ഡിവൈഎസ്പി മധുബാബു അപമാനിച്ചതായി നിർമാതാവ് ഷീല കുര്യൻ

Advertisement

തിരുവനന്തപുരം: പരാതി പറയാനെത്തിയ തന്നോട് മധുബാബു മോശമായി പെരുമാറിയെന്ന് നിർമാതാവ് ഷീലാ കുര്യൻ.മധുബാബു പോലീസ് സേനയിലെ വില്ലൻ ആണെന്നും
റിയൽ ലൈഫിലെ ജോർജ് സർ ആണന്നും അവർ പറഞ്ഞു.
സാമ്പത്തിക തട്ടിപ്പ് പരാതിയിൽ പ്രതികൾക്ക് ഒപ്പം നിന്നു.
ഓഫീസിൽ വെച്ച് തന്നെ അപമാനിച്ചു .
മാനസിക വിഷമം അനുഭവിക്കുന്നെന്ന് പറഞ്ഞിട്ടും അപമാനം തുടർന്നതായും ഷീല കുര്യൻ വെളിപ്പെടുത്തി.
പ്രതികളെ രാജ്യം വിടാൻ സഹായിച്ചു
മധുബാബുവിൽ നിന്ന് കഴിഞ്ഞ ഫെബ്രുവരിയിൽ നേരിട്ട ദുരനുഭവം നിറകണ്ണുകളോടെയാണ് ഷീല കുര്യൻ വിവരിച്ചത്.

Advertisement