വാർത്താനോട്ടം

Advertisement

2025 സെപ്തംബർ 05 വെള്ളി

🌸🌸🌿🌲🌱🌳🌴🌸🌸 ലോകമെമ്പാടുമുമുള്ള മലയാളികള്‍ ഇന്ന് തിരുവോണം ആഘോഷിക്കുന്നു. കള്ളവും ചതിയും ഇല്ലാത്ത, ഐശ്വര്യവും സമൃദ്ധിയും കൊണ്ട് സമ്പന്നമായ ഭൂതകാലത്തിലേക്കുള്ള ഗൃഹാതുരമായ യാത്ര കൂടിയാണ് മലയാളികള്‍ക്ക് ഓണം. ഏവര്‍ക്കും ന്യൂസ് അറ്റ് നെറ്റിൻ്റെ തിരുവോണാശംസകള്‍🌸🌸🌿🌲🌱🌳🌴🌸🌸

BREAKING NEWS

👉 കുന്നംകുളം കസ്റ്റഡി മർദ്ദനത്തിൽ പ്രതിഷേധിച്ച് ഇന്ന് തൃശൂർ ഡി ഐ ജി ഓഫീസിലേക്ക് യൂത്ത് കോൺഗ്രസ് മാർച്ച്

👉മർദ്ദനമേറ്റ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ സുജിത്തിൻ്റെ വീട് ഇന്ന് പ്രതിപക്ഷ നേതാവ് സന്ദർശിക്കും

👉ഓണാശംസകൾ നേർന്ന് പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും ഗവർണറും പ്രതിപക്ഷ നേതാവും

👉ലോകകപ്പ് യോഗ്യത മത്സരത്തിൽ വെനസ്വലയ്ക്ക് എതിരെ അർജൻറിനയ്ക്കും ചിലിക്കെതിരെ ബ്രസീലിനും ജയം

🌸🌴 കേരളീയം 🌴🌸

🙏 ഓണം വാരാഘോഷത്തോടനുബന്ധിച്ച് ആകാശത്ത് ദൃശ്യവിസ്മയമൊരുക്കുന്ന ആയിരത്തോളം ഡ്രോണുകളുടെ ലൈറ്റ് ഷോയ്ക്ക് ഇന്ന് തിരുവനന്തപുരത്ത് തുടക്കമാകും. യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിന് മുകളിലായി 250 അടി ഉയരത്തില്‍ രാത്രി 8.45 മുതല്‍ 9.15 വരെയാണ് മൂന്ന് ദിവസത്തെ ഡ്രോണ്‍ ലൈറ്റ് ഷോ നടക്കുക.

🙏 ഇന്ന് നബിദിനം. കാലാതീതമായ ദര്‍ശനങ്ങളിലൂടെ വഴികാട്ടിയ അന്ത്യപ്രവാചകന്‍ മുഹമ്മദ് നബിയുടെ സ്മരണയില്‍ ഇസ്‌ലാം മത വിശ്വാസികള്‍ ഇന്നു നബിദിനം ആഘോഷിക്കുന്നു. നവോത്ഥാനത്തിന്റെ വെളിച്ചം പകര്‍ന്ന പ്രവാചകന്റെ 1500ാം ജന്മവാര്‍ഷിക ദിനമാണ് ഇക്കുറിയെന്ന സവിശേഷതയുമുണ്ട്.

🙏 ആസിയന്‍ കരാര്‍ പുതുക്കാനും സിംഗപ്പൂരുമായുള്ള വ്യാപാര ബന്ധം വികസിപ്പിക്കാനും ഇന്ത്യ- സിംഗപ്പൂര്‍ ചര്‍ച്ചയില്‍ ധാരണയായെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യ സ്ഥിരതയുള്ള രാജ്യമാണെന്നും നേരിട്ടുള്ള വിദേശ നിക്ഷേപം കൂട്ടുമെന്നും സിംഗപ്പൂര്‍ പ്രധാനമന്ത്രി ലോറന്‍സ് വോങും പ്രതികരിച്ചു.

