‘എന്നാലും എന്റെ പൊന്നേ!’ ഒറ്റ ദിവസം കൊണ്ട് 560 രൂപ വർധിച്ച് ഒരു പവന് വില 81,600

Advertisement

സംസ്ഥാനത്തെ സ്വർണവില റെക്കോർഡ് ഭേദിച്ച് മുന്നേറുകയാണ്. ഒറ്റ ദിവസം കൊണ്ട് 560 രൂപ വർധിച്ച് ഒരു പവന് വില 81,600 ലെത്തി. സെപ്തംബർ പത്തിനാണ് പവന് വില 81,040 ലെത്തിയത്. ഗ്രാമിന് 70 രൂപ വർധിച്ച് 10,200 രൂപയുമായി. 18 കാരറ്റ് സ്വർണത്തിന്റെ വില 60 രൂപ ഉയർന്ന് 8375 രൂപയിലേക്ക് എത്തി. വെള്ളിവിലയിലും നേരിയ വർധന രേഖപ്പെടുത്തി.


ഡോളറിനെതിരെയുള്ള രൂപയുടെ വിനിമയ നിരക്കും രാജ്യാന്തര സംഘർഷങ്ങളുമാണ് സ്വർണ്ണവില ഉയരാനുള്ള പ്രധാന കാരണങ്ങൾ. ഈ ആഴ്ച മാത്രം സ്വർണവിലയിൽ 1.7 ശതമാനത്തിന്റെ വർധനയുണ്ടായി. യു എസിൽ സ്വർണത്തിന്റെ ഫ്യൂച്ചർ വിലകളും ഉയരുകയാണ്. 0.4 ശതമാനം ഉയർന്ന് സ്വർണവില 3686.50 ഡോളറായി.

Advertisement