99 രൂപയ്ക്ക് ഷര്‍ട്ട്… ഓഫറിന് പിന്നാലെ വസ്ത്ര വ്യാപാര സ്ഥാപനത്തില്‍ തള്ളിക്കയറ്റം; തിരക്കിനിടെ അപകടം

Advertisement

കോഴിക്കോട്: 99 രൂപയ്ക്ക് ഷര്‍ട്ട് എന്ന ഓഫറിന് പിന്നാലെ നാദാപുരത്ത് വസ്ത്ര വ്യാപാര സ്ഥാപനത്തില്‍ തള്ളിക്കയറാനുള്ള ആളുകളുടെ തിരക്കിനിടെ അപകടം. സ്ഥാപനത്തിന്റെ ഗ്ലാസ് തകര്‍ന്ന് പത്തോളം പേര്‍ക്കാണ് പരിക്കേറ്റത്. രണ്ടുപേരുടെ കൈയ്ക്ക് ഗുരുതര പരിക്കാണ്. നാദാപുരം ടൗണിലെ ബ്ലാക്ക് മെന്‍സ് സര്‍പ്ലസ് സ്റ്റോര്‍ എന്ന സ്ഥാപനത്തിലാണ് അപകടമുണ്ടായത്.
അപകടത്തെ തുടര്‍ന്ന് കടയിലെ ജീവനക്കാരും നാട്ടുകാരും തമ്മില്‍ വാക്കേറ്റമുണ്ടായതോടെ കടയടപ്പിച്ചു. യാണ് ആളുകള്‍ കടയിലേക്ക് തള്ളിക്കയറിയത്. തുടര്‍ന്ന് കടയുടെ മുന്‍വശത്തെ വലിയ ഗ്ലാസ് തകര്‍ന്നു വീഴുകയായിരുന്നു. ഗ്ലാസ് ചില്ല് തട്ടിയും തിരക്കില്‍ നിലത്തുവീണുമാണ് പലര്‍ക്കും പരിക്കേറ്റത്. നാദാപുരം പൊലീസ് സ്ഥലത്ത് എത്തി പരിശോധന നടത്തി. പരിക്കേറ്റവരില്‍ മിക്കവരും കുട്ടികളാണ്. ഇവരെ ആശുപത്രിയിലേക്ക് മാറ്റി.

Advertisement