കല്ലാച്ചിയിൽ ലോറി ഇടിച്ച് വൈദ്യുതി പോസ്റ്റ് തകർന്നതിന് പിന്നാലെ മൊബൈൽ ഷോപ്പിൽ തീപിടുത്തം

Advertisement

കോഴിക്കോട്. കല്ലാച്ചിയിൽ ലോറി ഇടിച്ച് വൈദ്യുതി പോസ്റ്റ് തകർന്നതിന് പിന്നാലെ മൊബൈൽ ഷോപ്പിൽ തീപിടുത്തം. മൊബൈൽ ഫോണുകൾ കത്തി നശിച്ചു.ഐഫോൺ ഉൾപ്പെടെ 15 ഫോണുകളാണ് കത്തി നശിച്ചത്. രാവിലെ കട തുറന്നപ്പോഴാണ് തീപിടുത്തം ശ്രദ്ധയിൽപ്പെട്ടത്. വാണിമേൽ സ്വദേശി ശമ്മാസിന്റെ കടയിലാണ് തീപിടുത്തം ഉണ്ടായത്

ഷോർട്ട് സർക്യൂട്ടാണ് തീ പിടുത്തത്തിന് കാരണം. ലോറി അപകടത്തിന് പിന്നാലെ അമിത വൈദ്യുത പ്രവാഹം ഉണ്ടായതാവാം ഷോർട്ട് സർക്യൂട്ടിന് ഇടയാക്കിയത് എന്നാണ് നിഗമനം. Kseb അധികൃതർ കടയിൽ പരിശോധന നടത്തി

Advertisement