സ്വർണവില കുതിപ്പ് തുടരുന്നു. പവന് 160 രൂപ വർധിച്ച് 81,040 ലെത്തി. ഗ്രാമിന് 20 രൂപ വർധിച്ച് 10,130 ലും എത്തി. രാജ്യാന്തര സ്വർണവില, സ്വർണത്തിന്റെ മുംബൈ വിപണിവില, ഇന്ത്യയിലേക്ക് സ്വർണം ഇറക്കുമതി ചെയ്യുന്ന ബാങ്കുകൾ ഈടാക്കുന്ന നിരക്ക്, രൂപ-ഡോളർ വിനിമയനിരക്ക് എന്നിവ അടിസ്ഥാനമാക്കിയാണ് കേരളത്തിൽ സ്വർണവില നിർണയം. ആഭരണപ്രിയരെയും വിവാഹം ഉൾപ്പെടെ ആവശ്യങ്ങൾക്കായി സ്വർണാഭരണങ്ങൾ വാങ്ങാൻ ശ്രമിക്കുന്നവരെയുമാണ് ഈ വിലക്കുതിപ്പ് നിരാശരാക്കുന്നത്. 2022 സെപ്തംബർ എട്ടിന് സ്വർണവില 37,320 രൂപയായിരുന്നു. ഇതാണ് 36 മാസം കൊണ്ട് ഇരട്ടിയിലധികമെത്തി 81,040 ൽ എത്തിയത്.
































