രാഹുൽ മാങ്കൂട്ടത്തിലിൻ്റെ സസ്പെൻഷൻ സ്പീക്കറെ അറിയിച്ച് പ്രതിപക്ഷ നേതാവ്

Advertisement

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിനെ കോൺഗ്രസ് പാർട്ടിയിൽ നിന്നുള്ള സസ്പെൻഷൻ സ്പീക്കറെ അറിയിച്ച് പ്രതിപക്ഷ നേതാവ്. എം.എൽ.എക്ക് എതിരെ സ്വീകരിച്ച നടപടിയുടെ വിശദാംശം സ്പീക്കറെ അറിയിച്ചുള്ള  കത്ത് പ്രതിപക്ഷ നേതാവിന്റെ ഓഫീസ് സ്പീക്കർക്ക് നൽകി. പാർലിമെന്ററി പാർട്ടിയിൽ നിന്ന് മാറ്റിനിറുത്തിയിരിക്കുന്നതും കത്തിൽ പരാമർശിച്ചിട്ടുണ്ട്. നിയമസഭയിൽ വരുന്നത് സംബന്ധിച്ച് രാഹുൽ സ്വയം തീരുമാനിക്കട്ടെ എന്നാണ് കോൺഗ്രസ് നേതൃത്വത്തിന്റെ ഇപ്പോഴത്തെ നിലപാട്. 
രാഹുൽ സഭയിലെത്തിയാൽ ചർച്ചകൾ അദ്ദേഹത്തിനെതിരെ ഉയർന്ന ആരോപണങ്ങളിലേക്ക് മാറുകയും അത് പ്രതിപക്ഷത്തിന് തിരിച്ചടിയാകുകയും ചെയ്യും. രാഹുൽ സഭയിൽ വന്നാൽ തൽക്കാലം പ്രത്യേക ബ്ളോക്ക് ആയി ഇരിക്കേണ്ടി വരും. ഇതിൽ സ്പീക്കറുടേതാണ് അന്തിമ തീരുമാനം.12 ദിവസം നീണ്ടു നില്ക്കുന്ന നിയമസഭാ സമ്മേളനം തിങ്കളാഴ്ച തുടങ്ങുകയാണ്. 

Advertisement