കാമുകനില്‍ നിന്ന് നേരിട്ട ക്രൂര പീഡനങ്ങള്‍ വെളിപ്പെടുത്തി നടിയും മോഡലുമായ ജസീല പര്‍വീണ്‍

Advertisement

കാമുകനില്‍ നിന്ന് നേരിട്ട ക്രൂര പീഡനങ്ങള്‍ വെളിപ്പെടുത്തി നടിയും മോഡലുമായ ജസീല പര്‍വീണ്‍. ശാരീരികവും മാനസീകവുമായി നിരവധി പീഡനങ്ങള്‍ അനുഭവിക്കേണ്ടി വന്നെന്ന് നടി ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ പറയുന്നു. ഡോണ്‍ തോമസ് എന്നയാളാണ് തന്നെ ക്രൂരമായി മര്‍ദിച്ചെന്നും മുറിവുകള്‍ ഭേദമാകാന്‍ പ്ലാസ്റ്റിക്ക് സര്‍ജറി പോലും ആവശ്യമായി വന്നെന്നും ജസീല വെളിപ്പെടുത്തി.
‘2024 ഡിസംബര്‍ 31ന് ന്യൂയര്‍ പാര്‍ട്ടിക്കുശേഷം ഡോണ്‍ തോമസ് വിതയത്തിലും ഞാനും തമ്മില്‍ ഒരു വാക്കു തര്‍ക്കം ഉണ്ടായി. അതിനിടെ, അയാള്‍ എന്റെ വയറ്റില്‍ രണ്ടുതവണ ചവിട്ടി. എന്റെ മുഖത്ത് വള ചേര്‍ത്തു വച്ച് പലതവണ ഇടിച്ചു. മുഖം മുറഞ്ഞു, പ്ലാസ്റ്റിക് സര്‍ജറി ആവശ്യമായി വന്നു. ആദ്യം എന്നെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ അയാള്‍ വിസമ്മതിച്ചു. പക്ഷേ പിന്നീട് അയാള്‍ എന്നെ ആശുപത്രിയില്‍ എത്തിച്ചു. ഞാന്‍ വീണുവെന്ന് കള്ളം പറഞ്ഞാണ് ആശുപത്രിയില്‍ ചികിത്സ തേടിയത്. കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം അയാളുടെ പേരില്‍ ഞാന്‍ പരാതി നല്‍കി. കേസ് ഇപ്പോള്‍ നടക്കുകയാണ്’, ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ ജസീല കുറിച്ചു.

Advertisement