മലപ്പുറം .നിലമ്പൂരിൽ പുഴ കടക്കുന്നതിനിടയിൽ ചങ്ങാടത്തിന്റെ കയർ പൊട്ടി ആദിവാസി കുടുംബങ്ങൾ ഒഴുക്കിൽ പെട്ടു. വഴിക്കടവ് പുഞ്ചക്കൊല്ലി അളക്കൽ നഗറുകളിലെ കുട്ടികൾ ഉൾപ്പെടെ 10 ലേറെ പേരാണ് അപകടത്തിൽപ്പെട്ടത്. പുന്നപ്പുഴക്ക് കുറുകെ കടക്കുപ്പോഴാണ് ചങ്ങാടത്തിന്റെ കയർ പൊട്ടി ചങ്ങാടം ഒഴുകി പോയത്. 25 മീറ്ററോളം താഴേക്ക് ഒഴുകി പോയ ഇവരെ നാട്ടുകാർ രക്ഷപ്പെടുത്തി. പ്രദേശത്ത് പുഴ മുറിച്ചു കടക്കാൻ ആദിവാസി കുടുംബങ്ങൾ ചങ്ങാടം ആണ് ഉപയോഗിക്കുന്നത്
Home News Breaking News നിലമ്പൂരിൽ പുഴ കടക്കുന്നതിനിടയിൽ ചങ്ങാടത്തിന്റെ കയർ പൊട്ടി ആദിവാസി കുടുംബങ്ങൾ ഒഴുക്കിൽ പെട്ടു


































