പ്രണയനൈരാശ്യം; മലയാളി വിദ്യാര്‍ഥി കോളജ് ഹോസ്റ്റലില്‍ ജീവനൊടുക്കി

Advertisement

പ്രണയനൈരാശ്യത്തെത്തുടര്‍ന്ന് കര്‍ണാടകയിലെ ചിക്കബെല്ലാപുരയില്‍ മലയാളി വിദ്യാര്‍ഥി കോളജ് ഹോസ്റ്റലില്‍ ജീവനൊടുക്കി. വയനാട് റിപ്പണ്‍ സ്വദേശി മുഹമ്മദ് ശബീര്‍ (26) ആണ് മരിച്ചത്. ആത്മഹത്യാ കുറിപ്പും കണ്ടെടുത്തിട്ടുണ്ട്.
ചിക്കബെല്ലാപുരയിലെ ശാന്തി നഴ്‌സിങ് കോളജിലെ അവസാന വര്‍ഷ എം.എല്‍.ടി. വിദ്യാര്‍ഥിയാണ് മരിച്ച ശബീര്‍. ഇന്നലെ രാവിലെയാണു ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. പഠനം പൂര്‍ത്തിയാക്കാന്‍ ഏതാനും മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് ശബീറിന്റെ ആത്മഹത്യ. സഹപാഠിയായ പെണ്‍കുട്ടിയുമായിട്ട് ശബീറിന് പ്രണയമുണ്ടായിരുന്നുവെന്നും ഈ ബന്ധത്തിലുണ്ടായ തകര്‍ച്ചയാണ് ആത്മഹത്യയിലേക്ക് നയിച്ചത് എന്നുമാണ് പൊലീസ് സൂചന, ഇത് സൂചിപ്പിക്കുന്ന ഒരു ആത്മഹത്യ കുറിപ്പ് മുറിയില്‍ നിന്ന് കണ്ടെത്തുകയും ചെയ്തിട്ടുണ്ട്.

Advertisement