വെസ്റ്റ്ഹിൽ വിജിൽ തിരോധാന കേസ്,മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്താൻ കഴിഞ്ഞില്ല

Advertisement

കോഴിക്കോട്. വെസ്റ്റ്ഹിൽ വിജിൽ തിരോധാന കേസിൽ വിജിലിൻ്റെ മൃതദേഹാവശിഷ്ടങ്ങൾ ഇന്നും കണ്ടെത്താൻ കഴിഞ്ഞില്ല. വിജിലിനെ കല്ലു കെട്ടി താഴ്ത്തി എന്നു പറയുന്ന ചതുപ്പ് തിരച്ചിലിന് പ്രതിസന്ധിയായി.നാളെ തിരിച്ചിൽ പുനരാരംഭിക്കും

ഏറെ പ്രതീക്ഷയോടെയാണ് അന്വേഷണസംഘം ഇന്ന് തിരച്ചിലായി സരോവരത്തെത്തിയത്.പക്ഷേ വിജിലിനെ കല്ലുകെട്ടി താഴ്ത്തിയ ചതുപ്പിലേക്ക് മണ്ണുമാന്തി യന്ത്രം ഇറക്കാൻ ആയില്ല.മണ്ണുമാന്തി യന്ത്രം ചതുപ്പിൽ താഴ്ന്നുപോയി.നാളെ ചതുപ്പിലേക്ക് ഉള്ള വഴിയിൽ മണ്ണിട്ട് വലിയ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് തിരച്ചിൽ നടത്തും.ഇന്നും പ്രതികളായ നിഖിൽനെയും ദീപേഷിനെയും സരോവരത്ത് എത്തിച്ചിരുന്നു. 2019 മാർച്ച് 24നാണ് വിജിലിനെ കാണാതായത്. അമിത അളവിൽ വിജിലിൻ്റെ ശരീരത്തിൽ ഒന്നാം പ്രതി നിഖിൽ മയക്കുമരുന്ന് കുത്തിവെച്ചു. ബോധം പോയ വിജിലിനെ സരോവരത്തെ ചതുപ്പിൽ കല്ലുവെച്ചു താഴ്ത്തുകയായിരുന്നു.ഈ കേസിൽ ഇനി ഒരു പ്രതികൂടി പിടിയിലാക്കാൻ ഉണ്ട്.ഇയാൾ ഒളിവിലാണ്

Advertisement