മഞ്ജുവാര്യരെ സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയ കേസ്, സംവിധായകൻ സനൽകുമാർ ശശിധരനെ ഇന്ന് കൊച്ചിയിൽ എത്തിക്കും

Advertisement

കൊച്ചി. നടി മഞ്ജുവാര്യരെ സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയ കേസിൽ കേരള പോലീസ് കസ്റ്റഡിയിലെടുത്ത സംവിധായകൻ സനൽകുമാർ ശശിധരനെ ഇന്ന് കൊച്ചിയിൽ എത്തിക്കും. മുംബൈയിൽ നിന്ന് ട്രെയിൻ മാർഗ്ഗം ഇന്ന് രാത്രിയോടെ ആകും സനൽകുമാർ ശശിധരനെ കൊച്ചിയിൽ എത്തിക്കുക. അമേരിക്കയിൽ നിന്നും മടങ്ങിയെത്തും വഴി മുംബൈ വിമാനത്താവളത്തിൽ വച്ച് എമിഗ്രേഷൻ വിഭാഗം തടഞ്ഞ സംവിധായകനെ എളമക്കര പോലീസ് ആണ് മുംബൈയിലെത്തി കസ്റ്റഡിയിൽ വാങ്ങിയത്.സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തികരമായ പോസ്റ്റുകൾ പങ്കുവെച്ചെന്നും വ്യാജ ഓഡിയോ സന്ദേശം പ്രചരിപ്പിച്ചന്നും ആരോപിച്ച് നടി മഞ്ജു വാര്യർ നൽകിയ പരാതിയിലാണ് നടപടി.

Advertisement