തിരുവനന്തപുരം:ഓണം വാരോഘോഷത്തിന്റെ സമാപനത്തോടനുബന്ധിച്ചു തിരുവനന്തപുരം നഗരത്തിലെ പാർക്കിങ് സ്ഥലങ്ങൾ :-
കവടിയാർ, സാൽവേഷൻ ആർമി സ്കൂൾ, കേരള വാട്ടർ അതോറിറ്റി കോമ്പൗണ്ട്, ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയം, കോമ്പൗണ്ട്, കേരള യൂണിവേഴ്സിറ്റി സെനറ്റ് ഹാൾ കോമ്പൗണ്ട്, യൂണിവേഴ്സിറ്റി കോളേജ്, സംസ്കൃത കോളേജ്, വഴുതയ്ക്കാട് വിമൻസ് കോളേജ്, സംഗീത കോളേജ്, സെൻ്റ് ജോസഫ് സ്കൂൾ, മാഞ്ഞാലിക്കുളം ഗ്രൗണ്ട്, ഫോർട്ട് ഹൈസ്കൂൾ, ഗവ. ബോയ്സ് & ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ ഗ്രൗണ്ട് ചാല, അട്ടക്കുളങ്ങര സെൻട്രൽ സ്കൂൾ, ആറ്റുകാൽ ക്ഷേത്രം ഗ്രൗണ്ട്, ഐരാണിമുട്ടം ഹോമിയോ കോളേജ്, നഗരസഭയുടെ കീഴിലുള്ള തമ്പാനൂർ, പാളയം, കോർപ്പറേഷൻ ഓഫീസ് എന്നിവിടങ്ങളിലെ മൾട്ടി ലെവൽ കാർ പാർക്കിംഗുകൾ, റെയിൽവെ, തമ്പാനൂർ KSRTC പാർക്കിംഗ് ഏരിയ എന്നീ സ്ഥലങ്ങളിൽ വാഹനങ്ങൾ പാർക്ക് ചെയ്യാവുന്നതും, പാർക്ക് ചെയ്യുന്ന വാഹനങ്ങൾ മറ്റ് വാഹനങ്ങൾക്ക് തടസമുണ്ടാക്കാത്ത രീതിയിൽ പാർക്ക് ചെയ്യേണ്ടതും, പാർക്ക് ചെയ്യുന്ന വാഹനങ്ങളിൽ ഡ്രൈവറുടെ മൊബൈൽ ഫോൺ നമ്പർ എഴുതി പ്രദർശിപ്പക്കേണ്ടതുമാണ്
തിരുവനന്തപുരം സിറ്റി പോലീസിന്റെ ഗതാഗത ക്രമീകരണങ്ങളോട് പൊതുജനങ്ങള്‍ സഹകരിക്കേണ്ടതാണ്.
ട്രാഫിക് ക്രമീകരണങ്ങളുടെ വിവരങ്ങള്‍ അറിയുന്നതിലേക്ക് പൊതുജനങ്ങള്‍ക്ക് 04712558731, 9497930055 എന്നീ ഫോണ്‍ നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണ്.
































