2025 സെപ്തംബർ 12 വെളളി
BREAKING NEWS
👉രാഹുലിനെതിരായ ലൈംഗിക ആരോപണക്കേസ്: നിയമസഭാ സമ്മേളനത്തിന് മുമ്പ് പുരോഗതി ഉറപ്പാക്കും.
👉കൊച്ചിയിൽ മുൻ വനിത കൗൺസിലർക്ക് കുത്തേറ്റ സംഭവത്തിൽ മകന് വേണ്ടി അന്വേഷണം ഊർജിതമാക്കി പോലീസ്

👉 സിക്കിമിൽ മണ്ണിടിച്ചിൽ 4 മരണം, 3 പേരെ കാണാനില്ല
👉 ആഗോള അയ്യപ്പ സംഗമത്തിനെതിരെ സംസ്ഥാന വ്യാപകമായി കാംപെയ്ൻ സംഘടിപ്പിക്കുമെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി
🌴കേരളീയം🌴
🙏 അയ്യപ്പ സംഗമത്തിന് പിന്നാലെ ന്യൂനപക്ഷ സംഗമം നടത്താന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. കോഴിക്കോടോ കൊച്ചിയിലോ ആയിരിക്കും ന്യൂനപക്ഷ സംഗമം നടക്കുക.

🙏 ആഗോള അയ്യപ്പ സംഗമം നടത്താന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് ഹൈക്കോടതിയുടെ അനുമതി. പമ്പയുടെ പരിശുദ്ധി കാത്തുസൂക്ഷിച്ച് ആഗോള അയ്യപ്പ സംഗമം നടത്താമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.
🙏 കോടതി നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിച്ചാകും ആഗോള അയ്യപ്പ സംഗമം നടത്തുകയെന്ന് തിരുവിതാംകൂര്‍ ദേവസ്വം പ്രസിഡന്റ് പി എസ് പ്രശാന്ത്.
🙏 ആഗോള അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട കോടതി വിധി സ്വാഗതാര്‍ഹമെന്ന് മന്ത്രി വിഎന്‍ വാസവന്‍.

🙏 മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പിപി തങ്കച്ചന്‍ അന്തരിച്ചു. 87 വയസായിരുന്നു. ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്ന് രാവിലെ 11ന് പെരുമ്പാവൂരിലെ വീട്ടിലെത്തിക്കും. നാളെ ഉച്ചകഴിഞ്ഞ് 2ന് അകപറമ്പ് യാക്കോബായ സുറിയാനിപ്പളളിയിലാണ് സംസ്‌കാരം.
🙏 മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി പി തങ്കച്ചന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. പ്രാദേശിക തലത്തില്‍ തങ്കച്ചന്‍ എല്ലാവരോടും സൗഹൃദം പുലര്‍ത്തിയ വ്യക്തിയായിരുന്നു എന്നും മുഖ്യമന്ത്രി അനുസ്മരിച്ചു.

🙏 മദ്യപിച്ച് വാഹന പരിശോധന നടത്തിയ അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ ബിനു എന്‍എസിനെ സസ്പെന്റ് ചെയ്തതായി ഗതാഗത കമ്മീഷണര്‍. വകുപ്പ് തല അന്വേഷണത്തിന് ഉത്തരവിട്ടതായും ഗതാഗത കമ്മീഷണര്‍ അറിയിച്ചു.
🙏 ഗവര്‍ണര്‍ പദവി ഒഴിവാക്കണമെന്ന് സിപിഐ. സിപിഐ സംസ്ഥാന സമ്മേളനത്തിലാണ് ഗവര്‍ണര്‍ പദവി ഒഴിവാക്കണം എന്ന പ്രമേയം അവതരിപ്പിച്ചത്. ഗവര്‍ണര്‍ പദവി അനാവശ്യ പട്ടമെന്നാണ് പ്രമേയത്തില്‍ വ്യക്തമാക്കിയത്. സംസ്ഥാന സര്‍ക്കാരുകളുടെ അധികാരം കവര്‍ന്നെടുക്കുകയാണ് സംഘകുടുംബാംഗമായ ഗവര്‍ണര്‍ എന്നും സിപിഐ പ്രമേയത്തില്‍ പറയുന്നു.

