തിരുവനന്തപുരം. ബാലരാമപുരത്ത് രണ്ടുവയസുകാരിയെ കിണറ്റിൽ എറിഞ്ഞു കൊന്ന കേസിൽ കുറ്റപത്രം തയ്യാറായി.
കുട്ടിയുടെ അമ്മാവൻ ഹരികുമാർ, അമ്മ ശ്രീതു എന്നിവർ പ്രതികൾ.കുട്ടിയെ കൊല്ലാൻ അമ്മ ശ്രീതു കൂട്ട് നിന്നെന്ന് കുറ്റപത്രത്തിൽ.ഈമാസം 15നകം ബാലരാമപുരം പോലീസ് കുറ്റപത്രം കോടതിയിൽ സമർപ്പിക്കും.
ബാലരാമപുരം കോട്ടുകാൽകോണം ശ്രീതു- ശ്രീജിത്ത് ദമ്പതികളുടെ മകൾ ദേവേന്ദു കഴിഞ്ഞ ജനുവരി 30നാണ് കൊല്ലപ്പെട്ടത്. രണ്ടു വയസ്സുകാരിയെ കാണാനില്ലെന്ന് കാട്ടി ബന്ധുക്കൾ നൽകിയ പരാതിയിൽ പോലീസ് അന്വേഷണം നടത്തവെയാണ് വീട്ടിലെ കിണറ്റിൽ നിന്ന് മൃതദേഹം കണ്ടെത്തുന്നത്. തുടർന്നുള്ള അന്വേഷണത്തിലാണ് അമ്മാവൻ ഹരികുമാർ കുട്ടിയെ കിണറ്റിലെറിഞ്ഞ് കൊന്നതാണെന്ന് കണ്ടെത്തിയത്. അമ്മ ശ്രീതുവിന് പങ്കുണ്ടെന്ന് സംശയം ഉണ്ടായിരുന്നെങ്കിലും അന്ന് സ്ഥിരീകരിക്കാനായില്ല.പിന്നീട് വിശദമായിട്ടുള്ള അന്വേഷണത്തിലാണ് ഇപ്പോൾ അമ്മയ്ക്കും പങ്കുണ്ടെന്ന് കണ്ടെത്തിയത്. ഹരികുമാറിന്റെ മൊഴിയിലും അക്കാര്യം പറയുന്നുണ്ട്. ഹരികുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ശ്രീദുവിനെ രണ്ടാം പ്രതിയാക്കിയത്. ശ്രീതുവുമായുള്ള ഹരികുമാറിന്റെ അനാവശ്യ ബന്ധമാണ് കൊലപാതകത്തിലേക്ക് നയിച്ചത് പോലീസ് തന്നെ കണ്ടെത്തിയിരുന്നു.ഈമാസം 15നകം ബാലരാമപുരം പോലീസ് കുറ്റപത്രം കോടതിയിൽ സമർപ്പിക്കും.
കൊലപാതകം നടന്ന് നാല് മാസങ്ങൾക്ക് ശേഷമാണ് പോലീസ് കുറ്റപത്രം സമർപ്പിക്കുന്നത്.


































