കൊച്ചി കോർപറേഷൻ മുൻ കൗൺസിലർ ഗ്രേസി ജോസഫിനെ മകൻ കുത്തിപ്പരിക്കേൽപ്പിച്ചു

Advertisement

കൊച്ചി കോർപറേഷൻ മുൻ കൗൺസിലർ ഗ്രേസി ജോസഫിനെ മകൻ കുത്തിപ്പരിക്കേൽപ്പിച്ചു. മൂന്ന് തവണ കുത്തേറ്റ ഗ്രേസിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വ്യാഴം വൈകിട്ട് അഞ്ചോടെയാണ് സംഭവം. കലൂരിൽ ഇവർ നടത്തിയിരുന്ന കടയിലെത്തിയാണ്‌ മകൻ ആക്രമിച്ചതെന്ന്‌ നോർത്ത്‌ പൊലീസ്‌ പറഞ്ഞു. ശരീരത്തിൽ മൂന്നിടത്ത്‌ കുത്തേറ്റ അമ്മയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കുകൾ സാരമുള്ളതല്ലെന്നാണ്‌ വിവരം. പൊലീസ്‌ സ്ഥലത്തെത്തിയപ്പോഴേക്കും മകൻ ഓടി രക്ഷപ്പെട്ടു. തടയാൻ ശ്രമിച്ച ഇയാളുടെ അച്ഛനും പരിക്കുള്ളതായി പൊലീസ് പറഞ്ഞു. സംഭവത്തിൽ പൊലീസിന്‌ പരാതി ലഭിച്ചിട്ടില്ല.
2015-2020 കാലഘട്ടത്തിൽ കതൃക്കടവ് ‍ഡിവിഷനിൽ നിന്നുള്ള കോൺഗ്രസ് കൗൺസിലറായിരുന്നു ഗ്രേസി ജോസഫ്.

Advertisement