2025 സെപ്തംബർ 07 ഞായർ
BREAKING NEWS
👉സംവിധായകൻ സനൽകുമാർ ശശിധരനെ മുംബൈ വിമാനത്താവളത്തിൽ തടഞ്ഞു.
👉 നടി മഞ്ജുവാര്യർ നൽകില്ല പരാതിയിലാണ് പോലീസ് നടപടി

👉 തൃശൂർ പീച്ചി സ്റ്റേഷനിലെ മർദ്ദനത്തിന് പിന്നാലെ പോലീസിനായി കൈകൂലി വാങ്ങുന്ന ദൃശ്യങ്ങൾ പുറത്ത്
👉കുന്നംകുളം മർദ്ദനം: നടപടിയിൽ തൃപ്തനല്ലെന്ന് മർദ്ദനമേറ്റ സുജിത്ത്
🌴കേരളീയം 🌴
🙏 അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഒരു മരണം കൂടി. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന വയനാട് ബത്തേരി സ്വദേശി രതീഷ് എന്ന 45 കാരനാണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ രോഗം ബാധിച്ച് 11 പേരാണ് ചികിത്സയിലുള്ളത്.

🙏 കുന്നംകുളം കസ്റ്റഡി മര്‍ദനത്തില്‍ പ്രതിപ്പട്ടികയിലുള്ള 4 പൊലീസ് ഉദ്യോഗസ്ഥരേയും സസ്പെന്‍ഡ് ചെയ്തു. എസ് ഐ നുഹ്‌മാന്‍ , സിപി ഒമാരായ ശശിധരന്‍, കെജെ സജീവന്‍, എസ് സന്ദീപ് എന്നിവരെയാണ് സസ്പെന്റ് ചെയ്ത് ഉത്തരവിറങ്ങിയത്.
🙏 തൃശ്ശൂര്‍ കുന്നംകുളം പൊലീസ് സ്റ്റേഷനില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് വി എസ് സുജിത്തിന് ക്രൂരമര്‍ദനമേറ്റ സംഭവത്തില്‍ പ്രതിപ്പട്ടികയിലുള്ള പൊലീസ് ഉദ്യോഗസ്ഥന്റെ വീട്ടിലേക്ക് കോണ്‍ഗ്രസ് മാര്‍ച്ച്.
🙏 കുന്നംകുളം പൊലീസ് സ്റ്റേഷനിലെ കസ്റ്റഡി മര്‍ദന ദൃശ്യത്തിനു പിന്നാലെ കേരളത്തെ ഞെട്ടിച്ച് പീച്ചി പൊലീസ് സ്റ്റേഷനില്‍ നിന്നുള്ള പൊലീസ് മര്‍ദനത്തിന്റെ ദൃശ്യങ്ങള്‍. പീച്ചി പോലീസ് സ്റ്റേഷനില്‍ 2023-ല്‍ നടന്ന മര്‍ദനത്തിന്റെ ദൃശ്യങ്ങളാണ് പരാതിക്കാരന്‍ ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്.
🙏 ഇന്ന് ശ്രീനാരായണ ഗുരുവിന്റെ 171-ാമത് ജന്മദിനം. ആഘോഷങ്ങളുടെ ഭാഗമായി ഭക്തര്‍ ശിവഗിരി മഠത്തിലും ചെന്തഴന്തി ഗുരുകുലത്തിലും ദര്‍ശനം നടത്തും. ശിവഗിരിയില്‍ കേരളാ ഗവര്‍ണറും ചെമ്പഴന്തിയില്‍ മുഖ്യമന്ത്രിയും ആഘോഷ പരിപാടികളില്‍ മുഖ്യാതിഥികളാകും.

