2025 സെപ്തംബർ 08 തിങ്കൾ
BREAKING NEWS
👉പീച്ചിയിലെ കസ്റ്റഡി മർദ്ദനത്തിൽ അന്നത്തെ എസ് ഐ പിഎം രതീഷിനെതിരെ നടപടിയെടുക്കാൻ നിർദ്ദേശം.
👉എറണാകുളം പടമുഗളിൽ കുടിവെള്ള പൈപ്പ് ലൈൻ പൊട്ടി, എട്ട് ഡിവിഷനുകളിൽ കുടിവെള്ളം മുടങ്ങും

👉ഉദയകുമാർ ഉരുട്ടിക്കൊലക്കേസ് പ്രതികളെ വെറുതെ വിട്ടതിനെതിരെ കുടുംബം സുപ്രിം കോടതിയിലേക്ക്, ഇന്ന് വക്കാലത്ത് നൽകും.
👉കോഴിക്കോട് മെഡിക്കൽ കോളജിൽ മസ്തിഷ്ക്ക ജ്വരം ബാധിച്ച് ചികിത്സയിലുള്ള 12 പേരിൽ 2 പേരുടെ നില ഗുരുതരം.
👉ബീഹാർ വോട്ടർപ്പട്ടിക പരിഷ്ക്കരണം: ഹർജികൾ ഇന്ന് സുപ്രീം കോടതി വീണ്ടും പരിഗണിക്കും.

👉ആധാർ രേഖയായി അംഗീകരിക്കാൻ കോടതി ആവശ്യപ്പെട്ടിരുന്നു.
👉മലപ്പുറത്ത് വനം വകുപ്പ് ഉദ്യോഗസ്ഥർ അഞ്ച് വർഷം മുമ്പ് മർദ്ദിച്ചതായി പൊതുപ്രവർത്തകൻ ബൈജു ആൻഡ്രൂസിൻ്റെ വെളിപ്പെടുത്തൽ
👉 തൃശൂര്‍ നഗരത്തില്‍ ഇന്ന് പുലികളിറങ്ങുന്നു. പുലികളി മഹോത്സവത്തിനോടനുബന്ധിച്ച് ഇന്ന് ഉച്ചയ്ക്ക് ശേഷം തൃശ്ശൂര്‍ താലൂക്ക് പരിധിയില്‍ പ്രാദേശിക അവധി.

👉വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും സഹകരണ സംഘങ്ങള്‍ ഉള്‍പ്പെടെ നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് ആക്ട് പ്രകാരമുള്ള സ്ഥാപനങ്ങള്‍ക്കും പ്രാദേശിക അവധി ആയിരിക്കുമെന്ന് ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ അറിയിച്ചു.
👉 പ്രശസ്തമായ ആറന്‍മുള ഉത്രട്ടാതി വള്ളംകളി ഇന്ന്. വള്ളംകളി പ്രമാണിച്ച് ചെങ്ങന്നൂര്‍, മാവേലിക്കര താലൂക്കുകളിലെ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് പ്രാദേശിക അവധി. പൊതു പരീക്ഷകള്‍ മുന്‍ നിശ്ചയ പ്രകാരം നടക്കും.
👉തിരുവനന്തപുരം ശ്രീകാര്യം പനങ്ങാട്ട് കോണത്ത് മദ്യപസംഘത്തിൻ്റെ ആക്രമണത്തിൽ മൂന്ന് പേർക്ക് കുത്തേറ്റു.

🌴കേരളീയം🌴
🙏 തലസ്ഥാനത്തെ ഓണം സമാപന ഘോഷയാത്ര നാളെ വൈകീട്ട് വെള്ളയമ്പലത്ത് നിന്ന് തുടങ്ങി കിഴക്കേക്കോട്ടയില്‍ സമാപിക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി. ചൊവ്വാഴ്ച വൈകീട്ട് ഘോഷയാത്ര ഗവര്‍ണര്‍ ഫ്ലാഗ് ഓഫ് ചെയ്യും. . ഓണം വാരാഘോഷ സമാപന ഘോഷയാത്രയോടനുബന്ധിച്ച് നാളെ ഉച്ചയ്ക്ക് ശേഷം തിരുവനന്തപുരം നഗരത്തിലെ സര്‍ക്കാര്‍ അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും പ്രാദേശിക അവധിയായിരിക്കും.
🙏 ശ്രീനാരായണ ഗുരുവിനെ കേവലം മതസന്യാസിയാക്കി മാറ്റാനുള്ള ശ്രമങ്ങള്‍ നടക്കുന്നുവെന്നത് ഏറെ ജാഗ്രതയോടെ കാണണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മനുഷ്യ ജാതിയുടെ സവിശേഷ ഗുണം മനുഷ്യത്വം ആണെന്ന് ഗുരു അടിവരയിടുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.
🙏 ഗുരുദേവന്‍ പോരാടിയത് വിദ്വേഷത്തിന്റെ ക്യാമ്പയിനെതിരെയാണെന്നും ഇന്നും വിദ്വേഷത്തിന്റെ ക്യാമ്പയിന്‍ നടക്കുന്നുവെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ജാതിയും മതവുമല്ല, മനുഷ്യനാണ് പ്രധാനമെന്ന് വിഡി സതീശന്‍ പറഞ്ഞു.

