ധമായ അസുഖത്തിൽ ചികിത്സയിൽ കഴിയുകയാണ് കുട്ടി.

Advertisement