കുത്താമ്പുള്ളിയിൽ വാഹനാപകടം;സ്ത്രീ മരിച്ചു

Advertisement

തിരുവില്വാമല കുത്താമ്പുള്ളിയിൽ വാഹനാപകടം; ഒരാൾ മരിച്ചു.കുത്താമ്പുള്ളി ലക്ഷം വീട് സ്വദേശി വിനോദിന്റെ ഭാര്യ 43 വയസ്സുള്ള വൃന്ദയാണ് മരിച്ചത്.ഇന്ന് വൈകീട്ട് 3 മണിയോടെ കുത്താമ്പുള്ളി ലക്ഷം വീട് പരിസരത്ത് വെച്ചാണ് അപകടം

വീട്ടിലേക്ക് വരുന്ന വഴി വാഹനത്തിന്റെ നിയന്ത്രണം നഷ്ടമായി ബസ് സ്റ്റോപ്പിന് സമീപത്തെ ഉങ്ങ് മരത്തിന്റെ തറയിൽ ഇടിച്ചാണ് അപകടമുണ്ടായത്.കാറിലുണ്ടായിരുന്ന ഭർത്താവ് വിനോദ്, ഭർതൃ പിതാവ്, മാതാവ് എന്നിവർക്കും പരുക്കകളേറ്റിട്ടുണ്ട്

പഴയന്നൂർ പോലീസ് മേൽനടപടികൾ സ്വീകരിച്ചു

Advertisement