🙏ആഗോള അയ്യപ്പ സംഗമം അത്ഭുതമായി മാറുമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ഇന്ത്യക്ക് അകത്തും പുറത്തുമുള്ള ഭക്തരെ പങ്കെടുപ്പിച്ചുള്ള പരിപാടി അത്ഭുതമാണെന്നും ശബരിമല വികസനത്തിലേക്ക് പോകുന്നുവെന്നും പിന്നില്‍ നിന്ന് കുത്തുന്നതും പിന്തിരിഞ്ഞ് നില്‍ക്കുന്നതും അപഹാസ്യമാണെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.
🙏 വയനാട് പുല്‍പ്പള്ളി കേസില്‍ താന്‍ നിരപരാധിയെന്ന് പൊലീസിനോട് നിരവധി തവണ പറഞ്ഞിരുന്നതായി തങ്കച്ചന്‍. വീട്ടില്‍നിന്ന് മദ്യവും സ്ഫോടകവസ്തുക്കളും പിടിച്ചെടുത്ത സംഭവത്തില്‍ 17 ദിവസത്തെ ജയില്‍വാസത്തിന് ശേഷം തങ്കച്ചന്‍ മോചിതനായി.
🙏 വയനാട് പുല്‍പ്പള്ളി കേസില്‍ പൊലീസ് അറസ്റ്റ് ചെയ്ത ശേഷം നിരപരാധിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് വിട്ടയച്ച തങ്കച്ചനെ പിന്തുണച്ച് പുല്‍പ്പള്ളി സിപിഎം. കള്ളക്കേസിന് പിന്നിലുള്ള മുഴുവന്‍ കോണ്‍ഗ്രസ് നേതാക്കളെയും ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് സിപിഎം ആവശ്യപ്പെട്ടു.

🙏 പീച്ചി കസ്റ്റഡി മര്‍ദനം നടന്ന സംഭവത്തില്‍ പണം വാങ്ങിയിട്ടില്ലെന്ന് ഹോട്ടല്‍ ജീവനക്കാര്‍ക്കെതിരെ പരാതി നല്‍കിയ വണ്ടാഴി സ്വദേശി ദിനേശ്. ഹോട്ടലില്‍ വച്ച് ക്രൂരമര്‍ദ്ദനം ഏറ്റിരുന്നെന്നും അതിന്റെ ദൃശ്യങ്ങള്‍ പൊലീസിന്റെ പക്കല്‍ ഉണ്ടെന്നുമാണ് ദിനേശ് പറയുന്നത്.
🙏 പീച്ചി സ്റ്റേഷനിലെ മര്‍ദനത്തിന്റെ അന്വേഷണത്തെക്കുറിച്ച് തനിക്കറിയില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍. സംഭവം നടന്നത് മറ്റൊരു ജില്ലയിലാണെന്നും അന്വേഷണത്തെക്കുറിച്ച് തനിക്കറിയില്ലെന്നും കൊച്ചി കമ്മിഷണര്‍ പറഞ്ഞു. പീച്ചി സ്റ്റേഷന്‍ മര്‍ദനത്തില്‍ ആരോപണ വിധേയനായ പൊലീസ് ഉദ്യോഗസ്ഥന്‍ രതീഷ് നിലവില്‍ കടവന്ത്ര സ്റ്റേഷനിലാണ്.
🙏 സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകളിലെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുപോകുന്നതിനാല്‍ ജാഗ്രത വേണമെന്ന് 2024ല്‍ പൊലീസ് ആസ്ഥാനത്ത് നിന്നും നല്‍കിയ കത്ത് പുറത്ത്. ഒരു വര്‍ഷം മുന്‍പ് പൊലീസ് സ്റ്റേഷനുകള്‍ക്ക് ഡിജിപി അയച്ച കത്താണ് പുറത്തുവന്നിരിക്കുന്നത്.

