കുന്നമംഗലം.ഹണിട്രാപ്പ് – മൂന്ന് പേർ അറസ്റ്റിൽ. ഗൂഗിൾ പേ വഴി ഒരുലക്ഷത്തി മുപ്പത്തിഅയ്യായിരം രൂപ തട്ടിയെടുത്തു. നഗ്ന വീഡിയോ വീട്ടുകാർക്ക് അയച്ചു കൊടുക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയാണ് പണം തട്ടിയത്. ആലപ്പുഴ സ്വദേശി ഗൗരി നന്ദ ,തിരൂരങ്ങാടി സ്വദേശികളായ അൻസിന , മുഹമ്മദ് അഫീഫ് എന്നിവരാണ് കുന്നമംഗലം പൊലിസിൻ്റെ പിടിയിലായത്. മടവൂരിലെ വീട്ടിലേക്ക് പരാതിക്കാരനെ വിളിച്ചു വരുത്തി നഗ്നനാക്കി ഫോട്ടോ എടുക്കുകയായിരുന്നു






