🙏 അടൂരിലെ ഡിവൈഎഫ്ഐ നേതാവ് ജോയലിന്റെ മരണം കസ്റ്റഡി മര്‍ദനം മൂലമെന്ന ആരോപണവുമായി കുടുംബം. ജോയലിനെ മര്‍ദ്ദിച്ചതില്‍ സിപിഎം നേതാക്കളുടെയും പിന്തുണയുണ്ടെന്ന് കുടുംബം ആരോപിച്ചു.
🙏 കോഴിക്കോട് വെള്ളയില്‍ കോണാട് സ്വദേശി അസീമിന്റെ അസ്വാഭാവിക മരണത്തില്‍ വിശദമായ പരിശോധന നടത്തുന്നതിന്റെ ഭാഗമായി മൃതദേഹം ഖബറില്‍ നിന്ന് പൊലീസ് പുറത്തെടുത്തു.
🙏 കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തെ വിമര്‍ശിച്ച് മുന്‍ കോണ്‍ഗ്രസ് നേതാവ് കെ വി തോമസ്. ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ ക്രോസ് വോട്ടിങ് നടന്നെന്ന ആരോപണത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

🙏 കൊച്ചി കോര്‍പ്പറേഷന്‍ മുന്‍ കൗണ്‍സിലര്‍ ഗ്രേസി ജോസഫിനെ മകന്‍ കുത്തി പരിക്കേല്‍പ്പിച്ചു. ഇന്നലെ രാത്രി 8 മണിയോടെ ഗ്രേസി ജോസഫ് നടത്തുന്ന കലൂരിലെ കടയില്‍ എത്തിയാണ് മകന്‍ കുത്തിയത്. ശരീരത്തില്‍ മൂന്ന് കുത്തേറ്റ ഗ്രേസിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
🇳🇪 ദേശീയം 🇳🇪
🙏 രാജ്യത്തിന്റെ പതിനഞ്ചാമത് ഉപരാഷ്ട്രപതിയായി സി പി രാധാകൃഷ്ണന്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. രാവിലെ പത്ത് മണിക്ക് രാഷ്ട്രപതി ഭവനില്‍ നടക്കുന്ന ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മു സത്യവാചകം ചൊല്ലിക്കൊടുക്കും.

🙏 പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മണിപ്പൂര്‍ സന്ദര്‍ശനത്തിനെതിരെ നിരോധിത സംഘടനകള്‍. മോദിയുടെ ചടങ്ങുകള്‍ ബഹിഷ്‌കരിക്കാന്‍ ആറ് സംഘടനകള്‍ ആഹ്വാനം ചെയ്തു. ദ കോര്‍ഡിനേഷന്‍ കമ്മിറ്റിയാണ് മോദി സംസ്ഥാനം വിടും വരെ ബഹിഷ്‌കരണത്തിന് ആഹ്വാനം ചെയ്തത്.
🙏 ഛത്തീസ്ഗഡില്‍ 10 മാവോവാദികളെ സുരക്ഷാ സേന വധിച്ചു. ഛത്തീസ്ഗഡിലെ ഗരിയാബന്ദ് ജില്ലയില്‍ മെയിന്‍പുര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ വരുന്ന വനമേഖലയില്‍ വെച്ചാണ് മാവോവാദികളെ സുരക്ഷാ സേന ഏറ്റുമുട്ടലില്‍ വധിച്ചത്.

🙏 പെട്രോളില്‍ എഥനോള്‍ കലര്‍ത്തുന്നതുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന വിവാദത്തില്‍ പ്രതികരണവുമായി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. എഥനോള്‍ മിശ്രിതത്തിനെതിരെയുള്ള സോഷ്യല്‍ മീഡിയ പ്രചാരണം തന്നെ രാഷ്ട്രീയമായി ലക്ഷ്യം വയ്ക്കാനുള്ള പണം നല്‍കിയുള്ള പ്രചാരണമാണെന്ന് അദ്ദേഹം ആരോപിച്ചു.
🙏 ദില്ലി കലാപ ഗൂഢാലോചന കേസില്‍ ഉമര്‍ ഖാലിദ് ഉള്‍പ്പെടെയുള്ളവര്‍ സമര്‍പ്പിച്ച ഹര്‍ജി നാളെ സുപ്രീംകോടതി പരിഗണിക്കും. ജസ്റ്റിസ് അരവിന്ദ് കുമാര്‍ അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുക. ദില്ലി ഹൈക്കോടതി ഉത്തരവിനെതിരെയാണ് ജെഎന്‍യു വിദ്യാര്‍ത്ഥി നേതാവ് ഉമര്‍ ഖാലിദ് സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കിയിരിക്കുന്നത്.