🙏 പാതി വില തട്ടിപ്പ് കേസില്‍ പ്രത്യേക അന്വേഷണ സംഘത്തെ പിരിച്ചുവിട്ടതോടെ ആശങ്കയിലായി തട്ടിപ്പിനിരയായ വീട്ടമ്മമാര്‍. പ്രത്യേക അന്വേഷണസംഘം ഇക്കാലമത്രയും ഒരു നടപടികളും കാര്യക്ഷമമായി സ്വീകരിച്ചിട്ടില്ലെന്നാണ് തട്ടിപ്പിന് ഇരയായവര്‍ പറയുന്നത്. കേന്ദ്രീകൃത അന്വേഷണം ഇല്ലെങ്കില്‍ അനുകൃഷ്ണന്‍ ഉള്‍പ്പെടെയുള്ളവര്‍ രക്ഷപ്പെടുമെന്നാണ് ഇവരുടെ ആശങ്ക.
🙏 യുവതിക്ക് മെസേജ് അയച്ച കേസില്‍ പൊലീസുകാരന് സസ്പെന്‍ഷന്‍. അടൂര്‍ സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ സുനിലിനാണ് സസ്പെന്‍ഷന്‍. യുവതിയുടെ മൊഴിയില്‍ തിരുവല്ല പൊലീസ് ആണ് കേസെടുത്തത്.
🙏 തിരുവോണ ദിവസം പാലക്കാട് കൊല്ലങ്കോട് ബെവ്കോ മദ്യശാലയില്‍ നടന്ന മോഷണ കേസിലെ മുഖ്യപ്രതി കസ്റ്റഡിയില്‍. മോഷണം ആസൂത്രണം ചെയ്ത കൊല്ലങ്കോട് സ്വദേശി ശിവദാസനെയാണ് പോലീസ് പിടികൂടിയത്. ഇയാളെ പോലീസ് സ്റ്റേഷനിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്താനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.
🙏 ആഗോള അയ്യപ്പ സംഗമത്തിന് കെപിഎംഎസിന്റെയും പിന്തുണ. ശബരിമല വികസനം മാത്രമാണ് സംഗമത്തിന്റെ ലക്ഷ്യമെന്ന് കെപിഎംഎസ് ജനറല്‍ സെക്രട്ടറിയെ നേരിട്ട് കണ്ട് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് വിശദീകരിച്ചു.

🙏 കേരളത്തില്‍ വീണ്ടും ശക്തമായ മഴയെത്തുന്നുവെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് മുതല്‍ ഇടിമിന്നലോടെ മഴ തിരിച്ചെത്തുമെന്നാണ് പ്രവചനം. ഇത് പ്രകാരം ഇന്ന് മുതല്‍ 3 ദിവസത്തേക്ക് ഇടിമിന്നല്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.
🙏 കാലിക്കറ്റ് സര്‍വ്വകലാശാലയ്ക്ക് കീഴിലുള്ള കോളജുകളില്‍ കോപ്പിയടി വ്യാപകമെന്ന് റിപ്പോര്‍ട്ട്. ഇത് സംബന്ധിച്ച സെനറ്റ് അംഗത്തിന്റെ ചോദ്യത്തിനു മറുപടിയായി അച്ചടിച്ച് കൈമാറിയ അജണ്ടാ പുസ്തകത്തിലാണ് കോപ്പിയടി വിവരങ്ങള്‍ ചേര്‍ത്തിരിക്കുന്നത്.
🙏 കൊച്ചി കണ്ടയ്നര്‍ റോഡില്‍ ശനിയാഴ്ച രാത്രി കാറിടിച്ച് പരിക്കേറ്റ കുതിര ചത്തു. കുതിരയെ അലക്ഷ്യമായി കൈകാര്യം ചെയ്ത ഫക്രുദ്ദീന്‍ എന്നയാള്‍ക്കെതിരെ ചേരാനെല്ലൂര്‍ പൊലീസ് കേസെടുത്തു. മൃഗങ്ങളോടുളള ക്രൂരത ഉള്‍പ്പെടെയുളള വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ഇടപ്പളളി സ്വദേശി നാദിറിന്റെ ഉടമസ്ഥതയിലുളളതാണ് കുതിര.