🙏 യൂത്ത് കോണ്‍ഗ്രസ് ചൊവ്വന്നൂര്‍ മണ്ഡലം പ്രസിഡന്റ് സുജിത്തിനെ മര്‍ദിച്ച പൊലീസുകാരെ സര്‍വീസില്‍ നിന്നും പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. ഇപ്പോഴത്തെ ഡിഐജിയും പ്രതികളെ രക്ഷിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്നും വിഡി സതീശന്‍ കത്തില്‍ ചൂണ്ടിക്കാട്ടി.

🙏 യൂത്ത് കോണ്‍ഗ്രസ് ചൊവ്വന്നൂര്‍ മണ്ഡലം പ്രസിഡന്റ് വി എസ് സുജിത്തിനെ പൊലീസ് സ്റ്റേഷനില്‍ വെച്ച് ക്രൂര മര്‍ദനത്തിന് ഇരയാക്കിയ സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം. പ്രതിയായ പൊലീസുകാരന് സജീവന്റെ വീട്ടിലേക്ക് യൂത്ത് കോണ്‍ഗ്രസ് മാടക്കത്തറ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധ മാര്‍ച്ച് നടത്തിയത്.

🙏 കുന്നംകുളത്തെ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് വി.എസ്. സുജിത്തിനെ പോലീസുകാര്‍ ക്രൂരമായി മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ കേരളാ പോലീസിന് അപമനകരമാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല.

🙏 2024-ലെ ലോക്സഭാ തിരഞ്ഞെടുപ്പിലെ തൃശൂര്‍ മണ്ഡലത്തിലെ വോട്ടര്‍പട്ടിക തയ്യാറാക്കിയതില്‍ ചട്ടവിരുദ്ധമായ നടപടികള്‍ നടന്നുവെന്ന് പുതിയ ആരോപണവുമായി സിപിഐ രംഗത്ത്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ അറിവോടെയാണ് വോട്ടര്‍പട്ടികയില്‍ ക്രമക്കേട് നടന്നതെന്നും അതിനാല്‍ പട്ടിക റദ്ദാക്കണമെന്നും സിപിഐ നേതാവ് വിഎസ് സുനില്‍കുമാര്‍ ആവശ്യപ്പെട്ടു.

🙏 വന്ദേ ഭാരത് ട്രെയിനിലെ കോച്ചുകളുടെ എണ്ണം കൂട്ടി. 14 കോച്ചുകളില്‍ നിന്ന് 18 കോച്ചുകളായാണ് ഉയര്‍ത്തിയിരിക്കുന്നത്. മലയാളികള്‍ക്ക് റെയില്‍വേയുടെ ഓണ സമ്മാനമായി 4 അധിക കോച്ചുകളാണ് അനുവദിച്ചിരിക്കുന്നത്. ചൊവ്വാഴ്ച മുതലാണ് കോച്ചുകളുടെ എണ്ണം കൂടുക. ദൂരയാത്രകള്‍ക്ക് വലിയ രീതിയില്‍ മലയാളികള്‍ വന്ദേ ഭാരത് ട്രെയിന്‍ ഉപയോഗപ്പെടുത്തുന്നുണ്ട്

🙏 പാലക്കാട് പുതുനഗരത്തെ വീട്ടില്‍ പൊട്ടിത്തെറിച്ചത് പന്നിപ്പടക്കമെന്ന് പൊലീസ്. പ്രാഥമിക പരിശോധനയിലാണ് പൊട്ടിത്തെറിച്ചത് പന്നിപ്പടക്കമാണെന്ന് പൊലീസ് കണ്ടെത്തിയത്. വീടിനുള്ളില്‍ നടത്തിയ പരിശോധനയില്‍ മറ്റു സ്ഫോടക വസ്തുക്കള്‍ കണ്ടെത്തിനായില്ലെന്നും പരിക്കേറ്റ ഷരീഫ് പന്നിപ്പടക്കമുപയോഗിച്ച് പന്നികളെ പിടികൂടാറുണ്ടായിരുന്നുവെന്നും പൊലീസ് പറയുന്നു.

