വാർത്താനോട്ടം

Advertisement

2025 സെപ്തംബർ 10 ബുധൻ

BREAKING NEWS

👉രാഹൂൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗികാരോപണ പരാതി മൊഴി നൽകാനില്ലെന്ന് ഇരകൾ

👉നിയമ നടപടികളുമായി മുന്നോട്ട് പോകാൻ താല്പര്യമില്ലെന്നും ഇരകൾ ക്രൈംബ്രാഞ്ച് സംഘത്തെ അറിയിച്ചു

👉യൂത്ത് കോൺക്സ് വ്യാജ ഐഡി കാർഡ്: രാഹൂൽ മാങ്കൂട്ടത്തിലിൻ്റെ സുഹൃത്തുക്കളെ പ്രതിചേർത്ത് അന്വേഷണ സംഘം

👉 രാജീവ് ചന്ദ്രശേഖർ ബി ജെ പി അധ്യക്ഷനായ ശേഷം ബി ജെ പിയിൽ ധൂർത്ത് എന്ന് ആരോപണം.

👉 സംസ്ഥാന അധ്യക്ഷൻ്റെ താമസം ഫൈവ് സ്റ്റാർ ഹോട്ടലിലെന്ന് വിമർശനം

👉മധു ബാബുവിനെ തിരെ വീണ്ടും പരാതി പ്രവാഹം, കോൺഗ്രസ് നേതൃത്വത്തിൽ ഇന്ന് വ്യാപക പ്രതിഷേധം

👉 ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ്: ഇൻഡ്യാസംഖ്യത്തിലെ വോട്ട് ചോർച്ചയിൽ ആകുലതയും ആശങ്കയും

👉പന്തളം കൊട്ടാരത്തെ ആഗോള അയ്യപ്പ സംഗമത്തിലേക്ക് ക്ഷണിച്ച് ദേവസ്വം ബോർഡ് പ്രസിഡൻറ്

👉രാജകുടുംബാംഗങ്ങ
ളോട് ആലോചിച്ച് തീരുമാനം അറിയിക്കാമെന്ന് പന്തളം കൊട്ടാരം പ്രതിനിധി

🌴 കേരളീയം 🌴

🙏 തലസ്ഥാന നഗരിയില്‍ 7 ദിവസം നീണ്ടു നിന്ന ഓണം വാരാഘോഷങ്ങള്‍ക്ക് ഇന്നലെ സമാപനം. ആയിരത്തിലധികം കലാകാരന്‍മാര്‍ അണിനിരക്കുന്ന 60ഓളം നിശ്ചലദൃശ്യങ്ങളാണ് സമാപന ഘോഷയാത്രയില്‍ അണിനിരന്നത്. കേരള ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ സമാപന ഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്തു.

🙏 ആറന്മുള ഉത്രട്ടാതി വള്ളംകളിയില്‍ ജലരാജാക്കന്മാരായി മേലുകരയും കൊറ്റത്തൂരും. ഫൈനല്‍ മത്സരത്തില്‍ എ ബാച്ച് വിഭാഗത്തില്‍ മേലുകര പള്ളിയോടവും ബി ബാച്ച് വിഭാഗത്തില്‍ കൊറ്റാത്തൂര്‍-കൈതക്കോടി പള്ളിയോടവും വിജയികളായി. അതേസമയം, പ്രതിഷേധം ഉയര്‍ത്തി കോയിപ്രം പള്ളിയോടം ലൂസേഴ്സ് ഫൈനലില്‍ പങ്കെടുക്കാതെ മടങ്ങി.

🙏 കുന്നംകുളം പൊലീസ് കസ്റ്റഡി മര്‍ദനത്തില്‍ മുന്‍പൊലീസ് ഡ്രൈവര്‍ സുഹൈറിനെ പ്രതിയാക്കണമെന്ന് ആവശ്യപ്പെട്ട് മര്‍ദനത്തിനിരയായ യൂത്ത് കോണ്‍ഗ്രസ് നേതാവ് വി എസ് സുജിത്ത് ഹര്‍ജി നല്‍കി. കുന്നംകുളം മജിസ്ട്രേറ്റ് കോടതിയിലാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്.

🙏 ഓണക്കാലത്ത് സഹകരണ മേഖലയിലുണ്ടായത് റെക്കോര്‍ഡ് വില്പന. ആകെ 312 കോടി രൂപയുടെ വില്‍പന നടന്നതില്‍ 187 കോടി രൂപ കണ്‍സ്യൂമര്‍ഫെഡ് നേരിട്ട് നടത്തിയ ഓണവിപണികളിലൂടെയാണ്. സഹകരണ മേഖലയിലെ 750 ഓളം സൂപ്പര്‍ മാര്‍ക്കറ്റുകളിലൂടെ 125 രൂപയുടെ വില്‍പ്പനയും നടന്നു.