🇳🇪 ദേശീയം 🇳🇪
🙏 ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ എല്ലാ എംപിമാരുടെയും പിന്തുണ അഭ്യര്‍ത്ഥിച്ച് ഇന്ത്യ സഖ്യത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥി ജസ്റ്റിസ് ബി സുദര്‍ശന്‍ റെഡ്ഡി. ഇന്ത്യയുടെ ആത്മാവിന് വേണ്ടി വോട്ട് ചെയ്യണമെന്നും ജനാധിപത്യ രാഷ്ട്രത്തിന്റെ ആത്മാവിനെ സംരക്ഷിക്കേണ്ടത് കൂട്ടായ ഉത്തരവാദിത്തമാണെന്നും ബി സുദര്‍ശന്‍ റെഡ്ഡി എക്സില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു.
🙏 ബിജെപി എംപിമാര്‍ക്കുള്ള പരിശീലന പരിപാടിയില്‍ മുഴുവന്‍ സമയവും പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. രാവിലെ പത്തേ മുക്കാലിന് തുടങ്ങി രാത്രി വരെ നീണ്ട സന്‍സദ് കാര്യശാലയില്‍ നരേന്ദ്രമോദി പങ്കെടുത്തു.
🙏 ജിഎസ്ടി പരിഷ്‌ക്കരണത്തിലെ പരാതികള്‍ പരിഹരിക്കാന്‍ യോഗം വിളിച്ച് കാബിനറ്റ് സെക്രട്ടറി. വസ്ത്ര മേഖലയിലുള്ളവരും സൈക്കിള്‍ നിര്‍മ്മാതാക്കളും ഇന്‍ഷുറന്‍സ് രംഗത്തുള്ളവരും പരാതി ഉന്നയിച്ചിട്ടുണ്ട്. സാങ്കേതിക വിഷയങ്ങള്‍ പരിഹരിക്കുന്നത് യോഗം ചര്‍ച്ച ചെയ്യും എന്നാണ് റിപ്പോര്‍ട്ട്

🙏 ദില്ലിയില്‍ ഈ വര്‍ഷം ജനുവരി ഒന്നിനും സെപ്റ്റംബര്‍ ആറിനും ഇടയില്‍ 163 ശുദ്ധ വായു ലഭിച്ച ദിനങ്ങള്‍ രേഖപ്പെടുത്തി. ഈ വര്‍ഷത്തെ കണക്കുകള്‍ കഴിഞ്ഞ വര്‍ഷങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ശ്രദ്ധേയമാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. 2016 -ല്‍ 110 ദിനങ്ങള്‍, 2017-ല്‍ 152 ദിനങ്ങള്‍, 2018 -ല്‍ 159 ദിനങ്ങള്‍ എന്നിങ്ങനെയായിരുന്നു ഡല്‍ഹിയിലെ ഓരോ വര്‍ഷത്തെയും ആകെ ശുദ്ധവായു ലഭിച്ച ദിനങ്ങളുടെ എണ്ണം.
🙏 പഞ്ചാബിലെ പ്രളയബാധിത പ്രദേശങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ സന്ദര്‍ശിക്കും. മോദിയുടെ സന്ദര്‍ശനത്തിന് ശേഷം കേന്ദ്ര സഹായ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചന. പ്രളയം ഏറ്റവുമധികം ബാധിച്ച ഗുരുദാസ്പൂര്‍ ജില്ലയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദര്‍ശിക്കുക. പ്രളയബാധിതരുടെ ക്യാമ്പിലെത്തി കുടുംബളെ മോദി കാണും.
🙏 2300 കോടിയിലധികം രൂപയുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസിലെ പ്രതി ക്രിക്കറ്റ് വാതുവെപ്പ് തട്ടിപ്പിന്റെ മുഖ്യസൂത്രധാരന്‍ ഹര്‍ഷിത് ജെയിനിനെ യുഎഇ, ഇന്ത്യക്ക് കൈമാറി. ഗുജറാത്ത് പോലീസും സിബിഐയും സംയുക്തമായി നടത്തിയ നീക്കത്തിലൂടെയാണ് ഗുജറാത്ത് സ്വദേശിയായ ഇയാളെ ഇന്ത്യയില്‍ തിരിച്ചെത്തിച്ചത്.

