വാർത്തകൾ ഇതുവരെ

Advertisement

2025 സെപ്തംബർ 09 ചൊവ്വ 12.00 PM

👉ഗൂഗിൾ പേയിലൂടെ അശ്ലീല സന്ദേശം അയക്കാമെന്ന് പഠിപ്പിച്ചയാളാണ് രാഹുൽ മാങ്കൂട്ടത്തിൽ എന്ന് എം വി .ജയരാജൻ

രാഹുലിന്റെ അത്രയും തൊലിക്കട്ടി തിരുവനന്തപുരം മൃഗശാലയിലെ കണ്ടാമൃഗത്തിന് പോലുമില്ല.
രാഹുൽ പീഡിപ്പിച്ച സ്ത്രീകളെല്ലാം കോൺഗ്രസ് കുടുംബത്തിലുള്ളവർ.
എന്നിട്ടും കോൺഗ്രസുകാർ രാഹുലിന് നമോവാകം ചൊല്ലി നിൽക്കുന്നു എന്നും ജയരാജൻ.

👉 കാഞ്ഞങ്ങാട്ട് ഷവർമ കഴിച്ച വിദ്യാർത്ഥികൾക്ക് ഭക്ഷ്യ വിഷബാധയേറ്റു.
14 വിദ്യാർത്ഥികൾക്കാണ് ഭക്ഷ്യ വിഷ ബാധയേറ്റത്.
വയറുവേദനയും ചർദ്ദിയെയും തുടർന്ന് കുട്ടികളെ കാഞ്ഞങ്ങാട്ടേ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പൂച്ചക്കാട് ബോംബൈ ഹോട്ടൽ നിന്നാണ് ഷവർമ കഴിച്ചത്.

👉ധർമസ്ഥലയിലെ ചിന്നയ്യയുടെ വെളിപ്പെടുത്തലിന് പിന്നിലെ ഗൂഢാലോചന കണ്ടെത്താൻ യുടൂബർ മനാഫിനെ പ്രത്യേക അന്വേഷണസംഘം ഇന്നും ചോദ്യം ചെയ്യും.
ഇന്നലെ അർധരാത്രവരെ മനാഫിനെ ചോദ്യം ചെയ്തിരുന്നു.
വെളിപ്പെടുത്തലിന് പിന്നിൽ കേരള ബന്ധമുണ്ടോയെന്ന് പരിശോധിക്കാനാണ് ചോദ്യം ചെയ്യൽ.
ആക്ഷൻ കൌൺസിൽ അംഗങ്ങളെ ചോദ്യം ചെയ്യുന്നതും തുടരും.

👉ശബരിമല ദ്വാരപാലക ശിൽപ്പത്തിലെ സ്വർണപ്പാളി കോടതി അനുമതിയില്ലാതെ ഇളക്കി
അറ്റകുറ്റപ്പണിക്കായി ചെന്നൈയിലേക്ക് കൊണ്ടു പോയി.
ഗുരുതര വീഴ്ചയെന്ന് സ്പെഷൽ കമ്മിഷണർ ഹൈക്കോടതിക്ക് റിപ്പോർട്ട് നൽകി.
സ്വർണപ്പണികൾ സന്നിധാനത്ത് നടത്തണമെന്നാണ് ദേവസ്വം ബെഞ്ച് നിർദേശം.

👉പുൽപ്പള്ളി വ്യാജ കേസ്
അന്വേഷണം പ്രത്യേക സംഘത്തിന്.
സുൽത്താൻബത്തേരി ഡി വൈ എസ് പി അബ്ദുൾ ഷരീഫിനാണ് അന്വേഷണ ചുമതല.

Advertisement