‘ഞാനായിരുന്നെങ്കിൽ ചെയ്യില്ലായിരുന്നു, മോശമായി പോയി’ ; വി ഡി സതീശൻ മുഖ്യമന്ത്രിക്കൊപ്പം ഓണസദ്യ കഴിച്ചതിനെ വിമർശിച്ച് കെ.സുധാകരൻ, കോൺഗ്രസിൽ ഓണത്തല്ല്

Advertisement

കണ്ണൂർ: കുന്നംകുളത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകർ വി എസ് സുജിത്തിനെ പോലീസ് മർദ്ദിക്കുന്നതിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്ന ദിവസം പ്രതിപക്ഷ നേതാവ് വി ഡി സതീശൻ മുഖ്യമന്ത്രിക്കൊപ്പം ഓണസദ്യ കഴിച്ചതിനെ വിമർശിച്ച് മുൻ കെ പി സി സി പ്രസിഡൻ്റും മുതിർന്ന നേതാവുമായ കെ.സുധാകരൻ എംപി രംഗത്ത്. മാധ്യമങ്ങളുടെ ചോദ്യത്തിന് ‘താനായിരുന്നുവെങ്കിൽ അങ്ങെനെ ചെയ്യില്ലായിരുന്നുവെന്നും മോശമായിപ്പോയെന്നും സുധാകരൻ പറഞ്ഞു.

Advertisement