🙏 പൊലീസിനെതിരെ സിപിഎം ലോക്കല്‍ സെക്രട്ടറിയുടെ ഫേസ്ബുക്ക് പോസ്റ്റ്. കൊല്ലം കണ്ണനല്ലൂര്‍ പൊലീസ് കയ്യേറ്റം ചെയ്‌തെന്ന് നെടുമ്പന നോര്‍ത്ത് ലോക്കല്‍ സെക്രട്ടറി സജീവാണ് ആരോപണം ഉന്നയിച്ചത്. ഒരു കേസിന്റെ മധ്യസ്ഥ ചര്‍ച്ചയ്ക്ക് എത്തിയ തന്നെ സിഐ കാരണമില്ലാതെ ഉപദ്രവിച്ചുവെന്ന് സജീവ് പറയുന്നു.
🙏പോലീസ് കയ്യേറ്റം ചെയ്തതെന്ന് ഫേസ്ബുക്കില്‍ പോസ്റ്റിട്ട സിപിഎം ലോക്കല്‍ സെക്രട്ടറി മാധ്യമങ്ങളോട് സംസാരിക്കവെ വിലക്കുമായി സിപിഎം പ്രവര്‍ത്തകര്‍. കൊല്ലം നെടുമ്പന ലോക്കല്‍ സെക്രട്ടറി സജീവനെയാണ് മാധ്യമങ്ങളോട് സംസാരിക്കുന്നതില്‍ നിന്ന് പാര്‍ട്ടി പ്രവര്‍ത്തകര്‍ ബലംപ്രയോഗിച്ച് വിലക്കിയത്.
🙏 കൊല്ലം മുതുപിലാക്കാട് പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ പൂക്കളമിടുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ ആര്‍എസ്എസ് അനുഭാവികളും പ്രവര്‍ത്തകരുമായ 27 പേര്‍ക്കെതിരെ ശാസ്താംകോട്ട പൊലീസ് കേസെടുത്തു. കലാപം ഉണ്ടാക്കണമെന്ന ലക്ഷ്യത്തോടെ ക്ഷേത്രമുറ്റത്ത് രാഷ്ടീയ പാര്‍ട്ടിയുടെ ചിഹ്നമുള്ള പൂക്കളമിട്ടെന്നാണ് കേസ്.

🙏 പുതുക്കി നിശ്ചയിച്ച ജി.എസ്.ടി നിരക്കുകള്‍ പുനഃപരിശോധിക്കണമെന്ന് കേരള ടെക്സ്റ്റൈല്‍ ആന്‍ഡ് ഗാര്‍മെന്റ്സ് ഡീലേഴ്‌സ് അസോസിയേഷന്‍. ധനകാര്യ വകുപ്പ് മന്ത്രിക്കും ജി.എസ്.ടി കൗണ്‍സില്‍ അംഗങ്ങള്‍ക്കും നിവദേനം നല്‍കി.
🙏 പുലികളി മഹോത്സവത്തിനോടനുബന്ധിച്ച് നാളെ ഉച്ചയ്ക്ക് ശേഷം തൃശ്ശൂര്‍ താലൂക്ക് പരിധിയില്‍ പ്രാദേശിക അവധി. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും സഹകരണ സംഘങ്ങള്‍ ഉള്‍പ്പെടെ നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് ആക്ട് പ്രകാരമുള്ള സ്ഥാപനങ്ങള്‍ക്കും പ്രാദേശിക അവധി ആയിരിക്കുമെന്ന് ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ അറിയിച്ചു.
🙏 കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ മദ്യവും കഞ്ചാവും സുലഭമെന്ന് തടവുശിക്ഷ കഴിഞ്ഞിറങ്ങിയ ആള്‍ വെളിപ്പെടുത്തി. ജയില്‍ അധികൃതരുടെ പരിശോധന പേരിന് മാത്രമെന്നും മുന്‍ തടവുകാരന്‍ പറഞ്ഞു.

🙏 പാലക്കാട് കൊല്ലങ്കോട് ബീവറേജ് ഔട്ട്ലെറ്റില്‍ വലിയ മോഷണം. ജീവനക്കാര്‍ ഓണം അവധി കഴിഞ്ഞെത്തിയപ്പോഴായിരുന്നു മോഷണ വിവരം പുറത്തറിഞ്ഞത്. തിരുവോണണത്തലേന്നാവാം മോഷണം നടന്നതെന്നാണ് പ്രാഥമിക വിവരം.
🙏 യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനെ തീരുമാനിക്കാനുള്ള ചര്‍ച്ചകള്‍ സജീവം. വി ഡി സതീശന്‍, സണ്ണി ജോസഫ്, രമേശ് ചെന്നിത്തല അടക്കമുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുമായി യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യാ നേതൃത്വം ചര്‍ച്ച നടത്തി.
🙏 പാലക്കാട് പുതുനഗരത്തെ വീട്ടിലെ പൊട്ടിത്തെറിയില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ഷെരീഫിന്റെ മൊഴിയെടുക്കും. തൃശൂര്‍ മെഡി.കോളജില്‍ ചികിത്സയില്‍ കഴിയുന്ന ഷെരീഫ് അപകടനില തരണം ചെയ്തെന്നാണ് മെഡിക്കല്‍ റിപ്പോര്‍ട്ട്.

