കൊച്ചി.ശബരിമല ദ്വാരപാലകശില്പങ്ങളിലെ സ്വർണം പൂശിയ പാളികൾ ഹൈക്കോടതി അനുമതിയില്ലാതെ അറ്റകുറ്റപണിക്ക് കൊണ്ടുപോയ നടപടി ചോദ്യം ചെയ്തുള്ള റിപ്പോർട്ട് ഹൈക്കോടതി നാളെ വീണ്ടും പരിഗണിക്കും. സംഭവിച്ചത് എന്താണെന്ന് ഉള്ള വിശദമായ റിപ്പോർട്ട് ദേവസ്വം ബോർഡ് അധികൃതർ ഹൈക്കോടതിയിൽ നൽകും. നടപടി എടുക്കാതിരിക്കാൻ എന്തെങ്കിലും കാരണമുണ്ടെങ്കിൽ ബോധിപ്പിക്കാൻ കഴിഞ്ഞദിവസം ഹൈക്കോടതി നിർദേശിച്ചിരുന്നു. ചെന്നൈയിലേക്കാണ് സ്വർണ്ണപ്പാളികൾ കൊണ്ടുപോയത്. അറ്റകുറ്റപ്പണികൾ ആരംഭിച്ചതിനാൽ തിരികെ കൊണ്ടുവരാൻ സമയമെടുക്കും എന്നാണ് ദേവസ്വം ബോർഡിന്റെ നിലപാട്. കോടതി ഉത്തരവ് ചോദ്യം ചെയ്ത് ദേവസ്വം ബോർഡ് പുനഃ പരിശോധന ഹർജി നൽകിയിട്ടുണ്ട്.





































