തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ അത്യാ ഡംബര ഹോട്ടൽ വരുന്നു

Advertisement

തിരുവനന്തപുരം. അന്താരാഷ്ട്ര വിമാനത്താവളത്തിൽ അത്യാഡംബര ഹോട്ടൽ വരുന്നു. 136 കോടി ചെലവിൽ 240 മുറികളോട് കൂടി നിർമിക്കുന്ന പഞ്ചനക്ഷത്ര ഹോട്ടൽ നിർമ്മാണത്തിന് പാരിസ്ഥിതിക അനുമതി നൽകാൻ സംസ്ഥാന സർക്കാരിനോട് കേന്ദ്രം ശിപാർശ ചെയ്തു. അനുമതി ലഭിച്ചാൽ ഒരു വർഷത്തിനുള്ളിൽ കെട്ടിട നിർമ്മാണം പൂർത്തിയാക്കും…

തിരുവനന്തപുരം വിമാനത്താവളത്തിന്റെ സിറ്റി സൈഡ് ഡെവലപ്മെന്റ് പദ്ധതിയുടെ ഭാഗമായാണ് ഹോട്ടൽ നിർമ്മാണം.

  1. 31 കോടി മുടക്കി ചാക്കയിലാണ് അന്താരാഷ്ട്ര ചാക്കയിൽ അന്താരാഷ്ട്ര ടെർമിനലിന്റെ മുൻവശത്താണ് ഹോട്ടൽ സമുച്ചയം നിർമ്മിക്കുന്നത്. 33902 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ 240 മുറികളുള്ള പഞ്ചനക്ഷത്രം ഹോട്ടലിൽ 660 സീറ്റുള്ള കൺവെൻഷന് സെന്ററും റസ്റ്റോറന്റ് അടക്കമുള്ള സൗകര്യങ്ങളും ഉണ്ടാകും. തിരുവനന്തപുരത്ത് ഷോപ്പിംഗ് ഉൾപ്പെടെ മികച്ച സൗകര്യങ്ങൾ ഒരുക്കി ആയിരിക്കും ഹോട്ടൽ നിർമ്മാണം പൂർത്തിയാക്കുക. ആദ്യം അദാനി ഗ്രൂപ്പ് നൽകിയ കെട്ടിടത്തിന്റെ രൂപരേഖയിൽ മാറ്റം വരുത്താൻ സ്റ്റേറ്റ് എൻവിയോൺമെന്റ് ഇമ്പാക്ട്മെന്റ് അതോറിറ്റി നിർദ്ദേശിച്ചിരുന്നു. തുടർന്ന് നൽകിയ രൂപരേഖ കേന്ദ്രമന്ത്രാലയത്തിന്റെ ശിപാർശക്ക്‌ അയയ്ച്ചിരുന്നു. ഇപ്പോൾ കേന്ദ്രം ശിവാർച്ച ചെയ്തതിനാൽ സംസ്ഥാനത്തിന്റെ SEIA യുടെ പാരിസ്ഥിതിക അനുമതി ഉടൻ ലഭിക്കുമെന്നാണ് പ്രതീക്ഷ. അനുമതി ലഭിച്ചാൽ ഒരു വർഷത്തിനുള്ളിൽ അന്താരാഷ്ട്ര നിലവാരമുള്ള ഏജൻസിയെ കൊണ്ട് നിർമ്മാണം പൂർത്തിയാക്കാൻ ആണ് അദാനി ഗ്രൂപ്പിന്റെ ആലോചന..
Advertisement