അടൂർ സ്വദേശി ജോയലിന്റെ മരണം ഹൃദയാഘാതം മൂലമെന്ന് പാര്‍ട്ടി

Advertisement

പത്തനംതിട്ട.അടൂർ സ്വദേശി ജോയലിന്റെ പൊലീസ് മര്‍ദ്ദനത്തെത്തുടര്‍ന്നുള്ള മരണം ഹൃദയാഘാതംമൂലമെന്ന് വിശദീകരണവുമായി സിപിഎം ഏരിയാ നേതൃത്വം. കൊലകേസിൽ ഒന്നാംപ്രതിയായിരുന്നു ജോയൽ എന്ന് ഏരിയ സെക്രട്ടറി അഡ്വ: എസ് മനോജ് പറഞ്ഞു. ഇതേ തുടർന്ന് സംഘടനയിൽ നിന്ന് ഒഴിവാക്കി. 2020 ജനുവരിയിൽ അടൂർ സ്റ്റേഷനിൽ
കസ്റ്റഡി മർദ്ദനം ഉണ്ടായെന്നു പറയുന്നവർ മാസങ്ങൾ കഴിഞ്ഞ് മരണശേഷമാണ് ആക്ഷേപം ഉന്നയിച്ചത്. ജോയലിന്റെ മരണകാരണം ഹൃദയാഘാതം. മറിച്ചുള്ള പ്രചരണം സർക്കാരിനെയും പാർട്ടിയെയും അപകീർത്തിപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ. ഹൈക്കോടതി നിയോഗിച്ച ഉന്നത പോലീസ് സംഘം കസ്റ്റഡി മർദ്ദന പരാതി അന്വേഷിച്ച് തള്ളിയതാണ് എന്നും ഏരിയ സെക്രട്ടറി

Advertisement