🙏 തെരുവ് നായകള്‍ക്ക് പൊതുസ്ഥലത്ത് ഭക്ഷണം നല്‍കുന്നവര്‍ക്ക് 10,000 രൂപ പിഴ ചുമത്താന്‍ നിര്‍ദ്ദേശിച്ച് ചണ്ഡീഗഡ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍.
🇦🇽 അന്തർദേശീയം 🇦🇺
🙏 ഖത്തറില്‍ നടന്ന ഇസ്രയേല്‍ ആക്രമണത്തെ അപലപിച്ച് ഐക്യരാഷ്ട്ര സഭയുടെ സുരക്ഷാ കൗണ്‍സില്‍. ഇസ്രയേലിന്റെ പേര് പറയാതെയാണ് സുരക്ഷാ കൗണ്‍സില്‍ ആക്രമണത്തെ അപലപിച്ചത്. പ്രമേയത്തെ ഇസ്രയേലിന്റെ സഖ്യകക്ഷിയായ അമേരിക്ക ഉള്‍പ്പെടെയുള്ള 15 അംഗങ്ങള്‍ അംഗീകരിച്ചു.

🙏 ഇസ്രായേല്‍ ദോഹയില്‍ നടത്തിയ ആക്രമണത്തിന് പിന്നാലെ ഒന്നിച്ചുകൂടാന്‍ അറബ് രാജ്യങ്ങള്‍. ഇസ്രയേല്‍ ആക്രമണത്തിന് മറുപടി നല്‍കാന്‍ അടിയന്തര അറബ്-ഇസ്ലാമിക് ഉച്ചകോടിയുമായി ഖത്തര്‍. ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ ഖത്തറില്‍ നിര്‍ണായക യോഗങ്ങള്‍ നടക്കും. ഞായറാഴ്ച വിദേശകാര്യ മന്ത്രിമാരുടെ യോഗം ചേരും. തിങ്കളാഴ്ചയാണ് ഉച്ചകോടി.
🙏 ഇസ്രായേലി ആക്രമണത്തിന് പിന്നാലെ ഖത്തറിന് ഐക്യദാര്‍ഢ്യവുമായി പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് ദോഹയിലെത്തി. ഖത്തര്‍ അമീര്‍ ഷെയ്ക് തമീം ബിന്‍ ഹമദ് അല്‍താനിയുമായി പാക് പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും.

🙏 അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വിശ്വസ്തനും വലതുപക്ഷ ആക്ടിവിസ്റ്റുമായിരുന്ന ചാര്‍ലി കിര്‍ക്ക് വെടിയേറ്റ് മരിച്ച സംഭവത്തില്‍ പ്രതിയെന്ന് സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്നയാളുടെ ചിത്രം പുറത്തുവിട്ട് എഫ്ബിഐ. തലയില്‍ തൊപ്പിയും, സണ്‍ഗ്ലാസും, കറുത്ത ടീഷര്‍ട്ടും ധരിച്ചയാളുടെ ചിത്രമാണ് പുറത്തുവന്നിരിക്കുന്നത്.
🙏 ഇന്ത്യയ്ക്കും ചൈനയ്ക്കുമെതിരെ കൂടുതല്‍ തീരുവ ചുമത്താന്‍ ജി-7 രാജ്യങ്ങളോട് ആവശ്യപ്പെട്ട് പുതിയ സമ്മര്‍ദ തന്ത്രവുമായി ഡോണള്‍ഡ് ട്രംപ്. യുക്രെയ്നില്‍ സമാധാന കരാര്‍ നടപ്പാക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുന്നതിനിടെയാണ് ട്രംപിന്റെ നീക്കം. ഇന്ന് നടക്കുന്ന ജി-7 ധനമന്ത്രിമാരുടെ യോഗത്തില്‍ യുഎസ് മുന്നോട്ട് വച്ച നിര്‍ദേശം ചര്‍ച്ച ചെയ്യും.

🏏 കായികം 🥍
🙏 ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ ഹോങ്കോംഗിനെ ഏഴ് വിക്കറ്റിന് തകര്‍ത്ത് ബംഗ്ലാദേശ്. ഏഴു വിക്കറ്റുകള്‍ നഷ്ടപ്പെടുത്തി ഹോങ്കോംഗ് ഉയര്‍ത്തിയ 143 റണ്‍സ് വിജയലക്ഷ്യം 39 പന്തില്‍ 59 റണ്‍സെടുത്ത ബംഗ്ലാദേശ് ക്യാപ്റ്റന്‍ ലിറ്റണ്‍ ദാസിന്റെ മികവില്‍ 14 പന്ത് ബാക്കി നിര്‍ത്തി മറികടന്നു.






































