കരുനാഗപ്പള്ളി :
അരമത്ത്മoത്ത് മദ്യലഹരിയിൽ യുവാക്കൾ ഓടിച്ചകാർ ഇടിച്ച് പരിക്കേറ്റ വഴിയോര കച്ചവടക്കാരനായ തൊടിയൂർ സ്വദേശി സുബൈർ കുട്ടി മരിച്ചു.
ചക്കുവള്ളി പുതിയകാവ് റൂട്ടിട്ടിലായിരുന്നു ഇന്നലെ രാത്രി യുവാക്കളുടെ അഭ്യാസം. ഒരു സ്കൂട്ടർ യാത്രികനും പരിക്കുണ്ട്.
നാട്ടുകാർ പിന്തുടർന്ന് കാർ പിടികൂടി.ഒരാൾ ഒഴികെ മറ്റുള്ളവർ ഓടി രക്ഷപെട്ടു.കരുനാഗപ്പള്ളി പോലീസ് അന്വേഷണം തുടങ്ങി. ആരാണ് കാർ ഓടിച്ചിരുന്നതെന്ന അന്വേഷണവും തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ വർഷം ഓണനാളിൽ മൈനാഗപ്പളളിയിൽ വനിതാ ഡോക്ടറും സുഹൃത്തും ഓടിച്ച കാറിടിച്ച് യുവതി മരിച്ചിരുന്നു.





































