തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ഓണം വാരാഘോഷത്തിന്റെ ഭാഗമായി ഏർപ്പെടുത്തിയ മാധ്യമ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. അച്ചടി മാധ്യമത്തിൽ മികച്ച റിപ്പോർട്ടർ വിഭാഗത്തിൽ മെട്രോ വാർത്തയിലെ തിരുവനന്തപുരം ബ്യൂറോ ചീഫ് ശരത് ഉമയനല്ലൂരും ജനയുഗത്തിലെ ശ്യാമ രാജീവും അവാർഡിനർഹരായി. മികച്ച ഫോട്ടോഗ്രാഫര്‍- കെ ബി ജയചന്ദ്രൻ (ചീഫ് ഫോട്ടോഗ്രാഫർ,മെട്രോ വാർത്ത)
, മികച്ച ദൃശ്യമാധ്യമ റിപ്പോര്‍ട്ടര്‍- സനിസ ശോഭചന്ദ്രൻ (മീഡിയ വൺ) മികച്ച വീഡിയോഗ്രാഫര്‍- സാദിഖ് പാറയ്ക്കൽ (മീഡിയ വൺ) എന്നിവരും മികച്ച എഫ് എം വിഭാഗത്തിൽ ബിഗ് എഫ് എമ്മും പുരസ്കാരത്തിന് അർഹരായി. വിജയികൾക്കുള്ള സമ്മാനം നിശാഗന്ധിയിൽ നടന്ന സമാപനചടങ്ങിൽ പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് വിതരണം ചെയ്തു.
Home News Breaking News ഓണം വാരാഘോഷം: മാധ്യമ അവാർഡുകൾ വിതരണം ചെയ്തു; മെട്രോ വാർത്തയ്ക്ക് രണ്ട് പുരസ്ക്കാരങ്ങൾ, ജനയുഗത്തിനും മീഡിയാ...






