🇦🇽 അന്തർദേശീയം 🇦🇺
🙏 റഷ്യന്‍ സര്‍വകലാശാലകളില്‍ ഹിന്ദി ഭാഷാപഠനം വിപുലപ്പെടുത്തണമെന്ന് റഷ്യയുടെ ശാസ്ത്ര-ഉന്നത വിദ്യാഭ്യാസ ഉപമന്ത്രി കോണ്‍സ്റ്റാന്റിന്‍ മൊഗിലേവ്സ്‌കി. ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായ ഇന്ത്യയില്‍, ദൈനംദിന ജീവിതത്തില്‍ ഇംഗ്ലീഷിനേക്കാള്‍ കൂടുതല്‍ പേര്‍ ഹിന്ദി ഉപയോഗിക്കുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കൂടുതല്‍ റഷ്യന്‍ വിദ്യാര്‍ത്ഥികള്‍ ഹിന്ദി പഠിക്കണമെന്ന് ആഗ്രഹിക്കുന്നതായും അദ്ദേഹം പറഞ്ഞു.
🙏 ചെങ്കടലിലെ സമുദ്രാന്തര്‍ നെറ്റ്വര്‍ക്കിംഗ് കേബിള്‍ ശൃംഖല വിച്ഛേദിക്കപ്പെട്ടതോടെ ഏഷ്യയിലും മിഡില്‍ ഈസ്റ്റിലും വിവിധയിടങ്ങളില്‍ ഇന്റര്‍നെറ്റ് സംവിധാനം തടസപ്പെട്ടു. മൈക്രോസോഫ്റ്റ് അസ്യൂര്‍ അടക്കമുള്ള സേവനങ്ങളില്‍ വേഗക്കുറവാണ് അനുഭവപ്പെടുന്നത്.
🙏 ജപ്പാന്‍ പ്രധാനമന്ത്രി ഷിഗെരു ഇഷിബ രാജിവച്ചു. 68കാരനായ ഷിഗെരു ഇഷിബ ഞായറാഴ്ചയാണ് രാജി പ്രഖ്യാപിച്ചത്. ജൂലൈയില്‍ നടന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് പിന്നാലെ തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഇഷിബ സ്ഥാനമൊഴിയണമെന്ന ആവശ്യം ശക്തമായിരുന്നു.

🙏 ഖലിസ്ഥാന്‍ ഭീകര സംഘടനകള്‍ക്ക് രാജ്യത്ത് നിന്ന് പണം കിട്ടുന്നു എന്ന് സമ്മതിച്ച് കാനഡ. ബബ്ബര്‍ ഖല്‍സ അടക്കം സംഘടനകള്‍ക്ക് പണം കിട്ടുന്നു എന്ന് കനേഡിയന്‍ ധനമന്ത്രാലയം വ്യക്തമാക്കി. സ്വതന്ത്ര പഞ്ചാബ് രാജ്യത്തിന്റെ പേരിലാണ് ധനശേഖരണം എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
🙏 ഫെഡറല്‍ സൈന്യത്തെ വിന്യസിക്കാനുള്ള ഡോണള്‍ഡ് ട്രംപിന്റെ നീക്കത്തിനിടെ കുടിയേറ്റക്കാര്‍ക്കെതിരെ നടപടികള്‍ കര്‍ശനമാക്കാന്‍ ചിക്കാഗോ. കുറ്റകൃത്യങ്ങളും അനധികൃത കുടിയേറ്റവും നിയന്ത്രിക്കാനാണ് സൈന്യത്തെ വിന്യസിക്കുന്നതെന്ന് ട്രംപ് നേരത്തെ വ്യക്തമാക്കിയിരുന്നു ഇതിനു പിന്നാലെയാണ് നീക്കം.
🙏 അമേരിക്ക സാമ്പത്തിക മാന്ദ്യത്തിന്റെ പടിവാതില്‍ക്കലെന്ന് മുന്നറിയിപ്പുമായി പ്രമുഖ സാമ്പത്തിക വിദഗ്ദനായ മാര്‍ക്ക് സാന്‍ഡി. രാജ്യത്തെ ജിഡിപിയുടെ മൂന്നിലെന്ന് സംഭാവന ചെയ്യുന്ന സംസ്ഥാനങ്ങളുടെ സമ്പദ്വ്യവസ്ഥ താഴേക്കാണെന്നും മറ്റ് സംസ്ഥാനങ്ങളും അതേ പാതയിലേക്ക് പൊയ്‌ക്കൊണ്ടിരിക്കുകയാണെന്നുമാണ് സാന്‍ഡിയുടെ മുന്നറിയിപ്പ്.