🙏 കുറുനരിയുടെ ആക്രമണത്തില്‍ പാലക്കാട് തച്ചനാട്ടുകരയില്‍ നാല് പേര്‍ക്ക് പരിക്കേറ്റു. തച്ചനാട്ടുകര പാറപ്പുറം കൂളാകുര്‍ശ്ശി വേലായുധന്‍ (77), മകന്‍ സുരേഷ് (47), ആലിക്കല്‍ വീട്ടില്‍ ഉമേഷ്, അജീഷ് ആലിക്കല്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്.
🙏 കൊല്ലം കൊട്ടാരക്കര പുത്തൂരില്‍ യുവാവിനെ കുത്തിക്കൊന്നു. കുഴക്കാട് സ്വദേശി ശ്യാംസുന്ദറാണ് കൊല്ലപ്പെട്ടത്. പ്രതി ധനേഷിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
🙏 കൊച്ചിയില്‍ നിന്ന് അബുദാബിയിലേക്ക് പോയ ഇന്‍ഡിഗോ വിമാനം സാങ്കേതിക തകരാറിനെ തുടര്‍ന്ന് തിരിച്ചിറക്കി. വെള്ളിയാഴ്ച രാത്രി 11.10 ന് കൊച്ചിയില്‍ നിന്ന് പുറപ്പെട്ട വിമാനമാണ് ശനിയാഴ്ച പുലര്‍ച്ചെ 1.44 ഓടെ കൊച്ചിയില്‍ തിരിച്ചിറക്കിയത്.

🙏 ഓണാഘോഷത്തി
നിടെ തൃശൂര്‍ തളിക്കുളം നമ്പിക്കടവിലെ കടലില്‍ കുളിക്കാനിറങ്ങിയ തമിഴ്‌നാട് സ്വദേശിയായ വിദ്യാര്‍ഥി മുങ്ങിമരിച്ചു. സമൂഹ മാധ്യമം വഴി പരിചയപ്പെട്ട് കടല്‍ കാണാനായി എത്തിയ അഞ്ചംഗ സംഘത്തിലെ ഡിഗ്രി വിദ്യാര്‍ഥി കൂടിയായ കോയമ്പത്തൂര്‍ പന്നി മടൈ റോസ് ഗാര്‍ഡനില്‍ അശ്വന്ത് (19) ആണ് മരിച്ചത്.
🇳🇪 ദേശീയം 🇳🇪
🙏 ജമ്മു കശ്മീരില്‍ വീണ്ടും പാക് ഡ്രോണ്‍ സാന്നിധ്യം. ജമ്മു കശ്മീരിലെ സാംബ ജില്ലയില്‍ സ്ഥിതി ചെയ്യുന്ന പ്രധാനപ്പെട്ട സൈനിക കേന്ദ്രങ്ങള്‍ക്ക് മുകളിലായാണ് പാകിസ്ഥാനില്‍ നിന്നുള്ള ഡ്രോണ്‍ കണ്ടെത്തിയത്. വെള്ളിയാഴ്ച രാത്രി 9.35 ഓടെയാണ് സംഭവം.
🙏 അയര്‍ലന്‍ഡില്‍ മലയാളികള്‍ അടക്കമുള്ള ഇന്ത്യക്കാര്‍ക്കെതിരായ വംശീയ ആക്രമണത്തില്‍ ശക്തമായ നടപടികളുണ്ടാവുമെന്ന് വ്യക്തമാക്കി അയര്‍ലാന്‍ഡ് പ്രസിഡന്റ് മൈക്കല്‍ ഡി. ഹിഗ്ഗിന്‍സ്.

