കാക്കനാട്. യുവാവ് ഷോക്കേറ്റ് മരിച്ചു. കാക്കനാട് അത്താണി സ്വദേശി നൗഷാദ് ( 44) ആണ് മരിച്ചത്.കുഴൽ കിണർ നിർമ്മാണത്തിനിടെ ഷോക്കേറ്റതാണെന്നാണ് വിവരം. യുവാവിനെ കാക്കനാട് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃദദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്




































