കോഴിക്കോട്. ആർഎസ്‌എസ് പരിപാടിയിൽ പങ്കെടുത്തതിന് സിപിഐഎം പഞ്ചായത്ത് പ്രസിഡന്റിന് എതിരെ പാർട്ടി നടപടി. തലക്കുളത്തൂർ പഞ്ചായത്ത് കെടി പ്രമീളക്കെതിരെയാണ് പാർട്ടി നടപടി സ്വീകരിച്ചത്. ദാരിദ്ര കുടുംബത്തിന് വീട് നൽകുന്ന ചടങ്ങ് ആയതുകൊണ്ടാണ് പങ്കെടുത്തതെന്ന് പ്രസിഡന്റ് വിശദീകരിച്ചു
കഴിഞ്ഞ മൂന്നിന് തലക്കുളത്തൂരിൽ നടന്ന സേവാഭാരതിയുടെ പരിപാടിയിലാണ് തലക്കുളത്തൂർ പഞ്ചായത്ത് പ്രസിഡന്റ് കെടി പ്രമീള പങ്കെടുത്തത്ചടങ്ങിൽ പങ്കെടുത്ത അതിഥികളെ ആദരിക്കാൻ നിയോഗിക്കപ്പെട്ട കെടി പ്രമീള കാവിക്കൊടിയെന്തിയ ഭാരതംബ ചിത്രത്തിന് മുന്നിൽ വിളക്ക് കൊളുത്തിയതാണ്വിവാദമായത്.
ഏരിയ കമ്മറ്റി അംഗമായ കെടി പ്രമീളയെ ബ്രാഞ്ചിലേക്ക് തരം താഴ്ത്തി. ലോക്കൽ കമ്മറ്റി ജനറൽ ബോഡി വിളിച്ചു ചേർത്ത് നടപടി വിശദീകരിച്ചു. പ്രസിഡന്റിന് ജാഗ്രതകുറവുണ്ടായെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ.എന്നാൽ ഒരു നിർധനവ്യക്തിക്ക് വീട് ലഭിക്കുന്ന കാര്യമായതിനാലാണ് ചടങ്ങിൽ പങ്കെടുത്തത് എന്നാണ് പ്രസിഡന്റിന്റെ വിശദീകരണം






































