മലപ്പുറം. തവനൂർ സെൻട്രൽ ജയിലിലെ ജീവനക്കാരനെ ക്വാർട്ടേഴ്സിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. അസി. പ്രിസൻ ഓഫീസർ പാലക്കാട് ചിറ്റൂർ സ്വദേശി
ബർസാത്ത് ആണ് മരിച്ചത്. 29 വയസായിരുന്നു. ബർസത്ത് സഹോദരന് താൻ മരിക്കുകയാണെന്ന സന്ദേശം ഇന്നലെ രാത്രി വാട്സാപ്പിൽ അയച്ചിരുന്നു. ഇന്ന് രാവിലെയാണ് സഹോദരൻ മെസ്സേജ് കണ്ടത്. ഉടൻതന്നെ ജയിൽ ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു. ബർസത്ത് ഇന്നലെ പകൽ ഡ്യൂട്ടിക്ക് ഉണ്ടായിരുന്നു. ശേഷം കോട്ടേഴ്സിൽ എത്തിയാണ് ആത്മഹത്യ ചെയ്തത്. അവിവാഹിതനാണ്.
Home News Breaking News തവനൂർ സെൻട്രൽ ജയിലിലെ ജീവനക്കാരനെ ക്വാർട്ടേഴ്സിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി






