🙏 രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തില്‍ വീഡിയോ പോസ്റ്റ് ചെയ്ത മറുനാടന്‍ മലയാളി ഉടമ ഷാജന്‍ സ്‌കറിയക്കെതിരെ വീണ്ടും കേസ്. കോണ്‍ഗ്രസ് നേതാവ് താരാ ടോജോ അലക്സിന്റെ പരാതിയില്‍ കൊച്ചി പൊലീസ് കേസെടുത്തു. താരയെ വിമര്‍ശിച്ച് ഷാജന്‍ ചെയ്ത വീഡിയോയാണ് കേസിനാധാരം.

🙏 കണ്ണൂര്‍ പാനൂര്‍ ബോംബ് സ്ഫോടന കേസിലെ പ്രതിയെ സിപിഎം ബ്രാഞ്ച് സെക്രട്ടറിയായി തെരഞ്ഞെടുത്തു. അമല്‍ ബാബുവിനെയാണ് മീത്തലെ കുന്നോത്ത് പറമ്പ് ബ്രാഞ്ച് സെക്രട്ടറി ആയി തെരഞ്ഞെടുത്തത്.

🙏 വായ്പ എടുക്കാന്‍ ഈട് നല്‍കിയ ആധാരം സ്വന്തം ചിട്ടിക്ക് ഈട് വച്ച് 30 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ കെഎസ്എഫ്ഇ ജീവനക്കാരന്‍ കീഴടങ്ങി. കെഎസ്എഫ്ഇ ആലപ്പുഴ റീജനല്‍ ഓഫിസിലെ സ്പെഷല്‍ ഗ്രേഡ് അസിസ്റ്റന്റ് മണ്ണഞ്ചേരി കൂരുവേലിച്ചിറയില്‍ എസ് രാജീവനാണ് നൂറ് ദിവസത്തിലേറെ ഒളിവില്‍ കഴിഞ്ഞ ശേഷം കീഴടങ്ങിയത്.

🇳🇪 ദേശീയം 🇳🇪

🙏 രാജ്യത്തിന്റെ 15-ാമത് ഉപരാഷ്ട്രപതിയായി സി പി രാധാകൃഷ്ണന്‍ തെരഞ്ഞെടുക്കപ്പെട്ടു. പോള്‍ ചെയ്യപ്പെട്ട 767 വോട്ടില്‍ 454 വോട്ട് നേടിയാണ് എന്‍ഡിഎയുടെ സ്ഥാനാര്‍ത്ഥിയായ സി പി രാധാകൃഷ്ണന്റെ വിജയം. രഹസ്യ ബാലറ്റ് അടിസ്ഥാനത്തിലാണ് വോട്ടെടുപ്പ് നടന്നത്. സുപ്രീംകോടതിയില്‍ നിന്ന് വിരമിച്ച ജസ്റ്റിസ് ബി സുദര്‍ശന്‍ റെഡ്ഡിയാണ് ഇന്ത്യ മുന്നണിക്ക് വേണ്ടി മത്സരിച്ചത്. ഇന്ത്യ സഖ്യത്തില്‍ വോട്ടുചേര്‍ച്ച ഉണ്ടായി എന്നാണ് സൂചന. 300 വോട്ടുകള്‍ മാത്രമാണ് സുദര്‍ശന്‍ റെഡ്ഡിക്ക് നേടാനായത്.

🙏 പരമാവധി വോട്ടുകള്‍ പെട്ടിയിലാക്കാന്‍ ശ്രമിച്ച ഇന്ത്യാ സഖ്യത്തിന്, ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ അപ്രതീക്ഷിത തിരിച്ചടി. ജയസാധ്യതയില്ലായിരുന്നെങ്കിലും 315 വോട്ടുകള്‍ നേടും എന്നായിരുന്നു ഇന്ത്യ സഖ്യത്തിന്റെ കണക്കുകൂട്ടല്‍. പ്രതിപക്ഷത്തെ 315 എംപിമാര്‍ വോട്ടു ചെയ്തതായി കോണ്‍ഗ്രസിന്റെ മാധ്യമവിഭാഗം മേധാവി ജയറാം രമേശ് എക്സില്‍ കുറിക്കുകയും ചെയ്തു.

🙏 ലോക്‌സഭാ പ്രതിപക്ഷനേതാവ് രാഹുല്‍ഗാന്ധിക്ക് ബ്രിട്ടീഷ് പൗരത്വമുണ്ടെന്ന് ആരോപിക്കുന്ന കേസില്‍ ഹര്‍ജിക്കാരന്റെ മൊഴി രേഖപ്പെടുത്തി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്.

