തേവലക്കര : തേവലക്കര ഗേൾസ് ഹൈസ്കൂളിൽ മെറിറ്റ് ഡേ സംഘടിപ്പിച്ചു. കോവൂർ കുഞ്ഞുമോൻ എം എൽ എ ഉദ്ഘാടനം ചെയ്തു. പി റ്റി എ പ്രസിഡന്റ് ജി പ്രമോദ്അധ്യക്ഷത വഹിച്ചു.
ഏഷ്യൻ ചെസ്സ് ചാമ്പ്യൻഷിപ്പിലേക്ക് യോഗ്യത നേടിയ ജാനകി എസ് ഡി, ദേശീയ മെറിറ്റ് സ്കോളർഷിപ്പായ എൻ എം എം എസ് നേടിയ ഫാത്തിമ എസ്, എസ് എസ് എൽ സി പരീക്ഷയിൽ ഫുൾ A+ നേടിയ 29 കുട്ടികൾ, 9 A+ നേടിയ 14 കുട്ടികൾ, യു എസ് എസ് സ്കോളർഷിപ്പിന് അർഹരായ 13 കുട്ടികൾ, സംസ്കൃതം സ്കോളർഷിപ്പിന് അർഹരായ 11 കുട്ടികൾ എന്നിവരെ ആദരിച്ചു.
ചെസ് ചാമ്പ്യന്മാരായ പൗർണമി, ജാനകി എന്നിവരും കോവൂർ കുഞ്ഞുമോൻ എം എൽ യുമായി സൗഹൃദ ചെസ് മത്സരവും നടന്നു. ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് മെമ്പർ രാജി രാമചന്ദ്രൻ, മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്ത് മെമ്പർ ലാലിബാബു , എം പി റ്റി എ പ്രസിഡന്റ് സമീറ കെ ജലാൽ , പി റ്റി എ വൈസ് പ്രസിഡന്റ് എം റഹിം, പി റ്റി എ എക്സിക്യൂട്ടീവ് അംഗം എ സാബു, സീനിയർ അസിസ്റ്റന്റ് എസ് രാജലക്ഷ്മി, സ്റ്റുഡൻസ് കൺവീനർ എൽ ശാന്തി ദേവി, സ്കൂൾ ലീഡർ മാളവിക കൃഷ്ണൻ എന്നിവർ സംസാരിച്ചു.
ഹെഡ്മാസ്റ്റർ അഹമ്മദ് നിസാറുദ്ദീൻ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ഇ അനീസ് നന്ദിയും പറഞ്ഞു.





