🙏 ഐക്യരാഷ്ട്രസഭ
യുടെ വാര്‍ഷിക പൊതുസഭയുടെ ഉന്നതതല സമ്മേളനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്തേക്കില്ലെന്ന് റിപ്പോര്‍ട്ട്. സമ്മേളനത്തില്‍ സംസാരിക്കുന്ന പ്രഭാഷകരുടെ പുതുക്കിയ പട്ടികയില്‍ പ്രധാനമന്ത്രിയുടെ പേര് ഉള്‍പ്പെട്ടിട്ടില്ല.
🙏 പുതിയ ജിഎസ്ടി പരിഷ്‌കരണ പ്രകാരം ഉത്പന്നങ്ങളുടെ വില കുറയ്ക്കുമെന്ന് കേന്ദ്ര സര്‍ക്കാരിനെ അറിയിച്ച് പ്രധാന കമ്പനികള്‍. ജിഎസ്ടി ഇളവിന്റെ ഗുണം ഉപഭോക്താക്കള്‍ക്ക് നല്‍കും. ഉത്സവ സീസണില്‍ വില താഴുമെന്ന് എസി, ടിവി നിര്‍മ്മാതാക്കള്‍ അറിയിച്ചു.
🙏 മഴക്കെടുതിയില്‍ വലയുന്ന ദില്ലിയിലെ ആയിരക്കണക്കിന് അഭയാര്‍ത്ഥികള്‍ കുടിയൊഴിപ്പിക്കല്‍ ഭീതിയില്‍. പാക്കിസ്ഥാനില്‍ നിന്നും വന്ന നൂറ് കണക്കിന് കുടുംബങ്ങള്‍ താമസിക്കുന്ന മജ്നു കാ തില്ലയിലെ ശ്രീറാം കോളനിയിലുള്ളവരെയാണ് അധികൃതര്‍ കുടിയിറക്കാനൊരുങ്ങുന്നത്.

🙏 വികെ ശശികലയ്ക്കെതിരെ കേസെടുത്ത് സിബിഐ. 450 കോടിയുടെ പഞ്ചസാര മില്ല് വാങ്ങിയ സംഭവത്തിലാണ് കേസെടുത്തത്. നിരോധിച്ച നോട്ടുകള്‍ ഉപയോഗിച്ച് മില്‍ വാങ്ങിയതിനാണ് ശശികലയ്ക്കെതിരെ കേസ് എടുത്തത്.
🙏 കര്‍ണാടകയില്‍ ഗതാഗത നിയമം ലംഘിച്ച മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് പിഴ ചുമത്തി ട്രാഫിക് പോലീസ്. സീറ്റ് ബെല്‍റ്റ് ധരിക്കാത്തതിനും അമിതവേഗതയ്ക്കും 7 നോട്ടീസുകള്‍ ആണ് അയച്ചത്.
🙏 അഫ്ഗാന്‍ വിദേശകാര്യ മന്ത്രി ആമിര്‍ ഖാന്‍ മുത്തഖിയുടെ ഇന്ത്യാ സന്ദര്‍ശനം റദ്ദാക്കി. ഈ മാസം അവസാനം ഇന്ത്യ സന്ദര്‍ശിക്കാന്‍ നേരത്തെ പദ്ധതിയിട്ടതായിരുന്നു. എന്നാല്‍ ഐക്യരാഷ്ട്ര സഭയുടെ രക്ഷാ സമിതി ഏര്‍പ്പെടുത്തിയ ഉപരോധത്തെ തുടര്‍ന്നുള്ള യാത്രാ വിലക്ക് കണക്കിലെടുത്താണ് തീരുമാനം.

