തിരുവനന്തപുരം. കേരള കാർഷിക സർവകലാശാലയിലെ ഫീസ് വർദ്ധനവിനെതിരെ പ്രതിഷേധം കടുപ്പിച്ച് എസ്എഫ്ഐ. എസ്എഫ്ഐ വി സി ഡോക്ടർ ബി അശോകിന്റെ വീട്ടിലേക്ക് പോസ്റ്റർ പ്രതിഷേധം നടത്തി. തുടർന്ന് വി സി തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ ഇറങ്ങിയപ്പോഴും പ്രതിഷേധം തുടർന്നു. സംസ്ഥാന പ്രസിഡന്റിന്റെ നേതൃത്വത്തിൽ വിസിയുടെ വാഹനം തടഞ്ഞും പോസ്റ്റർ ഒട്ടിച്ചുമായിരുന്നു പ്രതിഷേധം.പ്രതിഷേധക്കാരെ പോലീസ് തടഞ്ഞു.സർവ്വകലാശാലയിലെ യു.ജി , പി .ജി , പി .എച്ച്.ഡി വിദ്യാർഥികൾക്ക് അടുത്ത അധ്യയന വർഷം മുതലാണ് മൂന്ന് ഇരട്ടിയിലധികം സെമസ്റ്റർ ഫീസ് വർദ്ധിപ്പിക്കാൻ സർവ്വകലാശാല തീരുമാനിച്ചത്.അന്യായമായ ഫീസ് വർദ്ധനവ് അനുവദിക്കില്ലെന്നും ഏകപക്ഷീയമായ തീരുമാനം എന്നും ആരോപിച്ചാണ് എസ്എഫ്ഐ പ്രതിഷേധം തുടരുന്നത് . ഫീസ് വർദ്ധിപ്പിക്കാനുള്ള തീരുമാനം പിൻവലിച്ചില്ലെങ്കിൽ വ്യാപക പ്രതിഷേധവുമായി മുന്നോട്ടുപോകുമെന്നും എസ്എഫ്ഐ അറിയിക്കുന്നു.





































