തിരുവനന്തപുരം. എംആർ അജിത് കുമാറിന്റെ ശബരിമല ട്രാക്ടർ യാത്രയിൽ പോലീസിൽ വീണ്ടും നടപടി. യാത്ര വിവരങ്ങൾ ചോർത്തിയെന്ന സംശയത്തിൽ പത്തനംതിട്ട സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പിക്ക് സ്ഥലംമാറ്റം. ഡോക്ടർ ആർ ജോസിനെ സ്ഥലം മാറ്റിയത് പത്തനംതിട്ടയിൽ നിന്ന് ആലുവയിലേക്ക്.
എഡിജിപി എംആർ അജിത് കുമാറിന്റെ ശബരിമലയിലേക്കുള്ള ട്രാക്ടർ യാത്രയുടെ വിവരങ്ങൾ ചോർന്നതിൽ പോലീസിനെ തന്നെ ഒരു വിഭാഗത്തിന് കടുത്ത അത്യപ്തിയാണ് ഉണ്ടായിരുന്നത്.. ഇതിന് പിന്നാലെയാണ് വിവരങ്ങൾ ചോർന്നതുമായി ബന്ധപ്പെട്ട സംശയങ്ങളുടെ അടിസ്ഥാനത്തിൽ പത്തനംതിട്ട സ്റ്റേറ്റ്സ് സ്റ്റേറ്റ് സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പി ഡോക്ടർ ആർ ജോസിനെ സ്ഥലം മാറ്റിയത്. പത്തനംതിട്ടയിൽ ആലുവ ഡിസിആർബിയിലേക്ക് ആണ് സ്ഥലംമാറ്റം. വിരമിക്കാൻ എട്ടുമാസം മാത്രം ബാക്കി നിൽക്കുകയാണ് സ്ഥലംമാറ്റം. ഒരുമാസം മുമ്പാണ് സ്ഥലംമാറ്റ ഉത്തരവ് ഇറങ്ങിയത്. ഒരാഴ്ച മുമ്പ് ഡോക്ടർ ജോസ് പത്തനംതിട്ടയിൽ നിന്നും വിടുതൽ വാങ്ങുകയും ചെയ്തു.അതേസമയം ഡോക്ടർ ജോസിന്റെ സ്ഥലംമാറ്റത്തിൽ പോലീസിൽ തന്നെ ഒരു വിഭാഗത്തിനിടയിൽ അതൃപ്തിർത്തി രൂക്ഷമാണ്.നടന്നത് അച്ചടക്ക നടപടി അല്ലെന്നും സ്വാഭാവിക സ്ഥലംമാറ്റം എന്നുമാണ് ഔദ്യോഗിക വിശദീകരണം. എഡിജിപി എം ആർ അജിത് കുമാർ ജൂലൈ 12,13 തീയതികളിൽ ആണ് ശബരിമലയിലേക്കും തിരിച്ച് പമ്പയിലേക്കും ട്രാക്ടർ യാത്ര നടത്തിയത്. ദൃശ്യങ്ങൾ സഹിതം വാർത്ത വന്നതോടെ വിഷയത്തിൽ ഹൈക്കോടതി ഉൾപ്പെടെ ഇടപെട്ടു. അച്ചടക്കം നടപടികളുടെ ഭാഗമായി അജിത് കുമാറിനെ പോലീസിൽ നിന്നും എക്സൈസ് കമ്മീഷണറായി മാറ്റി നിയമിച്ചിരുന്നു..




































