പത്തനംതിട്ട: മല്ലപ്പള്ളിയില്‍ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ജീവനൊടുക്കി. സുധ (61) ആണ് കൊല്ലപ്പെട്ടത്.
ഭര്‍ത്താവ് രഘുനാഥിനെ (65) തൂങ്ങിമരിച്ച നിലയിലും കണ്ടെത്തി. കുടുംബവഴക്കാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
കീഴ്‌വായ്പൂര്‍ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ദമ്പതികളുടെ മകന്‍ ജോലിയുമായി ബന്ധപ്പെട്ട് മറ്റൊരു സ്ഥലത്താണ്.
































