തിരുവമ്പാടി എം.എൽ.എ സിപിഎമ്മിലെ ലിൻ്റോ ജോസഫിൻ്റെ ഭാര്യയ്ക്ക് ഇരട്ട വോട്ട്, വിവാദം

Advertisement

കോഴിക്കോട്.തിരുവമ്പാടി എം.എൽ.എ സിപിഎമ്മിലെ ലിൻ്റോ ജോസഫിൻ്റെ ഭാര്യയ്ക്ക് ഇരട്ട വോട്ട്. പുതുക്കിയ വോട്ടർ പട്ടികയിൽ
മുക്കം നഗരസഭയിലെ വാർഡ് -17 കച്ചേരിയിലും,
കൂടരഞ്ഞി പഞ്ചായത്തിലെ -9ആംവാർഡ് ആനയോടുമാണ് ലിൻ്റോയുടെ ഭാര്യ അനുഷയുടെ പേരുള്ളത്. ഇരട്ട വോട്ട് ചൂണ്ടിക്കാട്ടി UDF ആരോപണം ഉന്നയിച്ചതോടെ വിശദീകരണവുമായി എം.എൽ എ രംഗത്തെത്തി. വിവാഹ ശേഷം ഭാര്യയുടെ വോട്ട് കൂടരഞ്ഞി പഞ്ചായത്തിലേക്ക് ചേർത്തപ്പോൾ മുക്കം നഗരസഭയിലെ വോട്ട് ഒഴിവാക്കുന്നതിൽ ജാഗ്രത കുറവുണ്ടായെന്നും അന്തിമ പട്ടികയിലെ തെറ്റ് തിരുത്തുന്നതിന് നടപടി സ്വീകരിച്ചെന്നും എം.എൽ എ ഫേസ്ബുക്കിൽ പ്രതികരിച്ചു.

Advertisement