മുല്ലപ്പൂ തന്ന പണി…. ‘ഫൈന്‍ അടിക്കുന്നേന് തൊട്ടുമുന്നേ ഉള്ള പ്രഹസനം’; വീഡിയോയുമായി നവ്യ, കമന്റുമായി രമേഷ് പിഷാരടി

Advertisement

മുല്ലപ്പൂ കൈവശം വച്ചതിവ് നടി നവ്യ നായരില്‍ നിന്നും ഓസ്‌ട്രേലിയ ഫൈന്‍ ഈടാക്കിയത് കഴിഞ്ഞ ദിവസമാണ്. മെല്‍ബണ്‍ രാജ്യാന്തര വിമാനത്താവളത്തിലായിരുന്നു സംഭവം. ഒന്നേകാല്‍ ലക്ഷത്തോളം രൂപയാണ് നടിക്ക് പിഴയായി ഒടുക്കേണ്ടി വന്നത്. സംഭവം വൈറലായതിന് പിന്നാലെ ഫൈനിന് കാരണക്കാരനായ മുല്ലപ്പൂവിന്റെ ദൃശ്യങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് നടി. എയര്‍പോര്‍ട്ടില്‍ നിന്നടക്കമുള്ള തന്റെ ദൃശ്യങ്ങള്‍ കൊര്‍ത്തിണക്കി കൊണ്ടാണ് റീല്‍സ് ചെയ്തിരിക്കുന്നത്. കേരള സാരിയുടുത്ത് തലയില്‍ മുല്ലപ്പൂ ചൂടിയാണ് നവ്യയുടെ ഫ്‌ലെറ്റ് യാത്ര. ‘ഫൈന്‍ അടിക്കുന്നതിന് തൊട്ടുമുന്‍പുള്ള പ്രഹസനം’ എന്നാണ് പോസ്റ്റിന് ക്യാപ്ഷന്‍ നല്‍കിയിരിക്കുന്നത്.
നിരവധി പേരാണ് പോസ്റ്റിന് താഴെ രസകരമായ കമന്റിട്ടിരിക്കുന്നത്. ഇതില്‍ ഏറ്റവും ശ്രദ്ധേയമായത് നടനും സംവിധായകനും മിമിക്രി താരവുമായ രമേഷ് പിഷാരടി കുറിച്ച വാക്കുകളാണ്. അയാം ഫൈന്‍, താങ്ക് യൂ എന്നാണ് നവ്യയുടെ വീഡിയോക്ക് രമേഷ് പിഷാരടി കമന്റ് ചെയ്തത്. ഒന്നര ലക്ഷം രൂപയുടെ മുല്ലപ്പൂ ചൂടിയ ആദ്യ സെലിബ്രിറ്റി, നമ്മള് മലയാളികള്‍ മുല്ലപ്പൂ വച്ചിട്ട് രണ്ടാള് കാണണം.. അതിനു ഇത്തിരി ഫൈന്‍ അടിച്ചാലും കുഴപ്പമില്ല, മുല്ലപ്പൂവിനൊക്കെ ഇപ്പൊ എന്താ വില… എന്നെല്ലാമാണ് മറ്റു പ്രതികരണങ്ങള്‍.
വിക്ടോറിയയിലെ മലയാളി അസോസിയേഷന്റെ ഓണപ്പരിപാടിയില്‍ പങ്കെടുക്കാനായാണ് നവ്യ ഓസ്‌ട്രേലിയയില്‍ എത്തിയത്. ഓണപ്പരിപാടിയില്‍ പ്രസംഗിക്കവെ നടി തന്നെയാണ് ഫൈനടിച്ച കാര്യം വെളിപ്പെടുത്തിയത്. 15 സെന്റിമീറ്റര്‍ നീളമുള്ള മുല്ലപ്പൂവാണ് തന്റെ പക്കല്‍ ഉണ്ടായിരുന്നത്. അച്ഛനാണ് വിമാനം കയറുന്നതിന് മുമ്പ് മുല്ലപ്പൂവ് വാങ്ങിത്തന്നത്. മുല്ലപ്പൂ രണ്ട് കഷ്ണങ്ങളാക്കി മുറിച്ച് ഒന്ന് ഹാന്‍ഡ് ബാ?ഗില്‍ വച്ചു. മറ്റേത് തലയില്‍ ചൂടി. ഒരു ക്യാരിബാഗിലാക്കിയാണ് മുല്ലപ്പൂ ഹാന്‍ഡ് ബാഗില്‍ വച്ചതെന്നും നവ്യ പറയുന്നു. മുല്ലപ്പൂവ് കൊണ്ടുപോകാന്‍ പാടില്ല എന്ന നിയമം തനിക്ക് അറിയില്ലായിരുന്നു എന്നും നടി കൂട്ടിച്ചേര്‍ത്തിരുന്നു.

ഓസ്ട്രേലിയയുടെ ജൈവസുരക്ഷാ നിയമപ്രകാരമാണ് നവ്യയില്‍ നിന്നും പിഴ ഈടാക്കിയത്. വിദേശത്ത് നിന്നുള്ള ചെടികള്‍, പൂക്കള്‍ എന്നിവയ്ക്ക് ഓസ്‌ട്രേലിയയില്‍ വിലക്കുണ്ട്.

Advertisement