🙏 നേപ്പാളില്‍ മലയാളി വിനോദ സഞ്ചാരികള്‍ കുടുങ്ങിക്കിടക്കുന്ന സംഭവത്തില്‍ വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറുമായി സംസാരിച്ച് കെ സി വേണുഗോപാല്‍ എംപി. കാഠ്മണ്ഡു വിമാനത്താവളം അടച്ചിരിക്കുകയാണെന്നും സംഘര്‍ഷം രൂക്ഷമായിരിക്കുന്ന സാഹചര്യത്തില്‍ ഇന്ത്യക്കാര്‍ സുരക്ഷിത സ്ഥാനങ്ങളില്‍ തുടരണമെന്നും ജയശങ്കര്‍ അറിയിച്ചു.

🙏 നേപ്പാളില്‍ സംഭവിച്ച കലാപം ഏത് രാജ്യത്തും നടക്കാമെന്ന് ശിവസേന ഉദ്ദവ് വിഭാഗം നേതാവ് സഞ്ജയ് റാവത്ത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ബിജെപിയെയും വിമര്‍ശിച്ചായിരുന്നു ശിവസേന നേതാവിന്റെ പോസ്റ്റ്. ”ഇന്ന് നേപ്പാള്‍… ഈ സാഹചര്യം ഏത് രാജ്യത്തും ഉണ്ടാകാം. സൂക്ഷിക്കുക! ഭാരത് മാതാ കീ ജയ്, വന്ദേമാതരം”- എന്നായിരുന്നു പോസ്റ്റ്.

🙏 പ്രളയം ബാധിച്ച ഹിമാചല്‍പ്രദേശിനും പഞ്ചാബിനും ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മിന്നല്‍ പ്രളയവും മണ്ണിടിച്ചിലും നാശം വിതച്ച ഹിമാചല്‍പ്രദേശിന് 1500 കോടി രൂപയും പ്രളയം രൂക്ഷമായി ബാധിച്ച പഞ്ചാബിന് 1600 കോടി രൂപയുമാണ് പ്രധാനമന്ത്രി ധനസഹായമായി പ്രഖ്യാപിച്ചത്.

🙏 സിയാച്ചിന്‍ ക്യാമ്പിലുണ്ടായ ഹിമപാതത്തില്‍ മൂന്ന് സൈനികര്‍ക്ക് വീരമൃത്യു. രണ്ട് അഗ്നിവീറുകളും ഒരു സൈനികനുമാണ് മരിച്ചത്. ഒരു സൈനികനെ രക്ഷപ്പെടുത്തി. രക്ഷാപ്രവര്‍ത്തനം തുടരുന്നതായി കരസേന അറിയിച്ചു.

🇦🇽 അന്തർദേശീയം 🇦🇺

🙏 നേപ്പാളില്‍ ആളികത്തി യുവാക്കളുടെ പ്രക്ഷോഭം. സാമൂഹിക മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് നേപ്പാളില്‍ പൊട്ടിപ്പുറപ്പെട്ട യുവാക്കളുടെ പ്രക്ഷോഭം നിലവില്‍ നിയന്ത്രണാതീതമാണ്. പ്രക്ഷോഭകാരികള്‍ മുന്‍ പ്രധാനമന്ത്രിയുടെ വീടിന് തീയിട്ടതിനെ തുടര്‍ന്ന് വീടിനുള്ളിലുണ്ടായിരുന്ന ഭാര്യ വെന്തുമരിച്ചു.

🙏 നേപ്പാളില്‍ യുവാക്കളുടെ നേതൃത്വത്തില്‍ നടക്കുന്ന പ്രക്ഷോഭം ശക്തമായി തുടരുന്നതിനിടെ പ്രസിഡന്റ് രാംചന്ദ്ര പൗഡേലും രാജിവച്ചു. പ്രധാനമന്ത്രി കെ.പി.ശര്‍മ ഒലിക്കു പിന്നാലെ പ്രസിഡന്റും സ്ഥാനമൊഴിഞ്ഞതോടെ നേപ്പാള്‍ രാഷ്ട്രീയ പ്രതിസന്ധിയിലാണ്.

,
🙏 ഇന്ത്യയ്ക്കും ചൈനയ്ക്കുമെതിരെ 100% അധിക തീരുവ ചുമത്താന്‍ യൂറോപ്യന്‍ യൂണിയനോട് ആവശ്യപ്പെട്ട് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. റഷ്യയുമായി ഇരുരാജ്യങ്ങള്‍ക്കുമുള്ള വ്യാപാര, നയതന്ത്ര ബന്ധത്തിനു തടയിടാനുള്ള നീക്കമാണിതെന്ന് വിലയിരുത്തപ്പെടുന്നു.