🙏 പ്രമുഖ ടെലികോം കമ്പനികളുടെ ഇ-സിം കാര്‍ഡ് ആക്ടിവേഷന്‍ എന്ന പേരില്‍ വ്യാപകമായ തട്ടിപ്പ് നടക്കുന്നു. വെറും മൊബൈല്‍ നമ്പറിലൂടെ മാത്രം അക്കൗണ്ടിലെ മുഴുവന്‍ പണവും തട്ടിപ്പുകാര്‍ നിമിഷനേരം കൊണ്ട് കവരും എന്നതിനെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുകയാണ് ദേശീയ ആഭ്യന്തരമന്ത്രാലയവും ഇന്ത്യന്‍ സൈബര്‍ ക്രൈം കോര്‍ഡിനേഷന്‍ സെന്ററും.
🙏 തിഹാര്‍ ജയിലില്‍ വച്ച് പിതാവിന് നേരെ വധശ്രമം ഉണ്ടായെന്ന് ലോക്സഭാ എംപി ഷെയ്ഖ് അബ്ദുള്‍ റാഷിദിന്റെ മകന്‍ അക്ബര്‍ റാഷിദ്. അവാമി ഇത്തിഹാദ് പാര്‍ട്ടി നേതാവായ എഞ്ചിനീയര്‍ റാഷിദ് ഭീകരവാദ കേസിലാണ് തിഹാര്‍ ജയിലില്‍ കഴിയുന്നത്.
🙏 റെഡ് ഫോര്‍ട്ട് പരിസരത്ത് നടന്ന ജൈനമത ചടങ്ങില്‍ വന്‍ സുരക്ഷാ വീഴ്ച. ഏകദേശം 1.5 കോടി രൂപ വിലമതിക്കുന്ന രണ്ട് സ്വര്‍ണ്ണ ‘കലശങ്ങളും’ മറ്റ് വിലപിടിപ്പുള്ള സ്വര്‍ണ്ണത്തില്‍ നിര്‍മ്മിച്ച വസ്തുക്കളും മോഷണം പോയി.
🙏 ഗണേശോത്സവം നടക്കുന്നതിനിടെ മഹാരാഷ്ട്രയില്‍ സ്ഫോടനം നടത്തുമെന്നും ഒരു കോടി ആളുകളെ കൊല്ലുമെന്നും ഭീഷണി സന്ദേശമയച്ച സംഭവത്തില്‍ രണ്ട് പേര്‍ പിടിയില്‍. പറ്റ്ന സ്വദേശിയായ അശ്വിനികുമാര്‍ സുപ്രയാണ് (51) ഭീഷണി സന്ദേശം അയച്ചതെന്ന് പൊലീസ് പറഞ്ഞു.

🙏 സായുധസേനകളുടെ സംയുക്ത തിയേറ്റര്‍ കമാന്‍ഡിനെ പിന്തുണച്ച് കരസേന മേധാവി ജനറല്‍ ഉപേന്ദ്രദ്വിവേദി. ഒന്നിലധികം ശത്രുക്കളെ നേരിടേണ്ടി വന്നാല്‍ തിയേറ്ററൈസേഷന്‍ മാത്രമാണ് പരിഹാരമെന്ന് കരസേന മേധാവി വ്യക്തമാക്കി. തിയേറ്റര്‍ കമാന്‍ഡ് നടപ്പാക്കുന്നതില്‍ വ്യോമസേന മേധാവി നേരത്തെ എതിര്‍പ്പ് ഉയര്‍ത്തിയിരുന്നു.
🙏 ഗുജറാത്തിലെ പാവഗഢില്‍ കാര്‍ഗോ റോപ്വേ തകര്‍ന്നു വീണ് ആറ് പേര്‍ മരിച്ചു. നിര്‍മ്മാണ സാമഗ്രികള്‍ കൊണ്ടുപോവുകയായിരുന്ന റോപ്വേയുടെ കേബിള്‍ പൊട്ടിയതിനെ തുടര്‍ന്ന് ട്രോളി .തകര്‍ന്നുവീഴുകയായിരുന്നു.

🇦🇺 അന്തർദേശീയം 🇦🇽
🙏 ഐടി മേഖലയില്‍ ഇന്ത്യക്ക് പണി തരാനൊരുങ്ങി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. യുഎസ് ഐടി കമ്പനികളില്‍ നിന്ന് ഇന്ത്യന്‍ ഐടി കമ്പനികളിലേക്ക് നടത്തി വരുന്ന ‘ഔട്ട്‌സോഴ്‌സിങ്’ നിര്‍ത്തലാക്കാനാണ് ട്രംപിന്റെ നീക്കമെന്ന് വിവിധ രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. തീരുമാനം നടപ്പിലാക്കിയാല്‍, ഇത് ഇന്ത്യന്‍ ഐടി സമ്പദ്വ്യവസ്ഥയ്ക്ക് വന്‍ തിരിച്ചടിയാകും
🙏 ഗാസയിലെ ഏറ്റവും വലിയ നഗരമായ ഗാസ സിറ്റിയിലുള്ളവരോട് തെക്കന്‍ മേഖലയിലേക്ക് ഒഴിഞ്ഞുപോകാന്‍ ആവശ്യപ്പെട്ട് ഇസ്രയേല്‍ സൈന്യം. ഗാസ സിറ്റി പിടിച്ചെടുക്കാന്‍ ഇസ്രയേല്‍ സൈന്യം കൂടുതല്‍ ആക്രമണങ്ങള്‍ക്ക് തയാറെടുക്കുന്നതിന്റെ ഭാഗമായാണ് മുന്നറിയിപ്പ്.
🙏 യുക്രൈനിലെ സമാധാനശ്രമങ്ങളെക്കുറിച്ച് ചര്‍ച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണും. മാക്രോണും മോദിയും തമ്മില്‍ നടന്ന ഫോണ്‍ സംഭാഷണത്തില്‍ ഇന്ത്യ-ഫ്രാന്‍സ് ഉഭയകക്ഷി സഹകരണത്തിലെ പുരോഗതി വിലയിരുത്തുകയും ചെയ്തു.

