ശബരിമല ദ്വാരപാലക ശിൽപങ്ങളിലെ സ്വർണപാളികളുടെ അറ്റകുറ്റപണി ചെന്നൈയില്‍,പണി നിര്‍ത്തി

Advertisement

ചെന്നൈ.ശബരിമല ദ്വാരപാലക ശിൽപങ്ങളിലെ സ്വർണപാളികളുടെ അറ്റകുറ്റപണി നിർത്തിവച്ചതായി ചെന്നൈയിലെ സ്മാർട്ട്‌ ക്രിയേഷൻസ്. കോടതി പരാമർശത്തെ തുടർന്നാണ് അറ്റകുറ്റപ്പണി നിർത്തിയതെന്ന് അധികൃതർ വ്യക്തമാക്കി.നല്ല സുരക്ഷയൊരുക്കി തന്നെയാണ് സ്വർണപാളികൾ എത്തിച്ചതെന്നും സ്മാർട്ട്‌ ക്രീയേഷൻസ് ചാനലിനോട് വ്യക്തമാക്കി.

ശബരിമല ദ്വാരപാലക ശിൽപങ്ങളിലെ സ്വർണപാളികളുടെ അറ്റകുറ്റപണി നടന്നു വരുന്നതയാണ് ദേവസ്വം ബോർഡ് ഹൈക്കോടതിയെ അറിയിച്ചിട്ടുള്ളത്. എന്നാൽ അറ്റകുറ്റപ്പണികൾ നടത്തുന്ന സ്ഥാപനം പറയുന്നതാകട്ടെ പണി നിർത്തി വച്ചിരിക്കുകയാണെന്നും. സ്വർണപാളികൾ എത്തിച്ചത് കനത്ത സുരക്ഷയിൽ ആണെന്ന് ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസ് അധികൃതർ പറയുന്നു. പാളികൾ കൊണ്ടുവന്നപ്പോൾ തന്നെ പണി തുടങ്ങിയിരുന്നു. എന്നാൽ ഹൈക്കോടതിയിൽ വിഷയം എത്തിയതോടെ
അറ്റകുറ്റപ്പണികൾ നിർത്തിവച്ചു. കോടതി തീരുമാനം അറിഞ്ഞ ശേഷം ആകും ബാക്കി പണികൾ ചെയ്യുക. എപ്പോൾ വേണമെങ്കിലും ദേവസ്വത്തിന് സ്വർണ്ണപാളികൾ തിരികെ കൊണ്ടുപോകാം. രണ്ട് ദിവസത്തെ പണിയാണ് ഇനി ബാക്കിയുള്ളത്. തങ്ങളുടെ ഇടപെടൽ സുതാര്യമാണെന്നും ആർക്കും പരിശോധിക്കാം എന്നും സ്മാർട്ട് ക്രിയേഷൻസ് വ്യക്തമാക്കി

Advertisement