🙏 അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നടപ്പിലാക്കുന്ന തീരുവകളുടെ നിയമസാധുതയെക്കുറിച്ചുള്ള വാദങ്ങള്‍ നവംബറില്‍ കേള്‍ക്കുമെന്ന് യുഎസ് സുപ്രീം കോടതി.

🙏 വെടിനിര്‍ത്തല്‍ ധാരണകള്‍ സംബന്ധിച്ച ചര്‍ച്ചയ്ക്കിടെ ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ ആക്രമണം നടത്തി ഇസ്രയേല്‍. വെടിനിര്‍ത്തല്‍ ചര്‍ച്ചയ്ക്കായി ഖത്തറിലെ ദോഹയിലെത്തിയ ഹമാസ് നേതാക്കളെ ലക്ഷ്യമിട്ടായിരുന്നു ഇസ്രയേല്‍ ആക്രമണം.

🙏 ഖത്തറില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ മധ്യസ്ഥ ചര്‍ച്ചക്കെത്തിയ ഹമാസ് പ്രതിനിധി സംഘത്തിലെ ഖലീല്‍ അല്‍ ഹയ്യയുടെ മകന്‍ മരിച്ചു. ഓഫീസ് ഡയറക്ടറും മൂന്ന് സുരക്ഷാ ജീവനക്കാരും ഒരു ഖത്തര്‍ സുരക്ഷാ സേനാംഗവും മരിച്ചെന്ന് ഹമാസ് വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു.

🙏 ദോഹയില്‍ ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ ശക്തമായി അപലപിച്ച് ഖത്തര്‍.

🙏 ഖത്തറില്‍ ആക്രമണം നടത്തിയത് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ അനുമതിയോടെയാണെന്ന് റിപ്പോര്‍ട്ട്. ഖത്തറിലെ കത്താറയില്‍ ആക്രമണം നടത്തിയതായി ഇസ്രായേല്‍ പ്രതിരോധ സേനയും ഇസ്രായേലി സുരക്ഷാ ഏജന്‍സിയും സ്ഥിരീകരിച്ചു.

🙏 ആക്രമണ നീക്കം അറിഞ്ഞയുടനെ ഖത്തറിന് വിവരം കൈമാറാന്‍ നിര്‍ദേശിച്ചെന്നും ഖത്തറിന്റെ മണ്ണില്‍ ഇനി ആക്രമണം ഉണ്ടാകില്ലെന്നും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്.

🙏 ഇസ്രായേലിന്റെ ആക്രമണ നീക്കം അറിഞ്ഞയുടനെ ഖത്തറിന് വിവരം കൈമാറാന്‍ നിര്‍ദേശിച്ചെന്ന ട്രംപിന്റെ വാദം നിഷേധിച്ച് ഖത്തര്‍. ആക്രമണവിവരം നേരത്തെ അറിഞ്ഞിട്ടില്ലെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

🙏 ഇസ്രായേല്‍ ആക്രമണത്തിന് പിന്നാലെ മധ്യസ്ഥശ്രമങ്ങള്‍ ഖത്തര്‍ അവസാനിപ്പിച്ചതായി റിപ്പോര്‍ട്ട്. അല്‍ അറബിയയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഹമാസ് – ഇസ്രായേല്‍ വെടിനിര്‍ത്തല്‍ ചര്‍ച്ചകളിലെ പ്രധാന മധ്യസ്ഥ രാഷ്ട്രമാണ് ഖത്തര്‍.

🙏 ഗാസ നഗരത്തിലെ ആക്രമണം കടുപ്പിക്കാന്‍ പദ്ധതിയിട്ടിരിക്കെ, ചൊവ്വാഴ്ച നഗരത്തില്‍ നിന്ന് പൂര്‍ണമായും ഒഴിഞ്ഞുപോകാന്‍ ആവശ്യപ്പെട്ട് ഇസ്രായേല്‍ സൈന്യം. നഗരം പൂര്‍ണ്ണമായും ഒഴിപ്പിക്കുന്നതിനുള്ള മുന്നറിയിപ്പാണ് സൈന്യം നല്‍കിയത്.

🏏 കായികം 🏏

🙏 ഏഷ്യാ കപ്പിന്റെ ഉദ്ഘാടന മത്സരത്തില്‍ ഹോങ്കോംഗിനെതിരെ അഫ്ഗാനിസ്ഥാന് 94 റണ്‍സിന്റെ വിജയം. അബുദാബിയില്‍ നടന്ന മത്സരത്തില്‍ ടോസ് നേടി ബാറ്റിംഗ് ബാറ്റിംഗിനെത്തിയ അഫ്ഗാന്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 188 റണ്‍സാണ് നേടിയത്

Advertisement