🙏 തെക്കന്‍ ഇസ്രയേലിലെ റാമോണ്‍ വിമാനത്താവളത്തിലേക്ക് യെമനിലെ ഹൂതികളുടെ ഡ്രോണ്‍ ആക്രമണം. സ്‌ഫോടക വസ്തുക്കളടങ്ങിയ ഡ്രോണ്‍ പതിച്ചതോടെ വിമാനത്താവളത്തിന് പരിധിയിലുള്ള വ്യോമാതിര്‍ത്തി അടച്ചു. സംഭവത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റതായാണ് പ്രാഥമിക വിവരം.
🙏 റഷ്യക്കെതിരെ അടുത്ത ഘട്ട ഉപരോധം ഏര്‍പ്പെടുത്താന്‍ തന്റെ ഭരണകൂടം തയ്യാറാണെന്ന് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി നല്‍കി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നവര്‍ക്ക് കൂടുതല്‍ താരിഫ് ആലോചിക്കുമോയെന്ന ചോദ്യത്തിനും അതെ എന്നായിരുന്നു ട്രംപിന്റെ ഉത്തരം.
🏏 കായികം 🥍
🙏 കൊച്ചി ബ്ലൂ ടൈഗേഴ്‌സ് കേരള ക്രിക്കറ്റ് ലീഗ് ജേതാക്കള്‍. നിലവിലെ ചാമ്പ്യന്മാരായ കൊല്ലം സെയ്‌ലേഴ്‌സിനെ 75 റണ്‍സിന് തകര്‍ത്താണ് സാലി സാംസണ്‍ നയിക്കുന്ന ബ്ലൂ ടൈഗേഴ്‌സ് ചാമ്പ്യന്മാരായത്. ബ്ലൂ ടൈഗേഴ്‌സ് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 181 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ സെയ്‌ലേഴസ് 16.3 ഓവറില്‍ 106ന് എല്ലാവരും പുറത്തായി.
🙏 ഏഷ്യാ കപ്പ് ഹോക്കി കിരീടം ഇന്ത്യക്ക്. ഫൈനലില്‍ ദക്ഷിണ കൊറിയയെ തകര്‍ത്താണ് ഇന്ത്യയുടെ കിരീട നേട്ടം. ഒന്നിനെതിരെ നാലുഗോളുകള്‍ക്കാണ് ഇന്ത്യയുടെ ജയം. ഇന്ത്യയുടെ നാലാം ഏഷ്യാ കപ്പ് ഹോക്കി കിരീടമാണിത്. ജയത്തോടെ ഇന്ത്യ ലോകകപ്പ് പ്രവേശനവും ഉറപ്പിച്ചു.
🙏 ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ വിജയം സ്വന്തമാക്കി ഇംഗ്ലണ്ട്. സതാംപ്ടണില്‍ നടന്ന മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ 342 റണ്‍സിനാണ് ഇംഗ്ലണ്ട് പരാജയപ്പെടുത്തിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇംഗ്ലണ്ട് 100 റണ്‍സെടുത്ത ജോ റൂട്ടിന്റേയും 110 റണ്‍സെടുത്ത ജേക്കബ് ബേഥലിന്റേയും മികവില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ അടിച്ചെടുത്തത് 414 റണ്‍സ്.
🙏 യുഎസ് ഓപ്പണ്‍ പുരുഷ സിംഗിള്‍സ് കിരീടം കാര്‍ലോസ് അല്‍കാരസിന്. ഫൈനല്‍ പോരാട്ടത്തില്‍ നിലവിലെ ചാംപ്യനും ഒന്നാം നമ്പര്‍ താരവുമായ ഇറ്റലിയുടെ യാനിക് സിന്നറെയാണ് അല്‍കാരസ് തോല്‍പിച്ചത്. നാലു സെറ്റുകള്‍ നീണ്ട പോരാട്ടത്തിനൊടുവിലാണ് അല്‍കാരസ് സീസണിലെ രണ്ടാം ഗ്രാന്‍ഡ്സ്ലാം കിരീടം വിജയിച്ചത്.






