🙏 പാലക്കാട് കല്ലേക്കാട് സ്ഫോടക വസ്തുക്കള്‍ പിടികൂടിയ കേസില്‍ 3 പ്രതികളും റിമാന്റില്‍. ബിജെപി പ്രവര്‍ത്തകന്‍ സുരേഷ്, പൂളക്കാട് സ്വദേശി ഫാസില്‍, കല്ലേക്കാട് സ്വദേശി നൗഷാദ് എന്നിവരാണ് റിമാന്റിലായത്. സുരേഷിന് സ്‌കൂളിലെ സ്ഫോടനത്തില്‍ പങ്കുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്.

🙏 ഷാര്‍ജയിലെ ഫ്ലാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ തേവലക്കര സ്വദേശിനി അതുല്യയുടെ മരണം കഴുത്ത് ഞെരിഞ്ഞാണെന്നും ആത്മഹത്യയോ കൊലപാതകമോ ആകാമെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നടത്തിയ റീ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് ഈ പരാമര്‍ശം.

🙏 കേളമംഗളം നിക്ഷേപ തട്ടിപ്പ് കേസിലെ പ്രതിക്ക് വിദേശയാത്രയ്ക്ക് അനുമതിനല്‍കിയ കേരള ഹൈക്കോടതിയെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീംകോടതി. കേരള ഹൈക്കോടതിയുടെ നടപടി ജുഡീഷ്യല്‍ സഭ്യതയ്ക്കും മര്യാദയ്ക്കും അച്ചടക്കത്തിനും നിരക്കുന്നതല്ലെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി.

🇳🇪 ദേശീയം 🇳🇪

🙏 ജിഎസ്ടി പരിഷ്‌കരണം കോടിക്കണക്കിന് ആളുകളെ സഹായിക്കാന്‍ വേണ്ടിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.

🙏 തമിഴക വെട്രിക്കഴകം പ്രസിഡന്റും നടനുമായ വിജയുടെ തമിഴ്‌നാട് പര്യടനം സെപ്റ്റംബര്‍ മൂന്നാംവാരം മുതല്‍ ആരംഭിക്കും. ‘മീറ്റ് ദി പീപ്പിള്‍’ എന്ന പേരിലാണ് വിജയ് സംസ്ഥാനപര്യടനം നടത്തുന്നത്.

🙏 പറന്നുയരുന്നതിന് തൊട്ടുമുമ്പ് വിമാനത്തില്‍ പക്ഷിയിടിച്ചതുമൂലം വിജയവാഡയില്‍ നിന്ന് ബെംഗളൂരുവിലേക്ക് പോകേണ്ട എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം ഇന്നലെ റദ്ദാക്കി. വിമാനം റണ്‍വേയിലൂടെ നീങ്ങുന്നതിനിടെ ഒരു കഴുകന്‍ വിമാനത്തിന്റെ മുന്‍ഭാഗത്ത് ഇടിക്കുകയായിരുന്നു.

🙏 പശ്ചിമബംഗാള്‍ നിയമസഭയില്‍ കയ്യാങ്കളി. നാടകീയമായ സംഭവങ്ങള്‍ക്കിടയില്‍ 5 ബിജെപി എംഎല്‍എമാര്‍ക്ക് സസ്പെന്‍ഷന്‍. ബംഗാളി കുടിയേറ്റക്കാര്‍ക്കെതിരായ അതിക്രമങ്ങളെക്കുറിച്ചുള്ള സര്‍ക്കാര്‍ പ്രമേയത്തെക്കുറിച്ചുള്ള ചര്‍ച്ചയ്ക്കിടെ മമതയുടെ പ്രസംഗത്തിനിടെ ബഹളംവച്ച ബിജെപി എംഎല്‍എമാരെ ഉദ്യോഗസ്ഥര്‍ പിടിച്ചു പുറത്താക്കുകയായിരുന്നു.