🙏 യുഎസിന് ഇന്ത്യയെയും റഷ്യയെയും നിഗൂഢവും ദുരൂഹവുമായ ചൈനയ്ക്ക് നഷ്ടപ്പെട്ടു എന്ന യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ പ്രതികരിച്ച് കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരി.
🙏 അമേരിക്കയുമായു
മായി കൂടുതല്‍ അടുക്കാന്‍ ശ്രമിച്ച പാകിസ്ഥാന് പ്രഹരമായി പാകിസ്താന്റെ റെയില്‍വേ നവീകരണ പദ്ധതിയില്‍ നിന്ന് പിന്മാറി ചൈന . 52 ലക്ഷം കോടി രൂപയുടെ ചൈന – പാകിസ്താന്‍ സാമ്പത്തിക ഇടനാഴി പദ്ധതിയില്‍ നിന്നാണ് ചൈനയുടെ പിന്മാറ്റം.
🙏 ഇന്ത്യ ചൈനീസ് പക്ഷത്താണെന്ന നിലപാട് മാറ്റി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ട്രൂത്ത് സോഷ്യലില്‍ പങ്കുവെച്ച കുറിപ്പില്‍ ഇന്ത്യയും റഷ്യയും ‘ഇരുണ്ട ദുരൂഹ’ ചൈനയുടെ പക്ഷത്തെത്തി എന്ന് ട്രംപ് ആരോപിച്ചിരുന്നു.
🙏 എപ്പോഴും സുഹൃത്താണെന്ന ട്രംപിന്റെ പ്രസ്താവനയെ സ്വാഗതം ചെയ്ത് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യ യുഎസ് ബന്ധത്തെക്കുറിച്ചുള്ള ട്രംപിന്റെ നിലപാടിനോട് പൂര്‍ണ്ണമായും അംഗീകരിക്കുന്നു എന്നും മോദി വ്യക്തമാക്കി. ഡൊണാള്‍ഡ് ട്രംപിനെ ടാഗ് ചെയ്താണ് മോദിയുടെ ട്വീറ്റ്.

🙏 വെനസ്വേലയുടെ സൈനിക വിമാനങ്ങള്‍ ഇനിയും യുഎസ് നാവിക കപ്പലുകള്‍ക്ക് മീതെ പറന്നാല്‍ അവയെ വെടിവെച്ചിടുമെന്ന് ഡൊണാള്‍ഡ് ട്രംപ്. യുഎസ് കപ്പലുകള്‍ക്ക് മീതെ ഇനിയും വിമാനങ്ങള്‍ വരികയാണെങ്കില്‍ വെനസ്വേല കുഴപ്പത്തിലാകുമെന്നും അദ്ദേഹം പറഞ്ഞു.
🏏 കായികം 🥍
🙏 യുഎസ് ഓപ്പണ്‍ വനിതാ സിംഗിള്‍സ് കിരീടം ബെലാറൂസിന്റെ അരീന സബലേങ്കയ്ക്ക്. ഫൈനലില്‍ എട്ടാം സീഡായ യുഎസ് താരം അമാന്‍ഡ അനിസിമോവയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് നിലവിലെ ചാംപ്യനായ സബലേങ്ക കിരീടം നിലനിര്‍ത്തിയത്.

🙏 യു എസ് ഓപ്പണില്‍ നെവാക് ജോക്കോവിച്ചിനെ തകര്‍ത്ത് കാര്‍ലോസ് അല്‍കാരസ് ഫൈനലില്‍. നേരിട്ടുള്ള സെറ്റുകള്‍ക്കാണ് അല്‍കാരസ് ജോക്കവിച്ചിനെ തോല്‍പ്പിച്ചത്.






































