അയ്യപ്പ സംഗമം വിവാദമായതിന് പിന്നാലെ ന്യൂനപക്ഷ സംഗമവുമായി സർക്കാർ

Advertisement

തിരുവനന്തപുരം.അയ്യപ്പ സംഗമം വിവാദമായതിന് പിന്നാലെ ന്യൂനപക്ഷ സംഗമവുമായി സർക്കാർ. സംഗമ വേദി കൊച്ചി, പ്രധാന ലക്ഷ്യം ക്രിസ്ത്യൻ സംഘടനകളെന്ന് സൂചന. ക്രിസ്ത്യൻ – മുസ്ലിം മത വിഭാഗങ്ങളിൽനിന്നായി ക്ഷണിക്കപ്പെട്ട 1500 പേരെ പങ്കെടുപ്പിക്കും. ഒക്ടോബർ മാസത്തില്‍ സംഗമം നടത്താനാണ് തീരുമാനം. അയ്യപ്പസംഗമം മതപരമായ പരിപാടിയാണെന്ന വിമർശനങ്ങൾക്കിടെയാണ് പുതിയ നീക്കം

Advertisement