ലോട്ടറി നികുതി 40%,തലക്കടിയേറ്റതു പോലെയെന്ന് കേരള ധനമന്ത്രി

Advertisement

ന്യൂഡെല്‍ഹി.ലോട്ടറി നികുതി 40% കേന്ദ്ര നടപടിയിൽ പ്രതിഷേധിച്ചു കേരളം. ഒന്നര ലക്ഷത്തോളം വരുന്ന ആളുകളെ ബാധിക്കുമെന്ന് ധനമന്ത്രി KN ബാലഗോപാൽ. ആശ്വാസകരമായ തീരുമാനം പ്രതീക്ഷിച്ചെങ്കിലും തലക്കടി യേറ്റ തു പോലെയായെന്ന് ധനമന്ത്രി. നികുതി ഘടന പരിഷ്കരണം അപൂർണമെന്ന് കോണ്ഗ്രസ് പ്രതികരിച്ചു.

നികുതി ഘടന പരിഷ്കരണത്തെ സ്വാഗതം ചെയ്യുന്നു എന്ന് അറിയിച്ച ധനമന്ത്രി KN ബാലഗോപാൽ നികുതി കുറയ്ക്കുന്നതിന്റെ ഗുണം സാധാരണ ആളുകൾക്കു കിട്ടണമെന്ന് പറഞ്ഞു. അതേസമയം ലോട്ടറിയുടെ നികുതി 28% നിന്ന് 40 വരെ ആക്കിയത് അംഗീകരിക്കാൻ ആവില്ലെന്നും ധനമന്ത്രി.

ഇലക്ട്രോണിക്സ്, ഓട്ടോമൊബൈൽ സിമിന്റ്, ഇൻഷുറൻസ് എന്നീ 4 വിഭാഗങ്ങളിൽ മാത്രം 2500 കോടി നഷ്ടം കേരളത്തിന് ഉണ്ടാകും. ആകെ 8000 മുതൽ 10,000 രൂപയുടെ കുറവുണ്ടാകും എന്നും മന്ത്രി കെ എൻ ബാലഗോപാൽ.

ഇരട്ട നികുതി ഘടനയെ സ്വാഗതം ചെയ്ത മുൻ ധനമന്ത്രി പി ചിദം ബരം, വൈകി പോയ തീരുമാനം എന്ന് പ്രതികരിച്ചപ്പോൾ, നികുതി ഘടന അപൂർണ്ണമെന്നാണ് ജയറാം രമേഷ് ന്റെ പ്രതികരണം.

33 ജീവൻ രക്ഷാമരുന്നുകൾ, റൊട്ടി,ചപ്പാത്തി,പൊറോട്ട, പനീർ വ്യക്തിഗത ലൈഫ് ഇൻഷുറൻസ് എന്നിവയെ GST യിൽ നിന്നും ഒഴിവാക്കുന്നതാണ് പുതിയ നികുതി ഘടന.

ഷാംപു, സോപ്പ് മുതൽ ടിവി, ചെറുകാറുകൾ, 350 സിസിയിൽ കുറവുള്ള ബൈക്കുകൾ, കാർഷിക ഉപകരണങ്ങൾ, ജൈവ കീടനാശിനികൾ,സിമെന്റ്, മാർബിൾ,ഗ്രാനൈറ്റ് തുടങ്ങി മുപ്പതോളം ഉൽപന്നങ്ങൾക്ക് വില കുറയും.

പാൻ മസാല, പുകയില ഉൽപ്പന്നങ്ങൾ,കോള,ഇടത്തരം-വലിയ കാറുകൾ എന്നിവയ്ക്ക് നികുതി വർധിക്കും.സെപ്റ്റമ്പർ 22 പുതിയ നികുതി ഘടന പ്രാഭല്യ ത്തിൽ വരും.

Advertisement