വടകര . ദമ്പതികളെ ഇടിച്ച് വീഴ്ത്തിയ കാർ പിടികൂടി.വടകരയിൽ സ്കൂട്ടർ യാത്രികരായ
ദമ്പതികളെ ഇടിച്ച് വീഴ്ത്തി നിർത്താതെ ഓടിച്ച് പോയ കാർ പൊലീസ് പിൻ തുടർന്ന് പിടികൂടി. വടകര മാക്കൂൽ പീടികയിൽ വെച്ച് വൈകുന്നേരം 3.45 ഓടെയാണ് സംഭവം. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ച് വീണ ഇരുവർക്കും പരിക്കേറ്റു
സി. സി ടി വി ദൃശ്യങ്ങൾ പിൻതുടർന്നായിരുന്നു അന്വേഷണം. പൊലീസ് വടകര കുറുമ്പയിൽ ഭാഗത്തെ പറമ്പിൽ നിന്നും
സിഫ്റ്റ് ഡിസയർ കാർ കണ്ടെത്തി. കാർ ഓടിച്ച ആൾക്കായി അന്വേഷണം തുടരുന്നു
































