ആഗോള അയ്യപ്പ സംഗമത്തിന് ആയുള്ള ഒരുക്കങ്ങൾ വേഗത്തിലാക്കി ദേവസ്വം ബോർഡും സർക്കാരും

Advertisement

പത്തനംതിട്ട.വിവാദങ്ങൾക്കിടെ ആഗോള അയ്യപ്പ സംഗമത്തിന് ആയുള്ള ഒരുക്കങ്ങൾ വേഗത്തിലാക്കി ദേവസ്വം ബോർഡും സർക്കാരും. ഇതിനോടകം 4000 പ്രതിനിധികളെ ക്ഷണിച്ചു. 3000ത്തിലധികം പേർ പരിപാടിയിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. എഡിഎം ഡോ അരുണ്‍ എസ് നായര്‍ക്കാണ് ഏകോപന ചുമതല. എഡിജിപി എസ് ശ്രീജിത്തിനാണ് സംഗമത്തിന്റെ സുരക്ഷാ ചുമതല. കോൺഗ്രസ് ബിജെപി എതിർപ്പുകൾക്കിടയിലും പരമാവധി സമുദായ സംഘടനകളെ പരിപാടിയിൽ എത്തിക്കാനാണ് ദേവസ്വം ബോർഡ് ശ്രമിക്കുന്നത്. യുവതി പ്രവേശന കേസുകൾ പിൻവലിക്കാത്ത നടപടിയിൽ ഇടഞ്ഞു നിൽക്കുന്ന പന്തളം കൊട്ടാരം പ്രതിനിധികളുമായും ഉടൻ ചർച്ച നടത്തും. ആരൊക്കെ പങ്കെടുക്കും പങ്കെടുക്കില്ല എന്ന കാര്യത്തിലും ഇന്ന് തീരുമാനം ഉണ്ടാകും

Advertisement