🙏 ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മഴക്കെടുതി രൂക്ഷമായി തുടരുകയാണ്. വെള്ളപ്പൊക്കം ബാധിച്ച പഞ്ചാബില്‍ 37 മരണമാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്. പ്രളയബാധിത പ്രദേശങ്ങളില്‍ കേന്ദ്രമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ സന്ദര്‍ശനം നടത്തി.

🙏 പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തിനു മുന്നോടിയായി കേന്ദ്രവും മണിപ്പുര്‍ സര്‍ക്കാരും കുക്കി-സോ ഗ്രൂപ്പുകളുമായി പുതിയ കരാറില്‍ ഒപ്പുവെച്ചു. വ്യാഴാഴ്ച ന്യൂഡല്‍ഹിയില്‍നടന്ന ചര്‍ച്ചകള്‍ക്കിടെയാണ് പുതിയ കരാറില്‍ ഒപ്പുവെച്ചത്.

🙏 പാക് വംശജയായ പെണ്‍കുട്ടി ബലാത്സംഗ പരാതി നല്‍കിയിട്ടും പാകിസ്താന്‍ ക്രിക്കറ്റ് താരം ഹൈദര്‍ അലി കുറ്റവിമുക്തന്‍. കേസ് തുടരാന്‍ മതിയായ തെളിവില്ലെന്ന് ഗ്രേറ്റര്‍ മാഞ്ചെസ്റ്റര്‍ പോലീസ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്നാണ് താരത്തെ കേസില്‍ നിന്ന് ഒഴിവാക്കിയതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

🇦🇺 അന്തർദേശീയം 🇦🇽

🙏 ആധുനിക ഫാഷനില്‍ വിപ്ലവം സൃഷ്ടിച്ച, വിഖ്യാത ഫാഷന്‍ ഡിസൈനര്‍ ജോര്‍ജിയോ അര്‍മാനി അന്തരിച്ചു. 91 വയസ്സായിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്നായിരുന്നു അന്ത്യം. ഹോളിവുഡിന്റെ ഏറെ പ്രിയപ്പെട്ട ഇറ്റാലിയന്‍ ഫാഷന്‍ ഡിസൈനറാണ് ജോര്‍ജിയോ അര്‍മാനി.

🙏 പ്രമുഖ ടെക് കമ്പനികളുടെ മേധാവിമാര്‍ക്ക് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വൈറ്റ് ഹൗസില്‍ സംഘടിപ്പിച്ച അത്താഴവിരുന്നിലേക്ക് ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ അടക്കം അഞ്ച് ഇന്ത്യന്‍ വംശജര്‍ക്ക് ക്ഷണം.

🙏വിദേശരാജ്യങ്ങള്‍
ക്കുമേല്‍ ചുമത്തിയ മിക്ക തീരുവകളും നിയമവിരുദ്ധമാണെന്ന അപ്പീല്‍കോടതി വിധിക്കെതിരേ ട്രംപ് ഭരണകൂടം സുപ്രീംകോടതിയെ സമീപിച്ചു.

🙏 സുപ്രീം കോടതിയില്‍ താരിഫ് കേസ് തോറ്റാല്‍ യൂറോപ്യന്‍ യൂണിയന്‍, ജപ്പാന്‍, ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങളുമായി ഉണ്ടാക്കിയ വ്യാപാര കരാറുകള്‍ റദ്ദാക്കേണ്ടി വരുമെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്.

കായികം

🙏 കാഫ നേഷന്‍സ് കപ്പ് 2025ല്‍ അഫ്ഗാനിസ്ഥാനെതിരായ മത്സരത്തില്‍ ഇന്ത്യക്ക് ഗോള്‍രഹിത സമനില. അവസാന ഗ്രൂപ്പ് ഘട്ട മത്സരത്തില്‍ അഫ്ഗാനിസ്ഥാനായിരുന്നു മുന്‍തൂക്കം. ഗോള്‍ അവസരങ്ങള്‍ കൂടുതല്‍ ഉണ്ടാക്കിയതും അഫ്ഗാനിസ്ഥാനാണ്.

Advertisement