തിരുവോണം ബമ്പർ ലോട്ടറി വിൽപ്പന പൊടിപൊടിക്കുന്നു: ഇതുവരെ വിറ്റത് 40 ലക്ഷം ടിക്കറ്റുകൾ

Advertisement

തിരുവോണം ബമ്പർ ലോട്ടറി വിൽപ്പന പൊടിപൊടിക്കുകയാണ്. 25 കോടി രൂപയുടെ ഭാഗ്യശാലിയെ അറിയാന്‍ ഇനി ഇരുപത് ദിവസം മാത്രം ബാക്കിയുള്ളത്. ഇതുവരെ നാല്‍പത് ലക്ഷത്തോളം ടിക്കറ്റുകളാണ് വിറ്റുപോയത്. പതിവ് പോലെ പാലക്കാടന്‍ ടിക്കറ്റുകളോടാണ് പ്രിയം കൂടുതല്‍. അയല്‍ സംസ്ഥാനക്കാരാണ് ടിക്കറ്റ് എടുക്കുന്നവരില്‍ വലിയൊരു വിഭാഗം.

കണ്ണൂര്‍ ടിക്കറ്റുകള്‍ക്കും ഇത്തവണ ആവശ്യക്കാര്‍ ഏറെയാണ്. ഈമാസം 27നാണ് നറുക്കെടുപ്പ്. അതിനാല്‍ വരും ദിവസങ്ങളില്‍ വില്‍പന കൂടാനാണ് സാധ്യതയും. കഴിഞ്ഞവര്‍ഷം 71.43 ലക്ഷം ടിക്കറ്റുകള്‍ വിറ്റുപോയിരുന്നു. നിലവിലെ ട്രെന്‍ഡ് പരിണിച്ചാല്‍ ആ റെക്കോര്‍ഡും മറികടക്കാനാണ് സാധ്യത യെന്ന് കച്ചവടക്കാര്‍ പറയുന്നു. 

Advertisement