കോട്ടയം. മുനിസിപ്പാലിറ്റിയിലെ പെൻഷൻ തട്ടിപ്പിൽ നിർണായക കണ്ടെത്തലുമായി വിജിലൻസ് . തട്ടിപ്പിന് വ്യാജ രേഖകൾ ഉണ്ടാക്കിയത് അഖിലിന്റെ പേഴ്സണൽ ലാപ്ടോപ്പിൽ ആണെന്നാണ് വിവരം . ഇത് കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണസംഘം.അതേസമയം 6 ബാങ്ക് അക്കൗണ്ടുകളും നാല് ക്രെഡിറ്റ് കാർഡ് അഖിലിന് ഉണ്ടെന്ന് കണ്ടെത്തി.
പണം ചെലവഴിച്ചത് എങ്ങനെയെന്നുള്ള അന്വേഷണമാണ് പ്രധാനമായും അന്വേഷണസംഘം നടത്തുന്നത്.ഒപ്പം തട്ടിപ്പിന്റെ രീതികളും. ഈ പരിശോധനയിലാണ് തട്ടിപ്പ് നടത്താൻ പേഴ്സണൽ ലാപ്ടോപ്പ് ഉപയോഗിച്ചതായി കണ്ടെത്തിയത്. വ്യാജ രേഖകൾ ഉണ്ടാക്കിയത് ഈ ലാപ്ടോപ്പ് ഉപയോഗിച്ച ആണെന്നാണ് വിലയിരുത്തൽ .എന്നാൽ ഇത് എവിടെയാണ് ഇപ്പോൾ വ്യക്തമല്ല .ഇത് അടക്കം കണ്ടെത്തുന്നതിനാണ് കസ്റ്റഡി ആവശ്യപ്പെട്ടിരിക്കുന്നത്. ഇതുകൂടാതെ
അഖിന് 6 ബാങ്ക് അക്കൗണ്ടുകളും നാല് ക്രെഡിറ്റ് കാർഡുകളും ഉണ്ടെന്നും കണ്ടെത്തിയിട്ടുണ്ട് . ബാങ്ക് അക്കൗണ്ടുകളും വിജിലൻസ് സംഘം ഫ്രീസ് ചെയ്തു. കൂടുതൽ ബാങ്ക് അക്കൗണ്ടുകൾ ഉണ്ടോ എന്നും പരിശോധിക്കുന്നുണ്ട് .ബാങ്ക് അക്കൗണ്ടുകളിൽ ഉണ്ടായിരുന്നത് തുച്ഛമായ തുകയാണ് . സ്വർണ്ണം വാങ്ങിയതും , കാർ ലോണും ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചാണ് .
ലീഡ് ബാങ്കിൽ നിന്നും വിവരങ്ങൾ തേടാൻ വിജിലൻസ് തീരുമാനിച്ചു. വിജിലൻസ് സംഘം നൽകിയ കസ്റ്റഡി അപേക്ഷ ഓണം അവധിക്ക് ശേഷം കോടതി പരിഗണിക്കും .

































