ഇടുക്കി.മുല്ലപ്പെരിയാറിൽ അഞ്ചംഗ ഉപസമിതി സന്ദർശനം നടത്തി. കേന്ദ്ര ജലക്കമ്മീഷൻ എക്സിക്യൂട്ടീവ് എൻജിനീയർ
ഗിരിധർ അധ്യക്ഷനായ സമിതിയാണ് പരിശോധന നടത്തിയത്. കുമളി മുല്ലപ്പെരിയാർ ഓഫീസിൽ യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിലായിരുന്നു സന്ദർശനം . ഷട്ടറുകളുടെ പ്രവർത്തനക്ഷമത പരിശോധിക്കുകയും ബേബി ഡാം, ഗാലറി എന്നിവിടങ്ങളിലും സംഘം പരിശോധന നടത്തുകയും ചെയ്തു. തുടർന്ന് സാമിൽ അറ്റകുറ്റപണികൾ നടക്കുന്നിടത്തും സന്ദർശനം നടത്തി.


































